ഹണിമൂണിനിടയിലെ അപകടം

11 Views November 25, 2022

ദിഗ്ഫാറുവിലെ അവസാന ദിനം. മടക്കയാത്രയ്ക്ക് മുൻപ് കടലിൽ ഒരു ബോട്ട് റെയ്ഡും ജെറ്റ് സ്കീ ഡ്രൈവും പ്ലാൻ ചെയ്തിരുന്നു. വാട്ടർ ആക്ടിവിറ്റീസിന് പ്രസിദ്ധമാണല്ലോ മാലിയിലെ കടൽ. കടൽ യാത്ര മാലിയിലെത്തുന്ന യാത്രികർക്ക് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്. രാവിലെ തന്നെ ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. അതും ഒരു ഇൻഫിനിറ്റി പൂളിൻ്റെ മധ്യത്ത് വച്ച്. സ്വിമ്മിങ് പൂളിൽ നീന്തി തുടിച്ച് കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാലോ? ആർഭാടം ഒന്നു അല്ലാട്ടോ? ഒരു വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്? മാലിയിൽ വരുന്ന സഞ്ചാരികൾ ഒഴിവാക്കാൻ ഇടയില്ലാത പ്രഭാത ഭക്ഷണ ക്രമമാണിത്. കടൽ കാഴ്ചകൾ കണ്ട് പരസ്പരം മിണ്ടിയും പറഞ്ഞും ആസ്വദിച്ച് കഴിക്കുന്ന പൂൾ ബ്രേക്ക്ഫാസ്റ്റ്. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന നിലയിൽ കഴിക്കേണ്ടതിനാൽ സ്പെഷ്യൽ കേറ്റഗറി ഫുഡ്സ് ആണ് നൽകപ്പെടുന്നത്. പഴവും മത്സ്യവും മാംസവും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചാൽ ഇനി കടൽ യാത്രയാണ്. ബോട്ടിംഗും ജെറ്റ് സ്കീയും ഒക്കെയുണ്ട്. കടൽ യാത്രയില്ലാതെ എന്ത് മാലി ട്രിപ്പ്. ജെറ്റ് സ്കീ ഡ്രൈവ് ആണ് ആദ്യം. ജിയോയും പ്രവീണുമാണ് ജെറ്റ് സ്കീ ഡ്രൈവ് ചെയ്യുന്നത്. തിരമലാകൾ വകഞ്ഞു മാറ്റി ഓളപ്പരപ്പിൽ ഒരു റൈഡ്. ശേഷം ബോട്ടിംഗ്. ബോട്ടിംഗിനിടെയാണ് ചിരിയും കുറച്ചു നേരം പേടിപ്പെടുത്തിയത്തുമായ കാര്യങ്ങൾ സംഭവിക്കുന്നത്. എന്താണ് ഉണ്ടായതെന്ന് അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

Tags :
Go to top