Hearing loss can be solved in just one hour - Hearing Aid

കേൾവിക്കുറവിന് ഇനി ഒരു മണിക്കൂർ കൊണ്ട് പരിഹാരം…

by March 30, 2024

കഴിഞ്ഞ 20 വര്‍ഷമായി കേള്‍ക്കാതിരുന്ന എന്റെ വലത്തെ ചെവി കേട്ടു തുടങ്ങിയ സന്തോഷത്തിലാണ് ഞാന്‍. കുറെ സര്‍ജറികള്‍ക്ക് ഇതിനുമുമ്പ് ഞാന്‍ വിധേയനായിട്ടുണ്ട്. കാഴ്ചക്കുറവ് മനുഷ്യരെ വസ്തുക്കളില്‍ നിന്നും കേള്‍വിക്കുറവ് മനുഷ്യരെ മനുഷ്യരില്‍ നിന്നു തന്നെയും അകറ്റുമെന്നാണല്ലോ കേട്ടിട്ടുള്ളത്. ഒരു ചെവി കൊണ്ടാണ് ഞാന്‍ ഇത്രേം വര്‍ഷം ജീവിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കു തന്നെ അത്ഭുതവും സങ്കടവും തോന്നാറുണ്ട്. ഉള്ളില്‍ ദശ വളരുന്ന അവസ്ഥയായിരുന്നു. രണ്ടു മൂന്ന് തവണ സര്‍ജറിയിലൂടെ നീക്കം ചെയ്തു. പക്ഷെ അത് പിന്നീടും വളരുന്ന സാഹചര്യം. തുടരെ സര്‍ജറിക്ക് പണം കയ്യിലില്ല. അങ്ങനെ പിന്നെ ആ ശ്രമം ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ ഇപ്പോഴാണ് ഞാന്‍ അതിന്റെ കൂടുതല്‍ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. അതിനുവേണ്ടി വീണ്ടും ഇ.എന്‍.ടി ഡോക്ടറെ കണ്ടു. ഒപ്പണ്‍ ചെയ്തു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇനിയും വേദനയും മറ്റു ബുദ്ധിമുട്ടുകളും ഓര്‍ത്തപ്പോ പതിയെ പിന്തിരിഞ്ഞു.

ഇപ്പോള്‍ ഒരു സുഹൃത്താണ് ദിയ ഹിയറിങ് കെയര്‍ എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്നത്. അവര്‍ ആദ്യം ട്രയല്‍ എന്ന രീതിയില്‍ എനിക്കൊരു ഹിയറിങ് എയിഡ് ഘടിപ്പിച്ചു. മുന്‍കാല അനുഭവം വെച്ച് വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഞാന്‍ അതിനെ സമീപിച്ചത്. പക്ഷെ വളരെ വലിയ മാറ്റം ഞാനിപ്പോള്‍ അനുഭവിക്കുന്നുണ്ട്. ദീര്‍ഘകാലമായി കേള്‍ക്കാതിരുന്ന എന്റെ ചെവി കേള്‍ക്കുന്നുണ്ട്. ഇവര്‍ പറഞ്ഞ മറ്റു ഫീച്ചേഴ്‌സ് ആണ് കൂടുതല്‍ ആകര്‍ഷിച്ചത്. മൊബൈല്‍ വരെ കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ എട്ടുമാസമായി ഞാന്‍ ഉപയോഗിക്കുന്നു. ശരിക്കും ഇതെനിക്ക് ഇവിടെ പങ്കുവെക്കണം എന്ന് തോന്നി. കാരണം എന്നെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ഇനി ഇതിനൊരു പരിഹാരമില്ല എന്ന് ചിന്തിക്കുന്നവര്‍ക്കൊക്കെ ഈ സാധ്യതയെക്കുറിച്ച് അറിയിക്കണമെന്ന് തോന്നി.

പലതരത്തിലുള്ള ഹിയറിങ് എയിഡുകള്‍ ഇവിടെ ലഭ്യമാണ്. മുമ്പൊക്കെ ഇത് വിസിബിള്‍ ആയിരുന്നു എന്നൊരു പ്രശ്‌നം നേരിട്ടിരുന്നു. പക്ഷെ ഇപ്പോ ചെവിയുടെ ഉള്ളില്‍ കാണാത്ത വിധമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ചെവിയുടെ അളവിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. ടെക്‌നോളജി മാറിയതനുസരിച്ച് റീചാര്‍ജബിള്‍ ഹിയറിങ് എയിഡും കിട്ടുന്നുണ്ട്. മൊബൈല്‍ഫോണ്‍ ഡയറക്ട്‌ലി കണക്ട് ചെയ്യാവുന്ന സൗകര്യമുണ്ട്. വാട്ടര്‍ പ്രൂഫ് ആണ്. ശ്രവണ വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ച് ഇത്തരം സൗകര്യങ്ങള്‍ നേരത്തെ കിട്ടുന്നത് ഗുണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. അത്തരത്തില്‍ ഇത് ആളുകള്‍ക്ക് സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Go to top