0

സുജിത്ത് ഭക്തനൊപ്പം ഷൂട്ടിംഗ് ക്ലബിൽ ! ശേഷം ഫോർച്യൂണർ ലജൻ്ററിൽ ഒരു സവാരിയും.

9 Views October 14, 2022

” It’s not about being the best. It’s about being better than yesterday. ”

ലോക പ്രശസ്ത ഒളിമ്പിക് ഷൂട്ടർ കരോളി ടക്കാസിൻ്റെ വാക്കുകളാണിവ.
ഇന്നലെ ഏറ്റവും മികച്ചതായിരുന്നു എന്നതിലല്ല, ഇന്ന് ഇന്നലെയെക്കാൾ എത്ര മെച്ചപ്പെട്ടു എന്നതിലാണ് കാര്യം.

ഒരു കഥ പറഞ്ഞു തുടങ്ങാം.
വർഷം 1938.
ഒരു മനുഷ്യൻ അടുത്തു വരുന്ന ഒളിമ്പിക് മത്സരത്തിനായി കഠിനമായി ഷൂട്ടിംഗ് പരീശിലിക്കുക. രാജ്യത്തിലെ ഏറ്റവും മികച്ച ഷൂട്ടറായിരുന്നു ആ ഹംഗേറിയൻ സൈനികൻ. 1940 ലെ ഒളിമ്പിക്സിൽ അദ്ദേഹത്തിൻ്റെ ആ രാജ്യം മുഴുവൻ സുവർണ്ണ മെഡൽ പ്രതീക്ഷിക്കുക. ഏക സുവർണ്ണ മെഡൽ പ്രതീക്ഷിയായിരുന്നു അദ്ദേഹം. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഒരു ഗ്രനൈഡിൻ്റെ രൂപത്തിൽ വന്ന് അദ്ദേഹത്തിൻറെ വലതു കൈപത്തി നഷ്ടപ്പെടുക. പറഞ്ഞു വരുന്നത് കരോളി ടക്കാസിൻ്റെ ജീവിത കഥയാണ്. അങ്ങനെ ഷൂട്ടിങ്ങിൽ ഒളിപിക് മെഡൽ പ്രതീക്ഷിച്ച അദ്ദേഹത്തിന് പിസ്റ്റളിൻ്റെ ട്രിഗർ അമർത്താൻ പോലും സാധിക്കാൻ പറ്റാത്ത അവസ്ഥ.

എല്ലാവരും എല്ലാം അവസാനിച്ചു എന്നു കരുതിയ അവസ്ഥയിൽ, അദ്ദേഹം പോരാടാൻ തുടങ്ങിയത്. അദ്ദേഹത്തിൻറെ വിധിയോട് തന്നെയായിരുന്നു മറികടക്കേണ്ടിയിരുന്നത്.
പക്ഷെ അദ്ദേഹം വെറുതെ ഇരുന്നില്ല. തൻ്റെ നഷ്ടത്തെക്കുറിച്ച് വിഷമിക്കാതെ തൻ്റെ ഇടം കൈ കൊണ്ട് പ്രാക്ടീസ് തുടങ്ങി.
വർഷം 1939 ൽ വെറും ഒരു വർഷത്തിനു ശേഷം, ദേശീയ തലത്തിൽ മത്സരിക്കാൻ എത്തുക. പലരും വിധിയെ പഴി ചാരിയ വേളയിൽ തൻ്റെ ഉള്ളിലെ തീ കെടാതെ സൂക്ഷിച്ച ഒരു മനുഷ്യൻ. അടുത്ത വർഷം നടക്കുന്ന ഒളിംപിക്സിനായി തായ്യാറാവുക. ഒരത്ഭുതമായി തോന്നിയേക്കാം. വർഷം 1940 ലെ ഒളിമ്പിക്സ് രണ്ടാം ലോകമഹായുദ്ധം മൂലം മാറ്റി വെയ്ക്കുക. തുടർന്ന് യുദ്ധം അവസാനിക്കാത്തത് മൂലം 1944 വീണ്ടും ഒളിമ്പിക്സ് നഷ്ടമാവുക. അവസാനം 1948 , ൽ തൻ്റെ മുപ്പത്തി എട്ടാം വയസ്സിൽ ഇടം കൈ കൊണ്ട് ട്രിഗറിൽ വിരൽ തൊടുത്ത് കൊണ്ട് സുവർണ്ണ മെഡൽ നേടുക.ലോകം വിസമയിച്ച നിമിഷം. ശേഷം 1952 ൽ തൻ്റെ നാൽപ്പത്തി രണ്ടാം ദിവസം ആ സുവർണ്ണ ചരിത്രം ആവർത്തിക്കുക. വിജയം എന്നത് കഠിനധ്വാനികൾക്ക് ഉള്ളതാണ്. വിധിയെ തൻ്റെ ഇടം കൈകൊണ്ട് തോൽപ്പിച്ച ആ മനുഷ്യൻ ഒരു പ്രചോദനമാണ്. ഇന്നുള്ളതിനേക്കാൾ നാളെ കൂടുതൽ മികച്ചതായിരിക്കാനുള്ള ഒരു പാഠം.

ഒരു വിജയി എന്നും അവനോട് തന്നെയാണ് മത്സരിക്കുക. സ്വയം മികച്ചതാകാവാൻ അനുദിനം ശ്രമിക്കും. മലയാളികളുടെ പ്രിയപ്പെട്ട വ്ലോഗർ സുജിത്ത് ഭക്തനോടൊപ്പമാണ് ഇന്നീ ദിവസം പങ്കുവെയ്ക്കുന്നത്. സുജിത്തും, കരോളി ടക്കാസിനെ പോലെ ഒരു വ്യക്തിത്വമാണ്. അനുദിനം സ്വയം മാറ്റങ്ങളെ ഉൾക്കൊണ്ട് എന്നും മികച്ച കോൺടെൻ്റ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മനുഷ്യൻ. എന്നും തൻ്റെ പ്രസൻ്റേഷൻ സ്കിൽ വളർത്തുന്ന ഒരു മനുഷ്യൻ.
ഇന്ന് ട്രിവാൻഡ്രം ഷൂട്ടിംഗ് ക്ലബിൽ സുജിത്തിനോടൊപ്പം ഒരു മൽസരത്തിന് എത്തിയതാണ് ഞാൻ. സൗത്ത് സോൺ മത്സരം. അവനോടൊപ്പം അവൻ്റെ അനുജൻ അഭിയും കൂട്ടിന് ഉണ്ട്. എനിക്ക് ഷൂട്ടിംഗിനോടുള്ള അഭിരുചി സുജിത്തിന് വേണ്ടുവോളം അറിയാം. രാജ്യാന്തര നിലവാരത്തിലുള്ള ഷൂട്ടിംഗ് മത്സരം പ്രേക്ഷർക്കിടയിൽ പരിചയപ്പെടുത്താനും ഒരു ശ്രമമുണ്ട്. മത്സരത്തിന് ശേഷം സുജിത്തിൻ്റെ പുതിയ വാഹനമായ ഫോർച്യൂണർ ലജൻ്ററിൽ ഒരു നഗര പ്രതിക്ഷണവും ആദ്യമായി പ്രിയ സുഹൃത്തിൻ്റെ വീട്ടിലേക്കും ഒരു യാത്ര.

വീഡിയോ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

മത്സരത്തിന് ശേഷം സുജിത്തിൻ്റെ പുതിയ വാഹനമായ ഫോർച്യൂണർ ലജൻ്ററിൽ ഒരു നഗര പ്രതിക്ഷണവും ആദ്യമായി പ്രിയ സുഹൃത്തിൻ്റെ വീട്ടിലേക്കും ഒരു യാത്ര.

Tags :
Go to top