വിചിത്ര ഭക്ഷണങ്ങൾ തേടി M4 ടെക്കിനൊപ്പം.

24 Views July 27, 2022

ഒരു ഭക്ഷണ പ്രിയനാണോ നിങ്ങൾ , എങ്കിൽ തായ്‌ലൻഡ് നിങ്ങളുടെ സ്വർഗ്ഗമാണ്. ആവി പറക്കുന്ന കൂന്തൽ നെയ് ഒന്ന് രുചിച്ചാലോ? വറുത്ത് കോരിയെടുക്കുന്ന ചീവിടും പുഴു വറുത്തതും ഒരു പ്ലേറ്റ് എടുത്താലോ? നാം ഇതുവരെ കാണാത രുചിച്ചു നോക്കാത വിചിത്രവും വൈവിധ്യവും നിറഞ്ഞ ഭക്ഷണങ്ങളുടെ നാടാണ് തായ്ലൻഡ്. M4 ടെക് ടീമിനോടോപ്പമുള്ള യാത്രയിൽ തായിലാൻഡിലെ പ്രശസ്തനായ ഫുഡ് കോർട്ടിൽ എത്തിയിരിക്കുകയാണ് ഞാൻ.

നാം മലയാളികൾ ഒരു കോഴിയുടെ ഏതെല്ലാം ഭാഗങ്ങൾ കഴിക്കും. ചിക്കൻ പാർട്ട്സ് ആയി കുടലും കരളും പ്രധാന ഭാഗങ്ങളും വരെ കഴിക്കും. എങ്കിൽ തായി മസാലയിൽ വറുത്തെടുത്ത കോഴിയുടെ കാൽപാദവും കോഴിയുടെ തലപൂവും കഴിച്ചിട്ടുണ്ടോ? കഴിക്കണമെങ്കിൽ വിമാനം കയറി തായ്‌ലൻഡിൽ വരണം. തായ്ലാൻഡ് സഞ്ചരിക്കുന്ന സഞ്ചാരികളിൽ കൗതുകമുണർത്തുന്ന പ്രധാന ഭാഗമാണ് ഭക്ഷണ വൈവിധ്യം. നമുക്ക് പരിചിതമല്ലാത്ത ഭക്ഷണങ്ങളുടെ വൈവിധ്യം ഇവിടെ കാണാം. കടൽ വിഭവമായിക്കോട്ടെ അതോ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ പുൽച്ചാടിയായിക്കോട്ടെ ഇവിടെ എല്ലാം തീൻ മേശയിൽ സ്ഥാനം ഉറപ്പിക്കും.

നാം ഇന്നുവരെ കണ്ടിട്ടില്ലാത്ത രുചികരമായ വിഭവങ്ങൾ തായ്‌ലൻഡിലെ ഫുഡ് മാർക്കറ്റുകളിൽ ലഭ്യമാണ്. ക്രൂരനെന്ന് കരുതിയ മുതലയുടെ ഇറച്ചി ബാർബിക്യൂ ചെയ്തതും വരയൻ പുലിയുടെ പാൽ കൊണ്ടുളള ചായയും ആരെയാണ് ആശ്ചര്യപ്പെടുത്താതെ ഇരിക്കുക. നാം ഇന്ന് വരെ കാണാത്ത കടൽ ചിപ്പികളും ജെല്ലി ഫിഷുകളും കടൽ മുന്തിരിയും പട്ടിയും പുഴുവും പഴുതാരയും പിന്നെ നമുക്ക് സ്ഥിര പരിചിതമായ പോർക്കും ബീഫും മട്ടനും തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്.

ഓരോരുത്തരുടെയും നാവിൻ്റെ രുചി അനുസരിച്ച് വൈവിധ്യവും നമുക്ക് ഇവിടെ കണ്ടെത്താം. കണവ നെയ് ചൂടാക്കിയതാണ് എനിക്കിഷ്ടമെങ്കിൽ ജ്യൂസ് വിഭവങ്ങളോടാണ് ജിയോ മച്ചാന് പ്രിയം. ആരേയും തൃപ്തിപ്പെടുത്തുന്ന രുചികൾ വേറെ. കൂടാതെ വയറും നിറയ്ക്കാം മനസ്സും നിറയ്ക്കാം പോക്കറ്റ് ചോരുകയുമില്ല. അങ്ങനെ ഭക്ഷണ പ്രിയരുടെ പറുദീസ കൂടിയാകുകയാണ് തായ്‌ലൻഡ്.

Tags :
Go to top