മീൻ തിന്നുന്ന ആട്

14 Views November 26, 2022

മീൻ തിന്നുന്ന ആടുകളോ? ‘ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷണം തിന്നണം ” എന്നാണ് ചൊല്ല്. അത് മനുഷ്യൻ്റെ കാര്യം. എങ്കിൽ മത്സ്യങ്ങൾ പ്രധാന ഭക്ഷണമായി കരുതി പോകുന്ന ഇടത്തേക്ക് ഒരു കൂട്ടമാടുകളെ വളർത്തുമ്പോൾ അവർക്ക് എന്ത് തിന്നാൻ നൽകും ? അവയും മത്സ്യം കഴിക്കേണ്ടി വരും! എങ്ങനെ മാലിയിലെ ആടുകൾ മത്സ്യപ്രിയരായി?
കട്ധു ദ്വീപിലാണിപ്പോൾ. ഇന്നലെ രാത്രി എത്തിയപ്പോൾ നേരം വൈകിയിരുന്നു. ഇനിയുള്ള ദിവസങ്ങൾ കട്ധുവിലെ കാഴ്ചകളാണ്.

പോക്കറ്റ് കാലിയാകാതെ മാലിയിലെ നീലക്കടലും സൂര്യോദയവും കാണനോ ? എങ്കിൽ നിങ്ങൾ അന്വേഷിക്കുന്ന ഇടം കട്ധുവാണ്. കട്ധുവിൽ പ്രശസ്തമോ നസ്സാക്കി റിസോർട്ടും. മൂന്നു വർഷങ്ങൾക്കു മുൻപ് നസ്സാക്കിയിൽ വന്നതാണ്. M4 ടെക്കുമൊത്തുള്ള യാത്രയിൽ എങ്ങനെ നസ്സാക്കിയിൽ എത്താതിരിക്കും? അവിടെ ഞങ്ങളുടെ പ്രിയ കൂട്ടുകാരൻ സിജോയുണ്ട്. നാസാക്കി റിസോർട്ടിൻ്റെ ഓൾ ഇൻ ഓൾ.
കട്ധുവിലെ ഏക പ്രൈവറ്റ് ബീച്ച് കൂടിയുള്ള റിസോർട്ടാണ് നാസ്സാക്കി. അതുകൊണ്ടു തന്നെ കുടുംബവുമൊത്ത് വരുന്നവർക്ക് സ്വകാര്യത പ്രശ്നം വരുന്നില്ല. അതുപോലെ ബീച്ചിങ് ആക്ടിവിറ്റികളുടെ ഒരു ഹബ് കൂടിയാണിത്. സർഫിങ്ങും സീ സ്കൈറ്റിനും ജെറ്റ് സ്‌കീയും എല്ലാം ഇവിടെ നമുക്ക് ആസ്വദിക്കാം.
” രാവിലെ തന്നെ എവിടാ പോവുക? ” ജിയോയുടെ ചോദ്യം
എങ്കിൽ അടുത്തുള്ള മീൻ ഫാക്ടറിയിൽ തന്നെ ആയാലോ? എന്ന് ഞാൻ
ട്യൂണ ഫിഷ് പ്രോസസ്സിംഗ് സെൻ്റർ ആണ്. കാണേണ്ട ഒരു കാഴ്ച തന്നെ.
അവിടെയെത്തി കാഴ്ചകൾ കണ്ട് മടങ്ങുമ്പോഴാണ് അതിലും രസകരമായ മറ്റൊരു കാഴ്ച കണ്ടത്. മീൻ തിന്നുന്ന ആടുകൾ. മാലിയിലെ മീൻ തിന്നുന്ന ആടുകൾ. എങ്ങനെ ഈ ആടുകൾ മത്സ്യപ്രിയരായി?
ആ കാര്യം അറിയണ്ടേ? അവിടത്തെ ഇതുപോലെയുള്ള വിചിത്രവും രസകരവുമായ കാഴ്ചകൾ കാണാം.

Tags :
Go to top