0

എൻ്റെ തോക്ക് ജീവിതം.

10 Views October 18, 2022

ഞാൻ ഷൂട്ടിങ്ങ് റെയിഞ്ചിലെത്തിയത് എങ്ങനെ? വീഡിയോ കാണാം.

വർഷം 2008 ഓഗസ്റ്റ് 11 . ബീജിംങ് ഒളിംപിക്സിലെ നിറഞ്ഞു നിൽക്കുന്ന ഷൂട്ടിംഗ് റേഞ്ച്. 10 മീറ്റർ എയർ റൈഫിൾ ഫൈനൽ മത്സരമാണ് അവിടെ നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിനവ് ബിന്ദ്ര എന്ന ഇരുപത്തിയാറ് വയസ്സുകാരനാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്.
2004 ഏതൻസ് ഒളിപിക്‌സിൽ ഗോൾഡ് മെഡൽ ജേതാവായ ഇറാനിയൻ ഷൂട്ടർ സൂ ക്വിനാനായിരുന്നു ഏവരും ഗോൾഡ് മെഡൽ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് 700.5 പോയിൻ്റുകളോടെ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സുവർണ്ണ നേട്ടം കൈവരിച്ചു. നാല് വർഷങ്ങൾക്ക് മുൻപ് സൂ ക്വിനാൻ സ്ഥാപിച്ച ഒളിംപിക് റെക്കോർഡ് മറികടന്നായിരുന്നു ഈ സുവർണ്ണ നേട്ടം. അന്നു തൊട്ട് ഷൂട്ടിംഗ് ഇന്ത്യയുടെ കായിക മത്സരങ്ങളിൽ യശ്ശസ്സായി മാറി .

മത്സരശേഷമുള്ള മെഡൽ ധാന ചടങ്ങിൽ വേദിയിൽ ഉയർന്ന ജനഗണമന മുഴങ്ങിയപ്പോൾ ഒരു രാജ്യത്തിന് തന്നെ അഭിമാന നിമിഷമായി. തൻ്റെ കൗമാര യൗവ്വന കാലഘട്ടത്തിൽ കഠിന പരിശ്രമം മൂലം നെയ്തെടുത്ത വിജയം. തൻ്റെ പതിനഞ്ചാം വയസ്സിൽ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിപിക്സിൽ പങ്കെടുക്കാൻ എത്തുക ശേഷം പതിനൊന്നു വർഷങ്ങൾക്കു ശേഷം സുവർണ്ണ മെഡൽജേതാവാകുക. നീണ്ട ഒരു വ്യാഴവട്ടത്തിൻ്റെ അർപ്പണ മനോഭാവം. അഭിനവ് ബിന്ദ്ര ഒരു പ്രചോദനമാണ്. പ്രതീക്ഷ കൈവിടാതെ തൻ്റെ പ്രയത്നത്തിൽ വിശ്വസിക്കുന്ന ഒരു മനുഷ്യൻ.അനേകായിരം ഇന്ത്യൻ മനസ്സുകൾക്ക് സ്വപ്നങ്ങൾ കാണാനുള്ള മനസ്സ് നൽകിയ വിജയം. സുവർണ്ണ നേട്ടം ഇന്ത്യൻ കായിക താരങ്ങൾക്ക് അന്യമല്ല എന്ന് പറഞ്ഞ ജീവിതം.
ശേഷം ഒളിമ്പിക് ഷൂട്ടിംഗ് റെയ്ഞ്ചിൽ സുവർണ്ണ കാലമായിരുന്നു. ഷൂട്ടേർസ് മെഡലുകൾ അനേകം വെടിവെച്ചു വീഴ്ത്തി.പിന്നീട് ഗഗൻ നരംഗിലും വിജയ് കുമാറിലും തുടർന്ന സൗരഭ് ചൗധരിയിലും അപൂർവ്വ ചാന്ദിലി എത്തി നിൽക്കുന്നു. ഇന്ന് ഇന്ത്യയുടെ പ്രിയപ്പെട്ട സ്പോർട്ട്സ് വിനോദങ്ങളിൽ ഒന്നാണ് ഷൂട്ടിങ്.
ധാരാളം കൗമാരക്കാരായ ഇന്ത്യക്കാർക്ക് പ്രചോദനമായ ഒരു മത്സര ഇനം.

എൻ്റെ ഷൂട്ടിങ്ങ് കഥ പറയുന്നുത് മുന്നേ അഭിനവ് ബിന്ദ്രയുടെ കഥ പറയണം എന്ന് കരുതി. എന്നെ പോലുള്ള കൊച്ചു ഷൂട്ടർമാർക്കും പ്രചോദനമായിരുന്നല്ലോ അദ്ദേഹം. എൻ്റെ ” തോക്ക് ജീവിതം ” തുടങ്ങിയത് യൗവ്വന കാലഘട്ടത്തിലായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട സിനിമാനടൻ , തൃശൂരുകാരുടെ അഭിമാനമായ കലാഭവൻ മണി ചേട്ടൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ടൂർണമെൻ്റോടു കൂടിയാണ് ഷൂട്ടിംങ് ലോകത്തേക്ക് കടന്നു വരുന്നത്. പരാജയങ്ങളിലൂടെയായിരുന്നു തുടക്കം. ശേഷം ചെറിയ ചെറിയ ടൂർണമെൻ്റുകൾ വിജയിക്കാൻ തുടങ്ങി. നാട്ടിൽ അറിയപ്പെട്ടു തുടങ്ങി. ശേഷം ജില്ല ലെവൽ, സംസ്ഥാന ലെവൽ, സൗത്ത് ഇന്ത്യലെവൽ. താണ്ടിയ പാതകൾ കഠിനമായിരുന്നു. വിമർശനങ്ങൾ ഏറെ ഉണ്ടായിരുന്നു. എങ്കിലും തളരാതെ മുന്നോട്ട് നീങ്ങി.മത്സരങ്ങൾക്ക് പ്രാധാന്യം ഏറിയപ്പോൾ വീട്ടിൽ സ്വന്തമായി ഒരു ഷൂട്ടിങ്ങ് പ്രക്ടിസ് ഇടം നിർമ്മിച്ചു. ഇറക്കുമതി ചെയ്ത തോക്കിൽ പ്രാക്ടീസ് തുടങ്ങി. ഒന്നും എളുപ്പമായിരുന്നില്ല.
പയ്യെ തുടങ്ങി. ശേഷം വിജയങ്ങൾ ഓരോന്നായി വന്നു ചേർന്നു. നീ ഇനിയും പൂർണ്ണനായില്ല എന്ന് കരുതുന്ന വണ്ണം, മധുരമൂറും വിജയങ്ങൾക്കിടയിൽ കൈയ്പ്പ് നീരിൻ്റെ പരാജയങ്ങൾ മാറി മാറി വന്നു.
ഇപ്പോഴും വിജയങ്ങൾക്കായി എൻ്റെ തോക്ക് മുഴങ്ങി കൊണ്ടിരിക്കുന്നു. കൂടുതൽ കാഴ്ചകൾ ചുവടെ കൊടുക്കുന്ന വീഡിയോയിൽ ഉണ്ട്.

 

എൻ്റെ ഷൂട്ടിങ്ങ് ജീവിതവും തോക്ക് കൊണ്ടുള്ള പ്രക്ടീസും കാണുവാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

Tags :
Go to top