മാലിദ്വീപിൽ ജിയോ മച്ചാൻ്റെയും പ്രവീൺ മച്ചാൻ്റെയും അഭ്യാസ പ്രകടനങ്ങൾ.

10 Views October 29, 2022

മാലിയിലെ ആദ്യ ദിനം. Memorable Moments at Mali സീരീസിലെ കാഴ്ചകൾ ഉണരുന്ന ആദ്യ ദിനം. മാലിദ്വീപിൽ ജിയോ മച്ചാൻ്റെയും പ്രവീൺ മച്ചാൻ്റെയും അഭ്യാസ പ്രകടനങ്ങളുടെ കൂടെ ദിനമാണ്.
തലകുത്തി നിന്ന് ജിയോ മച്ചാൻ തലയും കുത്തി വീണ് പ്രവീൺ മച്ചാനും അഭ്യാസ പ്രകടനങ്ങൾക്ക് തിരി കൊളുത്തി. യാത്രയുടെ അതിർ വരമ്പുകൾ ലംഘിച്ച് ആഘോഷത്തിൻ്റെ നാളുകൾ വരവായി.
കരയെ തഴുകി ഒഴുകുന്ന കടലും വെൺ മെത്ത വിരിച്ച തീരവും ആരേയും മനം മയക്കും. ഇളം നീല നിറം ചാലിച്ച് തിരകൾ തീരങ്ങൾക്ക് മേലെ തഴുകി ഒഴുകുന്നു. ആരേയും കൂസാതെ ആർത്തിരമ്പുന്ന കടൽ. മാലി അതൊരു കാഴ്ചയല്ല അനുഭവമാണ്. യാത്രയല്ല വികാരമാണ്. ശരീരവും മനസ്സും ഒരുപോലെ അർപ്പിച്ചാൽ മാത്രമേ ഏതൊരു യാത്രയും പൂർണ്ണമാവൂ. ഇവിടെ അത് ആരംഭിച്ചിരിക്കുന്നു. കടലിൻ്റെ താളത്തിന് ഒത്ത് ഞങ്ങളുടെ മനസ്സും അടുത്തിരിക്കുന്നു. ഇനി പത്ത് ദിവസം ഉത്സവമാണ്. കൂടെ കടലിൻ്റെ പശ്ചാത്തലത്തിൽ പണിത റിസോർട്ടിലെ അത്ഭുത കാഴ്ചകളും.
കൂടുതല് കാഴ്ചകൾക്ക് ഞങ്ങളുടെ യാത്രാ വീഡിയോ കാണാം.

Tags :
Go to top