115 ദ്വീപുകളുടെ സമൂഹമായ ‘സീഷെൽസ്’; വിസ, ഫ്‌ളൈറ്റ് വിവരങ്ങൾ

by December 2, 2019

ഇന്ത്യൻ മഹാ സമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ സീഷെൽസ് ഒരു ആഫ്രിക്കൻ രാജ്യമാണ്. പ്രകൃതിരമണീയ ബീച്ചുകൾ ഉള്ള മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലാണ് സീഷെൽസ്. വിക്ടോറിയ എന്ന സ്ഥലമാണ് ഈ രാജ്യത്തിൻറെ തലസ്ഥാനം. English, french, seychellois creole ഇതൊക്കെയാണ് ഇവിടത്തെ ഭാഷകൾ.

സെയ്‌ഷെൽസിലേക്ക് മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് നേരിട്ട് വിമാനങ്ങൾ ലഭിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലൊഴികെ ഇവിടെ നിന്നും സീഷെൽസിലേക്ക് വിമാനസർവീസ് ലഭ്യമാണ്. Air India, Air Seychelles, Etihad Airways, Emirates, Srilankan Airlines ഇവയൊക്കെയാണ് സർവീസ് നടത്തുന്ന എയർലൈൻസ്. ഏകദേശം നാലര മണിക്കൂറാണ് യാത്രാ സമയം.

ഇനി പറയുന്നത് വിസ എങ്ങനെ എടുക്കും എന്നതാണ്. ഇന്ത്യക്കാർക്ക് Seychelles ൽ visa on arrival ആണ്. വിസക്ക് ചാർജ് ഇല്ല ഫ്രീ ആണ്. നമ്മൾ നാട്ടിൽ നിന്നും പോകുമ്പോൾ നമ്മുടെ കയ്യിൽ വേണ്ട ഡോക്യൂമെന്റസ് ഇനി പറയുന്നവയാണ്.1. Confirmed flight tickets (up and down), 2.White background passport size photo, 3.Hotel booking voucher, 4.Sufficient funds per day 150$ must (10665 rs per day), 5.immigration form (flight ൽ നിന്നും കിട്ടും). ഈ ഡോക്യൂമെന്റസ് എല്ലാം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമുക്ക് സെയ്‌ഷെൽസിൽ പോകാം.

ഇനി Seychelles immigration ൽ ഇമ്മിഗ്രേഷൻ ഓഫീസർമാർ പ്രധാനമായും ചോദിക്കുന്ന ചോദ്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കാം. എന്തിനാണ് ഇവിടേയ്ക്ക് വന്നത്, എത്രദിവസം ഉണ്ടാകും, തിരിച്ചു പോകുന്നത് എന്നാണ്, എവിടെയാണ് താമസിക്കുന്നത്, ഇവിടെ ആരെയെങ്കിലും പരിചയമുണ്ടോ, എന്താണ് ജോലി, കയ്യിൽ പൈസ എത്ര ഉണ്ട് ഇതൊക്കെയാണ് പ്രധാനമായും ചോദിക്കുന്ന ചോദ്യങ്ങൾ. അവരുടെ കണക്കിൽ ഒരു ദിവസം ചിലവിനു 150 $ കയ്യിൽ ഉണ്ടായിരിക്കണം. നമ്മൾ സ്റ്റേ ചെയ്യുന്ന ദിവസം കണക്കു കൂടി അത്രെയും പൈസ കയ്യിൽ കരുതണം.

പിന്നെ അവിടെ വിസ കൌണ്ടറിൽ നിന്നും ഒരു ഹെൽത്ത്‌ ചെക്കപ്പ് ഫോം തരും. അത് നമ്മൾ പൂരിപ്പിച്ചു കൊടുക്കണം. ഇമ്മിഗ്രേഷൻ കഴിഞ്ഞാൽ ഇനി അടുത്ത കടമ്പ സിം കാർഡ് ആണ്. അവിടെ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല കണക്ഷൻ Airtel ആണ്. നമ്മുടെ നാട്ടിലെ സിമുകൾക്ക് റേഞ്ച് കിട്ടും. പക്ഷെ അവിടുത്തെ സിം എടുക്കുന്നതായിരിക്കും നല്ലത്. കുറഞ്ഞ പൈസക്ക് കൂടുതൽ ജിബി നെറ്റും കാൾ ഉം ഒക്കെ കിട്ടും. സീൽഷെൽസിലെ കറൻസി Seychellois rupee ആണ്. 1 SCR = 5.22 INR. അവിടെ യു.എസ്. ഡോളർ, യൂറോ തുടങ്ങിയ കറൻസികൾ ഒട്ടുമിക്ക ഷോപ്പുകളിലും എടുക്കുന്നതാണ്.

ഇനി പറയാൻ പോകുന്ന കാര്യമാണ് വളരെ പ്രധാനപ്പെട്ടത്. നമ്മൾ മുംബൈയിൽ നിന്ന് വിമാനം ബുക്ക്‌ ചെയ്യുമ്പോൾ പരമാവധി നേരിട്ടുള്ള flight തന്നെ എടുക്കാൻ ശ്രമിക്കുക. മുംബൈയിൽ നിന്നും നൈറോബി, കെനിയ വഴിയുള്ള flight ഒഴിവാക്കുക. കാരണം ഈ സ്ഥലങ്ങളിൽ layover ഉള്ള ഫ്ലൈറ്റുകൾ എടുക്കുകയാണെങ്കിൽ അവിടുത്തെ സെക്യൂരിറ്റി ചെക്കിനു yellow fever കാർഡ് കാണിക്കേണ്ടി വരും.

ഇനി സീഷെൽസിൽ എത്തി, ഇമിഗ്രെഷൻ നടപടികളെല്ലാം പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങിയാൽ പിന്നെ ഹോട്ടലിലേക്ക് പോകുവാനായി ടാക്സി കാറുകളെ ആശ്രയിക്കാം. അതല്ല, ഏജൻസി വഴിയാണ് നിങ്ങളുടെ യാത്രയെങ്കിൽ അക്കാര്യം അവർ നോക്കിക്കൊള്ളും. ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് Seychelles. നമ്മൾ താമസിക്കുവാൻ ഹോട്ടൽ തിരഞ്ഞെടുക്കുമ്പോൾ self cook ചെയ്യാൻ പറ്റുന്നത് നോക്കി എടുക്കുക. അവിടെ ധാരാളം സൂപ്പർമാർക്കറ്റുകൾ ഉണ്ട്. ഓരോ 500 മീറ്ററിലും. അവിടെ ധാരാളം ഭക്ഷണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. Non-veg ആണ് കൂടുതലും.. ഇന്ത്യൻ വിഭവങ്ങൾ കിട്ടാൻ ഒരു ചാൻസും ഇല്ല. അപ്പോൾ അടുത്ത തവണ വെക്കേഷൻ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ സീഷെൽസ് ഒന്നു പരിഗണിക്കുക.

മികച്ച യാത്രാപാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top