ക്വലാലംപൂരിലെ പെട്രോണാസ് ടവർ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടം

by December 4, 2019

മലേഷ്യയിൽ പോകുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒന്നാണ് ക്വാലലം‌മ്പൂരിൽ സ്ഥിതിചെയ്യുന്ന ഇരട്ട കെട്ടിടങ്ങളായ പെട്രോണാസ് ടവർ (Petronas Twin Towers). തായ്‌പെയ് 101 ഇതിനെ മറികടക്കുന്നതിന് മുൻപ് ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. പക്ഷേ ഇപ്പോഴും ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടവും ഓഫീസ് കെട്ടിടവും.

അർജന്റീന-അമേരിക്കൻ രൂപകല്പകനായ സീസർ പെല്ലി രൂപകല്പന നിർവ്വഹിച്ച പെട്രോണാസ് ടവറുകളുടെ നിർമ്മാണം 1998 ലാണ്‌ പൂർത്തിയായത്. പൂർത്തിയായ അവസരത്തിൽ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളായി ഇവയ്ക്ക് സ്ഥാനം ലഭിച്ചു. ക്വാലലമ്പൂരിലെ റേസ് ട്രാക്കിന്‌ സമീപമാണ്‌ ഇവ നിലകൊള്ളുന്നത്. അവ നിൽക്കുന്ന അടിതട്ടിലെ പാറയുടെ ആഴം ഇവയെ ലോകത്തിലെ ഏറ്റവും ആഴമുള്ള അടിത്തറയുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേകതയും നൽകി.

88 നിലകളുള്ള ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് പ്രധാനമായും കോൺക്രീറ്റു കൊണ്ടാണ്. കൂടെ ഉരുക്കും ഗ്ലാസും ഉപയോഗിച്ച് മലേഷ്യയിലെ മുസ്‌ലിം പാരമ്പര്യം പ്രദർശിപ്പിക്കുവാൻ വേണ്ടി ഇസ്‌ലാമിക കലാരൂപങ്ങൾ തീർത്തിട്ടുമുണ്ട്. മറ്റൊരു ഇസ്‌ലാമിക കലയുമായുള്ള ബന്ധം ഇതിന്റെ രൂപഘടനയിലാണ്‌. കെട്ടിടങ്ങളുടെ പരിച്ഛേദം റബ് എൽ ഹിസ്ബ് അനുസരിച്ചാണ്‌ എന്നതാണ്‌.

ഒരോ ഗോപുരവും ഒരോ കമ്പനികൾക്കായി നൽകിയത് അസാധാരണമായിരുന്നു. നാഷണൽ ജ്യോഗ്രഫിക്കും കൊറിയൻ വാർത്താപത്രവും റിപ്പോർട്ട് ചെയ്തതനുസരിച്ച് സാംസങ്ങ് കൺസ്ട്രക്ഷനും കുക്ടൊംഗ് എൻജിനീയറിങ്ങ് കൺസ്ട്രകഷനും (രണ്ടു ദക്ഷിണ കൊറിയൻ കമ്പനികൾ) ചേർന്ന് ഗോപുരം 2 വിജയകരമായി പൂർത്തിയാക്കി. ഗോപുരം 1 ന്റെ നിർമ്മാണം നടത്തിയ ഹസാമാ കോർപ്പറേഷൻ നിർമ്മാണത്തിനിടയ്ക്ക് കുഴപ്പം കണ്ടെത്തുകയുണ്ടായി. ഹമാസാ അവരുടെ കുഴപ്പം പരിഹരിക്കുന്നതിനിടെ സാംസങ്ങ് അവരുടെ പണി പൂർത്തിയാക്കി.

അവസാനം ഗോപുരം 2 ന്റെ നിർമ്മാണം ഗോപുരം 1 നേക്കാൾ ഒരു മാസം മുൻപേ പൂർത്തിയായി. ഉരുക്കിന്റെ ലഭ്യതക്കുറവും ഇറക്കുമതി ചെയ്യാനുള്ള ഉയർന്ന വിലയും കാരണം നല്ല ശക്തിയുള്ള ബലിഷ്ടമാക്കപ്പെട്ട കോൺക്രീറ്റ് ഉപയോഗിച്ചുള്ള ഘടനയായിരുന്നു ഗോപുരങ്ങളുടേത്. ഏഷ്യൻ നിർമ്മാണ കമ്പനികൾ പൊതുവേ ബലിഷ്ടമാക്കപ്പെട്ട കോൺക്രീറ്റ് കൊണ്ടുള്ള നിർമ്മാണം നടത്തുന്നതിൽ പരിചയമുള്ളവരണ്‌; പക്ഷേ ഇത് ഉരുക്ക് ഘടനയേക്കാൾ കൂടുതൽ ഭാരം അടിത്തറയിൽ ചെലുത്തുന്നു. 23 x 23 മീറ്റർ കേന്ദ്രഭാഗവും ചുറ്റിലുമുള്ള വിസ്താരമേറിയ സ്തൂപങ്ങളും ഉള്ള ഗോപുരങ്ങളുടെ ഘടന 1300 മുതൽ 2000 ചതുരശ്രമീറ്ററുകൾ വരെ ഒരോ തട്ടിലും ഓഫീസുകൾക്ക് സ്ഥലം ലഭ്യമാക്കുന്നു.

ഇരട്ടാ ഗോപുരങ്ങളുടെ താഴെ നിലയിൽ സുറിയ കെ‌എൽസിസി എന്ന പ്രസ്തമായ ഷോപ്പിങ്ങ് മാളും, മലേഷ്യൻ ഫിൽഹാർമോണിക്ക് ഓർക്കസ്ട്രയുടെ ആസ്ഥാനമായ ദിവാൻ ഫിൽഹാർമോണിക്ക് പെട്രോണാസും സ്ഥിതി ചെയ്യുന്നു.

പെട്രോണാസ് എന്ന മലേഷ്യയുടെ ദേശീയ എണ്ണ കമ്പനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കാൻ തീരുമാക്കുകയായിരുന്നു. സിയേഴ്സ് ഗോപുരം പോലെയുള്ള മറ്റ് കെട്ടിടങ്ങൾക്ക് കൂടുതൽ നിലകൾ, ഉയർന്ന ആന്റിന, മേൽകൂര എന്നിവയുണ്ടെങ്കിലും പെട്രോണാസ് ഗോപുരങ്ങളുടെ പിരികൾ ഘടനയുടെ പിരികൾ ഘടനയുടെ ഭാഗമായി കണക്കാക്കുന്നതിനാൽ 452 മീറ്റർ ഉയരമുള്ള ഇത് തായ്പെയ് 101 വരുന്നത് വരെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിതി എന്ന സ്ഥാനം അലങ്കരിച്ചു.

ഗോപുരങ്ങൾക്ക് താഴെ 17 ഏക്കറിലായി പരന്നുകിടക്കുന്ന കെ.എൽ.സി.സി പാർക്കിൽ ജോഗിങ്ങിനുള്ള സൗകര്യം നടവഴികൾ, ദീപാലങ്കാര പ്രദർശനം എന്നിവയും കൃത്രിമ അരുവി, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഒരുക്കിയിരിക്കുന്നു.

ഗോപുരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്‌ രണ്ട് കെട്ടിടങ്ങളുടെയും 41, 42 നിലകളിലുള്ള ആകാശപ്പാലം (ദക്ഷിണകൊറിയയിലെ കുക്ഡോംഗ് എൻജിനീയറിങ്ങ് കൺസ്ട്രക്ഷൻ നിമ്മിച്ചത്). തറനിരപ്പിൽ നിന്ന് 170 മീറ്റർ ഉയരത്തിലായി 58 മീറ്റർ നീളത്തിലായി ഈ ഇരുനില പാലം സ്ഥിതിചെയ്യുന്നു, ഭാരം 750 ടൺ. ഇതു സ്ഥിതിചെയ്യുന്ന നിലയെ പോഡിയം എന്ന് പറയുന്നു, മുകൾ ഭാഗങ്ങൾ സന്ദർശിക്കാനുദ്ദേശിക്കുന്നവർ ഇവിടെ വച്ച് ലിഫ്റ്റുകൾ മാറി കയറേണ്ടതുണ്ട്.

ആകാശപ്പാലം എല്ലവർക്കുമായി അനുവദിക്കപ്പെട്ടിരിക്കുന്നു, പക്ഷേ സന്ദർശനം പ്രവേശന അനുമതികളിലൂടെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു (ഒരു ദിവസം 1700 ആൾക്കാർക്ക് മാത്രം). ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ. തിങ്കളാഴ്ചകളിൽ ഇവ അടച്ചിടും. സന്ദർശകർക്ക് 41 ആമത്തെ നിലകൾ തമ്മിലുള്ള പാലം മാത്രമേ അനുവദിച്ചിട്ടുള്ളൂ. 42 നിലകൾ തമ്മിലുള്ള പാലം കെട്ടിടത്തിൽ ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതാണ്‌.

മലേഷ്യയിലേക്ക് ഒരു ട്രിപ്പ് പോകണമെന്നുണ്ടോ? എങ്കിൽ മികച്ച യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top