Maldives cruise

കുറഞ്ഞ ചിലവിൽ കപ്പൽ യാത്ര; മാലിദ്വീപിലേക്ക് നിങ്ങളും വരുന്നോ?

by October 24, 2019

കഴിഞ്ഞയിടയ്ക്ക് ഞാൻ മാലിദ്വീപിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അതിൻ്റെ വീഡിയോകളും വിവരണങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം നിങ്ങൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയും നമ്മുടെ സ്വന്തം യാത്രാ ബ്ലോഗായ ‘hariska.com’ ലൂടെയും കണ്ടിട്ടുണ്ടാകും. ധാരാളമാളുകളാണ് മാലിദ്വീപിൽ പോകുന്നത് എങ്ങനെയെന്നുള്ള സംശയങ്ങളുടെ എന്നെ ബന്ധപ്പെടുന്നത്. അവർക്കെല്ലാം നമ്മളാൽ കഴിയുന്ന തരത്തിൽ മറുപടി നൽകാറുമുണ്ട്. ഞാൻ മാലിദ്വീപിൽ പോയത് വിമാനമാർഗ്ഗമാണ്, എന്നാൽ ഇനി ഇവിടെ പറയുവാൻ പോകുന്നത് കപ്പൽ മാർഗ്ഗം മാലിദ്വീപിലേക്ക് പോകുന്ന കിടിലൻ അവസരങ്ങളെക്കുറിച്ചാണ്.

ആദ്യം തന്നെ പറയട്ടെ, തായ്‌ലൻഡ്, ശ്രീലങ്ക പോലെ മാലിദ്വീപ് ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്ലി ലൊക്കേഷൻ അല്ല. എങ്കിലും പരമാവധി ചെലവുകൾ ചുരുക്കി നമുക്ക് മാലിദ്വീപിലേക്ക് പോകുവാൻ സാധിക്കും. ഇനി കാര്യത്തിലേക്ക് കടക്കാം. കപ്പൽ യാത്ര എന്നു പറഞ്ഞാൽ സാധാരണക്കാർക്ക് തങ്ങുവാൻ പറ്റുന്ന കാര്യമല്ല എന്നത് ഒരു സത്യമാണ്. എങ്കിലും കേരളത്തിൽ നിന്നും ലക്ഷ്വറി കപ്പൽയാത്ര നടത്തുവാൻ പറ്റിയ ഏറ്റവും ചെലവ് കുറഞ്ഞ റൂട്ടാണ് മാലിദ്വീപ്.

39,900 രൂപയ്ക്ക് (കുട്ടികൾക്ക് – 22,500 രൂപ) ഈ വരുന്ന നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കൊച്ചിയിൽ നിന്നും മാലിദ്വീപിലേക്ക് കപ്പൽ മാർഗ്ഗം യാത്ര ചെയ്യുവാൻ സാധിക്കുന്നതാണ്. കൊച്ചിയിൽ നിന്നും ഷിപ്പ് പുറപ്പെടുന്ന ദിവസങ്ങൾ നവംബർ 13,27; ഡിസംബർ 11,25; ജനുവരി 8,22 എന്നിവയാണ്. ഇതിൽ ഡിസംബർ 25 നുള്ള യാത്രാ പാക്കേജ് തുക 49,900 രൂപയാണ് (കുട്ടികൾക്ക് – 36,500 രൂപ). മൂന്നു രാത്രിയും നാല് പകലും അടങ്ങുന്നതാണ് ഈ യാത്രാ പാക്കേജുകളെല്ലാം.

കൊച്ചി വില്ലിങ്ടൻ ഐലൻഡിൽ നിന്നും മേൽപ്പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം 6 മണിയോടെയായിരിക്കും കപ്പലുകൾ പുറപ്പെടുക. പിന്നീടുള്ള രണ്ടു രാത്രികൾ കടലിനു നടുവിൽ കപ്പലിൽ ആയിരിക്കും. കപ്പലിൽ നിന്നുള്ള രാത്രിക്കാഴ്ചകൾ എടുത്തു പറയേണ്ട ഒന്നാണ്. അത് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. മൂന്നാം ദിവസം രാവിലെ മാലിദ്വീപിൽ കപ്പൽ എത്തിച്ചേരും. ആ ദിവസം വേണമെങ്കിൽ മാലിദ്വീപിൽ നിങ്ങൾക്ക് ഒന്നു കറങ്ങുകയോ ആക്ടിവിറ്റികൾ ചെയ്യുകയോ ചെയ്യാം. ഇതിനു സ്വന്തമായി പണം മുടക്കേണ്ടി വരും. അല്ലാത്തവർക്ക് കപ്പലിൽത്തന്നെ റിലാക്സ് ചെയ്യാം. അന്നത്തെ രാത്രി മാലിദ്വീപിൽ കപ്പലിൽ തന്നെയായിരിക്കും താമസം. പിറ്റേന്നു രാവിലെ കപ്പലിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുകയും, മാലിദ്വീപ് എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്ക് വിമാനമാർഗ്ഗം തിരിച്ചു വരികയും ചെയ്യും.

ഒരു ആഡംബര കപ്പലിൽ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഈ യാത്രയിൽ ലഭിക്കും എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കപ്പലിലെ ഭക്ഷണം, താമസം, തിരിച്ചു മാലിദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ ഈ ചാർജ്ജിൽ അടങ്ങിയതാണ്. ഷിപ്പ് യാത്രയ്ക്കിടെ ലിക്വർ പോലുള്ള സ്പെഷ്യൽ ഐറ്റങ്ങൾക്ക് സ്വന്തമായി പണം മുടക്കേണ്ടി വരും. മാലിദ്വീപിൽ ചെന്നിട്ടുള്ള കറക്കം, ആക്ടിവിറ്റികൾ തുടങ്ങിയവയ്ക്ക് വേറെ ചാർജ്ജ് ആകും. ചുരുക്കിപ്പറഞ്ഞാൽ 39,900 രൂപയ്ക്ക് മൂന്നു രാത്രി കപ്പലിൽ അടിപൊളിയായി താമസിച്ച് ആസ്വദിക്കാം. മാലിദ്വീപിൽ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്തതിനാൽ ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്പോർട്ട് മാത്രമേ ഡോക്യുമെന്റായി ആവശ്യമായി വരുന്നുള്ളൂ.

നിങ്ങൾക്ക് ഈ യാത്രയിൽ ഞങ്ങളോടൊപ്പം വരാൻ താല്പര്യമുണ്ടോ? എങ്കിൽ വൈകാതെ തന്നെ ബന്ധപ്പെടുക : +91 9207763800 , +91 9605890630 , +91 9207761800 , +91 9207762800.

Leave a Reply

Your email address will not be published. Required fields are marked *

Go to top