Hongkong trip - harees ameerali

ഹോങ്കോങ്ങിലേക്കു വളരെ എളുപ്പത്തിൽ പോകാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

by October 15, 2019

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്. തെക്കൻ ചൈന കടലിലെ 236 ദ്വീപുകൾ ചേർന്ന പ്രദേശമാണ് ഹോങ് കോങ്. “ഹോങ് കോങ്” എന്ന വാക്കിനർത്ഥം സുഗന്ധ തുറമുഖം എന്നാണ്. ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹോങ്കോങ്ങ്. തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതു പോലെത്തന്നെ ഹോംകോങ്ങിലേക്കും മലയാളികളായ നമുക്ക് യാത്രകൾ പോകാവുന്നതാണ്. അതിനു സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നത്.

ഹോങ്കോംഗിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് ഫ്രീ പ്രീ-അറൈവൽ വിസയാണ് ഉള്ളത്. യാത്രയ്ക്ക് മുൻപായി നമ്മൾ ഓൺലൈനായി പ്രീ എൻട്രി വിസ എടുക്കേണ്ടതായുണ്ട്. ഇത്തരത്തിൽ എടുക്കുന്ന വിസയിൽ നമ്മുടെ പേരും വിവരങ്ങളും പാസ്സ്‌പോർട്ട് നമ്പറുമെല്ലാം കൃത്യമായിരിക്കണം. അവ പാസ്സ്പോർട്ടുമായി ഒത്തുനോക്കി കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അവർ എമിഗ്രെഷൻ പൂർത്തിയാക്കി എൻട്രി അനുവദിക്കുകയുള്ളൂ. അതുപോലെ തന്നെ നമ്മൾ അവിടെ താമസിക്കുവാനായി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിന്റെ ഇൻവോയ്‌സ്‌ പേപ്പറും കൈയിൽ കരുതിയിരിക്കണം.

കേരളത്തിൽ നിന്നും ഹോങ്കോങ്ങിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ലഭ്യമല്ല. അതിനാൽ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ വഴി കണക്ഷൻ ഫ്ലൈറ്റിൽ ഹോങ്കോങ്ങിലേക്ക് പോകേണ്ടി വരും. നിലവിൽ എയർ ഏഷ്യയാണ് ഹോങ്കോങ് കണക്ഷൻ യാത്രയ്ക്ക് ഏറ്റവും ചെലവ് കുറഞ്ഞ വിമാനം. വളരെ മനോഹരമായ എയർപോർട്ട് ആണ് ഹോംകോങ്ങിലേത്. അവിടെ ബോർഡുകളും അനൗൺസ്‌മെന്റുകളും ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ്. എയർപോർട്ട് വളരെ വലുതായതിനാൽ വിമാനമിറങ്ങിയാൽ അവിടെ നിന്നും അടുത്ത ടെർമിനലിലേക്ക് മെട്രോ ട്രെയിനിനു പോകണം. എമിഗ്രെഷൻ ഏരിയയിലേക്ക് പോകണമെങ്കിൽ നമുക്ക് ഈ ട്രെയിൻ സർവ്വീസിനെ ആശ്രയിച്ചേ തീരൂ.

എമിഗ്രെഷൻ പൂർത്തിയാക്കിയാൽ എയർപോർട്ടിൽ നിന്നും തന്നെ സിംകാർഡുകൾ വാങ്ങാവുന്നതാണ്. അതുപോലെതന്നെ എയർപോർട്ടിൽ നിന്നും തന്നെ 150 ഡോളർ കൊടുത്ത് ഒരു ‘ഒക്‌ടോപസ് കാർഡ്’ എടുക്കുന്നത് വളരെ നല്ലതായിരിക്കും. അവിടത്തെ ബസുകൾ, ട്രെയിനുകൾ, ഷോപ്പുകൾ തുടങ്ങിയവയിലൊക്കെ ഈ കാർഡ് ആവശ്യാനുസരണം റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാം കഴിഞ്ഞു നമ്മൾ പോകുന്ന സമയത്ത് ഈ കാർഡ് തിരികെ നൽകിയാൽ അതിൽ ബാക്കിയുള്ള തുക തിരികെ ലഭിക്കും.

കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നിയമങ്ങളാണ് ഇപ്പോഴും ഹോങ്ങ് കോങ്ങിൽ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും നിയന്ത്രണം കുറഞ്ഞ സമ്പദ്ഘടനയാ‍ണ് ഹോങ്ങ് കോങ്ങിലേത്. ടാക്‌സുകൾ ഇല്ലാത്തതിനാൽ ലാഭകരമായ ഒരു ഡ്യൂട്ടീ-ഫ്രീ-ഷോപ്പ് ആണ് ഹോങ്ങ് കോങ്ങ്. കാന്റോണീസും, ചൈനീസും, ഇംഗ്ലീഷുമാണ് ഹോങ്ങ് കോങ്ങിലെ ഔദ്യോഗിക ഭാഷകൾ. ഹോങ്കോങ് ഡോളർ ആണ് ഇവിടത്തെ കറൻസി.

ഹോങ്കോങ്, മക്കാവു പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ  Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.

Leave a Reply

Your email address will not be published. Required fields are marked *

Go to top