നിങ്ങൾക്കെങ്ങനെ കംബോഡിയയിൽ പോകാം? വിസ, ഹോട്ടൽ, സിംകാർഡ് എന്നീ വിവരങ്ങൾ…

by September 8, 2019

തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കെന്നപോലെ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ട്രിപ്പ് പോകുവാൻ പറ്റിയ ഒരു തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമാണ് കംബോഡിയ. ഖമർ, കംബോജദേശ, കംപൂച്ചിയ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഈ രാജ്യം വളരെ വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും, ജീവിതരീതികൾ കൊണ്ടും, ആചാരങ്ങൾ കൊണ്ടും സമ്പന്നമാണ്. കംബോഡിയയിലേക്ക് എങ്ങനെ ഇന്ത്യക്കാർക്ക് പോകാം എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തിലൂടെ പറയുവാൻ പോകുന്നത്.

കംബോഡിയയിൽ പോകണമെങ്കിൽ ഇന്ത്യക്കാർക്ക് വിസ ആവശ്യമാണ്. രണ്ടു രീതിയിലുള്ള വിസ ഇന്ത്യൻ പൗരന്മാർക്ക് എടുക്കുവാൻ സാധിക്കുന്നത്. ഒന്നാമത്തേത് വിസ ഓൺ അറൈവൽ. കമ്പോഡിയയിലെ എയർപോർട്ടിൽ നിന്നും ക്യൂ നിന്ന് എടുക്കാവുന്ന തരത്തിലുള്ള വിസ. വിസ ഓൺ അറൈവൽ ആണെങ്കിൽ ഒരു മാസത്തെ കാലാവധിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഏകദേശം 2200 ഓളം ഇന്ത്യൻ രൂപ വരും വിസ ഓൺ അറൈവൽ എടുക്കുന്നതിനുള്ള ചാർജ്ജ്. വളരെ ഈസിയായ ഒരു വിസ കടമ്പയാണിത്. രണ്ടാമത്തേത് ഇ – വിസ. ഓൺലൈനായി നമുക്ക് എടുക്കാവുന്നതാണിത്. ഇ-വിസയ്ക്ക് മൂന്നു മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കും.

കേരളത്തിൽ നിന്നും കമ്പോഡിയയിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ലഭ്യമല്ല. പൊതുവെ ഇവിടെ നിന്നും ബാങ്കോക്ക് അല്ലെങ്കിൽ ക്വലാലംപൂർ വഴിയുള്ള കണക്ഷൻ വിമാനത്തിലായിരിക്കും ആളുകൾ പോകുവാനായി തിരഞ്ഞെടുക്കാറുള്ളത്. ബാങ്കോക്കിൽ ചെന്നിട്ട് റോഡ് മാർഗ്ഗവും കംബോഡിയയിലേക്ക് പോകാവുന്നതാണ്. റോഡ് മാർഗ്ഗമാണെങ്കിൽ ബാങ്കോക്കിൽ നിന്നും അഞ്ച് മണിക്കൂർ കൊണ്ട് കംബോഡിയയിൽ എത്തിച്ചേരാം. എന്നാൽ വിമാനമാർഗ്ഗമാണെങ്കിൽ വെറും ഒരു മണിക്കൂർ മാത്രം മതി. തായ്‌ലൻഡിൽ പോകുവാൻ ഉദ്ദേശ്യമില്ലെങ്കിൽ ഇവിടെ നിന്നും കണക്ഷൻ വിമാന മാർഗ്ഗം പോകുന്നതാണ് ഏറ്റവും നല്ലത്.

യാത്രയ്ക്ക് മുന്നേ തന്നെ അവിടെ താമസിക്കുന്നതിനായുള്ള ഹോട്ടൽ റൂം ബുക്ക് ചെയ്യേണ്ടതാണ്. ഈ ബുക്കിംഗ് ഇൻവോയ്‌സ്‌ പേപ്പറുകൾ യാത്ര പോകുമ്പോൾ കൂടെക്കരുതേണ്ടതാണ്. കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ നമുക്ക് മൂന്നു പേപ്പറുകൾ ലഭിക്കും. ഒന്ന് വിസയ്ക്കായുള്ള അപേക്ഷയും, രണ്ടാമത്തേത് അറൈവൽ കാർഡും, മൂന്നാമത്തേത് ഡിപ്പാർച്ചർ കാർഡും ആണ്. വിമാനം കംബോഡിയയിലെ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനു മുൻപായി ഈ ഫോമുകളെല്ലാം പൂരിപ്പിച്ച്, വിസയ്ക്കായുള്ള തുകയും മറ്റു കാര്യങ്ങളുമെല്ലാം റെഡിയാക്കി വെച്ചാൽ ബാക്കിയുള്ള പരിപാടികൾ എളുപ്പത്തിൽ കഴിയും.

എയർപോർട്ടിൽ നിന്നും തന്നെ സിം കാർഡ് എടുക്കാവുന്നതാണ്. എയർപോർട്ടിനു വെളിയിൽ ടുക്-ടുക് ടാക്‌സികൾ ഉണ്ടായിരിക്കും. നിങ്ങൾ ഒറ്റയ്ക്കാണ് യാത്രയെങ്കിൽ ഈ ടുക്-ടുക് ടാക്സികളെ ആശ്രയിക്കാവുന്നതാണ്. കമ്പോഡിയയിലെ കറൻസി ‘കംബോഡിയൻ റിയെൽ’ ആണെങ്കിലും പൊതുവെ അവിടെ വിനിമയത്തിനായി കൂടുതലായി ഉപയോഗിക്കുന്നത് യു.എസ്.ഡോളർ ആണ്. അതുകൊണ്ട് അത് ആവശ്യത്തിനു കരുതിവെക്കുക.

കംബോഡിയയിൽ പോകുന്നവർ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സ്ഥലമാണ് അങ്കോർവാട്ട് എന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം. 500 ഏക്കറിലായാണ് ഈ ക്ഷേത്രസമുച്ചയം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. മിക്കതിന്റെയും ചുമരുകളില്‍ ഇന്ത്യന്‍ പൗരാണിക കഥകളാണ് ചുമര്‍ശില്‍പങ്ങളായി സ്ഥാനംപിടിച്ചിട്ടുള്ളത്. പടിഞ്ഞാറ് തായ്‌ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് കംബോഡിയയുടെ അതിർത്തി രാജ്യങ്ങൾ.

കംബോഡിയയിലേക്ക് കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോടുകൂടി യാത്ര പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top