ശ്രീലങ്കയിലേക്ക് ഇനി ഫ്രീയായി പോകാം; സൗജന്യ വിസ ഓൺ അറൈവൽ നിലവിൽ വന്നു…

by August 19, 2019

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ശ്രീലങ്കയിലേക്ക് ഇന്ത്യക്കാർക്ക് ഫ്രീ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയോടൊപ്പം ചൈനയെയും ഈ സൗകര്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 39 രാജ്യങ്ങളിലെ പൗരന്മാർക്ക് ‘ഓണ്‍ അറൈവല്‍’ വിസ നൽകാനുള്ള പദ്ധതി ഏപ്രില്‍ മുതല്‍ ശ്രീലങ്ക താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് ശ്രീലങ്കയുടെ ടൂറിസം മേഖലയിൽ 7.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ആക്രമണത്തിനു ശേഷം മന്ദഗതിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഫ്രീ വിസ പദ്ധതി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യയും ചൈനയും നേരത്തെ ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും വിസ ഓൺ അറൈവൽ സൗകര്യം ശ്രീലങ്ക ഇപ്പോൾ ഈ രണ്ടു രാജ്യങ്ങൾക്കു കൂടിയും അനുവദിച്ചു കൊടുത്തിട്ടുണ്ട്.

ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ്, ഐസ്ലാന്റ്, ഫിലിപ്പൈന്‍സ്, റഷ്യ, ചൈന, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, കംബോഡിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, പോര്‍ച്ചുഗല്‍ , റൊമാനിയ, സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, കാനഡ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, മലേഷ്യ, തായ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നി രാജ്യങ്ങള്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സ്‌കീം അനുവദിക്കുക.

ആഗസ്റ്റ് 1 മുതൽ ശ്രീലങ്ക വിസ ഓൺ അറെെവൽ സ്കീം അനുവദിച്ചു തുടങ്ങി. തായ്ലന്റ്, യൂറോപ്യൻ യൂണിയൻ, യു.കെ, അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ, സ്വിറ്റസർലാന്റ്, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങൾക്കും നേരത്തെ തന്നെ ഈ സ്കീം അനുവദിച്ചിരുന്നു. 2019 ലെ ആദ്യ മൂന്ന് മാസങ്ങളിൽ 7,40,600 വിദേശ വിനോദ സഞ്ചാരികളാണ് ശ്രീലങ്കയിലെത്തിച്ചേര്‍ന്നത്. ഏകദേശം 450,000 ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം ശ്രീലങ്ക സന്ദര്‍ശിച്ചത്. ഈ വര്‍ഷമത് ഒരു ദശലക്ഷം കടക്കുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കൻ ടൂർ പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചാൽ വിശദമായ വിവരങ്ങൾ ലഭ്യമാകും. ഗ്രൂപ്പ് ടൂറുകൾക്കു പുറമെ നിങ്ങൾക്ക് തനിച്ചും യാത്രചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. Contact : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top