Desert Safari - Dubai

ഡെസേർട്ട് സഫാരി ആസ്വദിക്കാം ദുബായ് മരുഭൂമികളിൽ… വരൂ…

by February 22, 2020

തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ യാത്രകൾ പോകുന്നതു പോലെ ദുബായിലേക്കും ഗ്രൂപ്പുകളായോ ഫാമിലിയായോ കപ്പിൾസ് ആയോ ഒക്കെ ടൂർ പോകാവുന്നതാണ്. കിടിലൻ ടൂറിസ്റ്റു ലൊക്കേഷനുകളൊക്കെ ദുബായിൽ ഉണ്ടെങ്കിലും അവിടെ പോകുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് ഡെസേർട്ട് സഫാരി.

പേരുപോലെ തന്നെ മരുഭൂമിയിലൂടെയുള്ള യാത്ര തന്നെയാണ് ഡെസേർട്ട് സഫാരിയുടെ പ്രധാന ആകർഷണം. ഇതിന്റെ പാക്കേജ് എടുത്താൽ സഫാരിയുടെ ദിവസം നിങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നോ, അല്ലെങ്കിൽ നിങ്ങൾക്ക് വരാൻ പറ്റുന്ന ലൊക്കേഷനുകളിൽ നിന്നോ അവർ പിക്കപ്പ് അറേഞ്ച് ചെയ്യും. ലാൻഡ് ക്രൂയിസർ പോലുള്ള 4×4 വാഹനങ്ങളിലായിരിക്കും പിന്നീടങ്ങോട്ട് നിങ്ങളുടെ യാത്ര.

ഏതെങ്കിലും ലൊക്കേഷനിൽ നിന്നും നിങ്ങളെ പിക്ക് ചെയ്‌താൽ പിന്നെ നേരെ പോകുന്നത് ഒരു മീറ്റപ്പ് പോയിന്റിലേക്ക് ആണ്. മരുഭൂമിയുടെ അരികിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ മീറ്റപ്പ് പോയിന്റിൽ നിങ്ങൾക്ക് അരമണിക്കൂറോളം സമയം ലഭിക്കും. വാഷ് റൂമിൽ പോകാനും, ചായ കുടിക്കാനും പിന്നെ ക്വാഡ് ബൈക്കുകൾ ഓടിച്ചു രസിക്കാനും ഇവിടെ അവസരമുണ്ടാകും. ചായ, സ്‌നാക്‌സ്, ക്വാഡ് ബൈക്ക് റൈഡ് തുടങ്ങിയവയ്ക്ക് പ്രത്യേകം ചാർജ്ജുകൾ കൊടുക്കേണ്ടി വരും.

മീറ്റപ്പ് പോയിന്റിലെ വിശ്രമത്തിനു ശേഷം പിന്നെ ഡെസേർട്ട് സഫാരി ആരംഭിക്കുകയായി. സഫാരി എന്നു പറയുമ്പോൾ പതിയെപ്പതിയെയുള്ള യാത്രയല്ല. മരുഭൂമിയിലെ മണൽപ്പരപ്പുകളിലൂടെ ഒഴുകി നീങ്ങിയും, മണൽക്കുന്നുകൾ കയറിയിറങ്ങിയുമൊക്കെ ഒരു കിടിലൻ അഡ്വഞ്ചറസ് ആക്ടിവിറ്റി തന്നെ. എന്നുകരുതി പേടിക്കാൻ ഒന്നുമില്ല, വാഹനം കൈകാര്യം ചെയ്യുന്നത് വളരെ എക്സ്പെർട്ട് ആയിട്ടുള്ള ഡ്രൈവർമാർ ആയിരിക്കും. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഗർഭിണികൾ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, നട്ടെല്ലിനു പ്രശ്നങ്ങളുള്ളവർ ഈ സഫാരിയ്ക്ക് ഒരിക്കലും മുതിരരുത്.

നമ്മുടെ Royalsky Holidays ൻ്റെ പാക്കേജ് എടുത്ത് ദുബായിൽ ഡെസേർട്ട് സഫാരി നടത്തി സുഹൃത്ത് പ്രശാന്ത് പകർത്തിയ വീഡിയോ ചുവടെ കൊടുക്കുന്നു. ഒന്നു കണ്ടുനോക്കുക.

ഏകദേശം 30-45 മിനിറ്റുകൾ നീണ്ട സാഹസിക യാത്രയ്ക്കു ശേഷം മരുഭൂമിയിൽ ഒരിടത്ത് ഫോട്ടോഷൂട്ടിനായി വണ്ടി നിർത്തും. ഏകദേശം 20 മിനിറ്റോളം നിങ്ങൾക്ക് ഇവിടെ മരുഭൂമിയിൽ മേഞ്ഞു നടക്കാനും ഫോട്ടോകൾ എടുക്കുവാനും അസ്തമയം ആസ്വദിക്കുവാനുമൊക്കെ സാധിക്കും.

അതിനു ശേഷം നേരെ പോകുന്നത് മറ്റൊരു സ്ഥലത്തുള്ള ഡെസേർട്ട് ക്യാമ്പിലേക്ക് ആയിരിക്കും. അവിടെ ക്യാമൽ സഫാരി, ബെല്ലി ഡാൻസ്, തനൂറാ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ഒപ്പം വ്യത്യസ്ത വിഭവങ്ങൾ നിറഞ്ഞ ബാർബക്യൂ ഡിന്നറും ഉണ്ടാകും. കൂടാതെ ചായ, സ്നാക്സ്, മെഹന്തി ഇടൽ (സ്ത്രീകൾക്ക്), അറബി വേഷത്തിൽ ഫോട്ടോ സെഷൻ, ഹുക്ക വലിക്കൽ തുടങ്ങിയ ഫ്രീ ആക്ടിവിറ്റികളും ആസ്വദിക്കാം. മദ്യം സേവിക്കണം എന്നുള്ളവർക്ക് അതിനു പ്രത്യേകം ചാർജ്ജ് കൊടുക്കേണ്ടി വരും. ബാക്കിയൊക്കെ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

രാത്രി വൈകി എല്ലാ പരിപാടികളും കഴിഞ്ഞു വന്ന വണ്ടിയിൽത്തന്നെ നിങ്ങളെ പിക്ക് ചെയ്ത സ്ഥലത്തു എത്തിക്കും. ഇതോടെ ഡെസേർട്ട് സഫാരി + ബെല്ലി ഡാൻസ് + ബാർബക്യു ഡിന്നർ എന്ന കിടിലൻ പാക്കേജ് ടൂറിനു സമാപ്തമാകുകയായി. നിങ്ങൾക്കും ദുബായിലേക്ക് ഒരു ട്രിപ്പ് പോകണമെന്ന് ആഗ്രഹമുണ്ടോ? ഡെസേർട്ട് സഫാരിയും ബെല്ലി ഡാൻസുമൊക്കെ ആസ്വദിക്കണമെന്നുണ്ടോ? മികച്ച UAE പാക്കേജുകൾക്കും വിസയ്ക്കും Royalsky Holidays നെ ബന്ധപ്പെടാം – 9846571800.

Leave a Reply

Your email address will not be published. Required fields are marked *

Go to top