പാസ്പോർട്ടിനും ഒരു പവർ ഇൻഡക്സ് ഉണ്ടെന്ന് കേട്ടിട്ടുണ്ടോ? ലോകത്ത് എത്ര രാജ്യങ്ങളിലേക്കാണ് നമ്മൾ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശനം?നോക്കിയാലോ?
Henley Passport Index ആണ് ഈ ഗ്ലോബൽ റാങ്കിങ് പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിന്റെയും പാസ്‌പോർട്ട് പവർ നിശ്ചയിക്കപ്പെടുന്നത്. 2025-ലെ പുതിയ റാങ്കിങ്ങിൽ,
സിംഗപ്പൂർ പാസ്പോർട്ട് ആണ് ലോകത്തിലെ ഏറ്റവും ശക്തമായത്,
193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം! സിംഗപ്പൂരിന് പിന്നിൽ, ജപ്പാൻ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.
സിംഗപ്പൂർ – ലോകത്ത് നമ്പർ 1
യു.കെ (UK) – 6-ാം സ്ഥാനം
യു.എസ്.എ (USA) – 10-ാം സ്ഥാനം
ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം
2025-ലെ Henley Passport Index-ന്റെ റാങ്കിങ് പ്രകാരം, ഇന്ത്യൻ പാസ്പോർട്ട് 77-ാം സ്ഥാനത്താണ്. സെനഗൽ (Senegal), ബുർക്കിനോ ഫാസോ (Burkina Faso) എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ ഈ സ്ഥാനം പങ്കിട്ടുന്നത്.ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 31 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ പ്രവേശനം ലഭിക്കുന്നുണ്ട്, കൂടാതെ 28 രാജ്യങ്ങളിലേക്ക് വിസ-ഓൺ-അറൈവൽ സൗകര്യവും ലഭ്യമാണ്. എന്നാൽ, ലോകത്തെ മറ്റു പ്രമുഖ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യൻ പാസ്പോർട്ടിന്റെ യാത്രാ സ്വാതന്ത്ര്യം താരതമ്യേന കുറവാണ്.
Note: The information provided about the Henley Passport Index and passport rankings is based on the 2025 data as shared. However, since data on websites can change, the rankings, visa-free access numbers, or other details may vary over time