പാസ്സ്പോർട്ട്, വിസ എന്നൊക്കെ കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകുകയില്ലെന്നു വിചാരിക്കുന്നു. എന്നാൽ ചിലയാളുകൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും ചില സാധാരണക്കാർക്കും എന്താണ് പാസ്സ്പോർട്ട്, എന്താണ് വിസ എന്നൊക്കെ വ്യക്തമായി അറിയുവാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഒരു ടൂർ ഓപ്പറേറ്റർ എന്ന നിലയ്ക്ക് ധാരാളം പ്രാവശ്യം അത് നേരിട്ടനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാസ്സ്പോർട്ടിനെക്കുറിച്ചും വിസയെക്കുറിച്ചുമൊക്കെയാണ് ഇത്തവണ ഈ ലേഖനത്തിൽ പറയുന്നത്.
ഒരു വ്യക്തിക്ക് ഒരു നിശ്ചിത സമയത്തേക്കോ ഒരു സുനിശ്ചിത ഉദ്ദേശ കാര്യത്തിനോ ഒരു രാജ്യത്ത് തങ്ങാൻ ആ രാജ്യം നൽകുന്ന അനുമതിയേയാണ് വിസ എന്ന് പറയുന്നത്. ഒരു വിസ സാധാരണയായി മുദ്രകുത്തുന്നത് അല്ലെങ്കിൽ ഒട്ടിക്കുന്നത് പാസ്പോർട്ടിലാണ്. ചില പ്രത്യേക സമയങ്ങളിൽ വിസ പ്രത്യേക പേപ്പറിലും നൽകാറുണ്ട്.
അധിക രാജ്യങ്ങളിലും വിദേശികൾക്ക് രാജ്യത്തേക്ക് കടക്കാൻ വ്യക്തിക്ക് പൌരത്വമുള്ള രാജ്യത്തിന്റെ നിയമാനുസ്യതമായ പാസ്പോർട്ട് ആവശ്യമാണ്.ഒരു രാജ്യത്തെ സർക്കാർ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.
ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു. കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.
ഇന്ത്യൻ പാസ്സ്പോർട്ട്
വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡനിറ്റ്ന്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് ഇന്ത്യൻ പാസ്പോർട്ട് (ഇംഗ്ലീഷ്: Indian passport). പാസ്പോർട്ട് നിയമപ്രകാരം(1967), ഇന്ത്യൻ പാസ്പോർട്ടിന്റെ ഉടമസ്ഥന് വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ദേശീയത തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് പ്രയോജനപ്പെടുന്നു.
പാസ്പോർട്ട് സേവ കേന്ദ്രം (Passport Service), വിദേശകാര്യമന്ത്രാലയത്തിൻ കീഴിലുള്ള പാസ്പോർട്ട് & വീസ്സ വിഭാഗം (Passport & Visa (CPV) Division) എന്നിവയ്ക്കാണ് പാസ്പോർട്ട് സംബന്ധിയായ വിഷയങ്ങളുടെ പ്രധാന ചുമതല. യോഗ്യരായ എല്ലാ ഇന്ത്യക്കാർക്കും, അവരവരുടെ അപേക്ഷ പ്രകാരം ഈ കേന്ദ്രങ്ങൾ പാസ്പോർട്ട് ലഭ്യമാക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോർട്ട് ഓഫീസുകൾ, വിവിധ വിദേശരാജ്യങ്ങളിലായുള്ള 162 ഇന്ത്യൻ ഡിപ്ലോമാറ്റിൿ മിഷനുകൾ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ പാസ്പോർട്ട് ലഭ്യമാകുന്നു.
വിവിധ തരം പാസ്സ്പോർട്ടുകൾ
സാധാരണ പാസ്പോർട്ട് (Ordinary passport) (കടും നീല ചട്ട) : ജോലി, വിനോദസഞ്ചാരം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന സാധാരണ ജനങ്ങൾക്കായി ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. 36 അല്ലെങ്കിൽ 60 ഇതിൽ ഉണ്ടാകും. “ടൈപ് പി (Type P)” പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. വ്യക്തിഗതം എന്നതിന്റെ സൂചകമാണ് പി(P).
ഔദ്യോഗിക പാസ്പോർട്ട് (Official passport) (വെള്ള ചട്ട): ഔദ്യോഗിക ആവശ്യങ്ങൾക്കായി ഭാരതസർക്കാറിനെ പ്രതിനിധീകരിക്കുന്ന വ്യക്തികൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത് . “ടൈപ് എസ് (Type S)” പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. സേവനം എന്നതിന്റെ സൂചകമാണ് എസ്(S)
ഡിപ്ലോമാറ്റിക് പാസ്പോർട്ട് (Diplomatic passport) (മറൂൺ ചട്ട): ഉന്നത റാങ്കിലുള്ള ഇന്ത്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ മുതലായ ഡിപ്ലോമാറ്റുകൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. “ടൈപ് ഡി(Type D)” പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. ഡിപ്ലോമാറ്റ് എന്നതിന്റെ സൂചകമാണ് ഡി(D).
ഇവ കൂടാതെ ഇന്ത്യാ ഗവണ്മെന്റ് സ്ഥിരമായ ഇന്ത്യാ – ബാംഗ്ലാദേശ് പാസ്പോർട്ട്, ഇന്ത്യാ – ശ്രീലങ്ക പാസ്പോർട്ട് എന്നിവയും ഇന്ത്യക്കാർക്കായി ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുത്ത പാസ്പോർട്ട് ഓഫീസുകൾ മുഖേനയാണ് ഇത്. പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബംഗ്ലാദേശിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഇന്ത്യ – ബാംഗ്ലാദേശ് പാസ്പോർട്ടും, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഇന്ത്യ – ശീലങ്കാ പാസ്പോർട്ടും ഉപയോഗിക്കാം. അതതു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കു മാത്രമേ ഈ പാസ്പോർട്ടുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ പാസ്പോർട്ടിന് സാധുതയില്ല.
സാധാരണ ഇന്ത്യൻ പാസ്പോർട്ടുകൾ കടും നീലനിറത്തിലുള്ള പുറംചട്ടയോട് കൂടിയാണ് പുറത്തിറക്കുന്നത്. പുറം ചട്ടയിൽ സ്വർണ്ണവർണ്ണത്തിൽ ഇന്ത്യയുടെ ദേശീയ ചിഹ്നം ആലേഖനം ചെയ്തിരിക്കും. ഇതിനു മുകളിലായി “പാസ്പോർട്ട്” എന്നും, കീഴെയായി “റിപ്പബ്ലിൿ ഓഫ് ഇൻഡ്യ” എന്നും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഴുതിയിരിക്കുന്നു. സാധാരണയായ് പാസ്പ്പോർട്ടിൽ 36 പേജുകളാണ് ഉണ്ടാകാറുള്ളത്, എങ്കിലും കൂടുതൽ യാത്രചെയ്യേണ്ടി വരുന്നവർക്ക് 60 പേജുകൾ ഉള്ള പാസ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.
വിവിധ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുവാനും, മികച്ച യാത്രാ പാക്കേജുകൾക്കുമായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.