എല്ലാരും ചോദിക്കാറുണ്ട് തായ്‌ലന്‍ഡ് മാറ്റിപ്പിടിച്ചൂടെന്ന്. തായ്‌ലന്‍ഡ് യാത്രക്ക് ഊന്നല്‍ കൊടുക്കുന്നതിന് പല കാരണങ്ങളുണ്ട്. കൊച്ചി കണ്ടവന് അച്ചി വേണ്ട കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയാറില്ലെ. ചില സെനാരിയോയില്‍ തായ്‌ലന്‍ഡും വ്യത്യസ്തമാണ്.
ആറേഴ് രാജ്യം ഒരുമിച്ച് കണ്ട ഫീല്‍ ആണ് തായ്‌ലന്‍ഡ് എന്ന കൊച്ചു രാജ്യം നമുക്ക് സമ്മാനിക്കുന്നത്. തായ്‌ലന്‍ഡിലേക്കുള്ള 249 ഗ്രൂപ്പ് ടൂര്‍ പോകാനുള്ള ഒരുക്കത്തിലാണ് ഞാനിപ്പോള്‍. ലോകത്തിലെ വൈവിധ്യകാഴ്ചകള്‍ ഒറ്റക്കുടക്കീഴില്‍ അണിനിരക്കുന്നതാണ് തായ്‌ലന്‍ഡ് യാത്ര.
Views of different Countries under one Roof…
കങ്കാരുകൂട്ടത്തെ കണണമെങ്കില്‍ നമ്മള്‍ ഓസ്‌ട്രേലിയയിലേക്ക് പോകണ്ടെ, ആഫ്രിക്കയില്‍ മസായ് മാര പോലുള്ള നാഷണല്‍ പാര്‍ക്കുകളില്‍ പോയി വൈല്‍ഡ് ആനിമല്‍സിനെ അടുത്ത് കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടോ?
ഇന്ത്യക്ക് ചുറ്റുമുള്ള 25 ഓളം രാജ്യങ്ങളില്‍ സഞ്ചരിച്ചാലും നടക്കാത്ത കാര്യങ്ങളാണ് തായ്‌ലന്‍ഡില്‍ നമുക്ക് കാണാനാകുക. രണ്ടു വയസ്സുള്ള കുട്ടികള്‍ മുതല്‍ 85 വയസ്സുള്ളവര്‍ക്ക് വരെ ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ആവേശകരമായ കാഴ്ചകളും സാഹസിക വിനോദങ്ങളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന ജീവികളുമായി അടുത്തിടപെഴകാം. ലോകത്ത് മറ്റെവിടെയും കാണാന്‍ സാധിക്കാത്ത എന്റര്‍ടെയ്ന്‍മെന്റ് ഷോ ഒറാങ് ഉത്താന്‍ . വേള്‍ഡ് ക്ലാസ് ഡോള്‍ഫിന്‍ ഷോ. സീ ലൈന്‍ ഷോ. യുദ്ധക്കാഴ്ചകള്‍. തുടങ്ങി എത്ര കണ്ടാലും മതിവരാത്ത എന്റര്‍ടൈന്‍മെന്റസ് നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ബീച്ച് സൗന്ദര്യത്തിന്റെ അവസാന വാക്ക്. ദ്വീപുകളുടെ മാസ്മരികത. വ്യത്യസ്ത രുചികള്‍ ആസ്വദിക്കാന്‍ വേണ്ടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നു. ഫുഡ് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ മാത്രമായി 4.5 ലക്ഷത്തോളം ആളുകളാണ് തായ്‌ലന്‍ഡില്‍ എത്തിച്ചേരുന്നതെന്നാണ് ഔദ്യോഗിക കണക്ക്.
വളരെ ഏറെക്കാലമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറഞ്ഞ ചെലവിന്‍ ഒരു വിദേശത്തേക്ക് ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഞാന്‍ ആദ്യം റെക്കമെന്‍ഡ് ചെയ്യുന്നതും തായ്‌ലന്‍ഡ് തന്നെയായിരിക്കും. ഏറ്റവും മികച്ച പാക്കേജുകളില്‍ റോയല്‍സ്‌കൈ ഹോളിഡെയ്‌സ് എന്ന എന്റെ സ്ഥാപനം തായ്‌ലന്‍ഡിലേക്കുള്ള നിങ്ങളുടെ സ്വപ്‌ന യാത്രക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നു.