സർക്കാർ സാധാരണക്കാരന് തോക്ക് കൊടുക്കുന്നതിന് പിന്നിലുള്ള രഹസ്യം? |Civilians With Weapons – A Risky Gamble or Backup Army?|
5 Views September 25, 2025ഇതൊരു കൗതുകകരമായ ചോദ്യമാണ്. പലപ്പോഴും യുദ്ധമേഖലയിലുള്ള സൈനികരുടെ കൈകളിലോ ടിവി സ്ക്രീനിലോ മാത്രം കണ്ടിട്ടുള്ള ഒന്നാണ് തോക്കുകൾ. എങ്കിലും നമ്മുടെ നാട്ടിൽ സാധാരണ പൗരന്മാർക്ക് ഷൂട്ടിങ് പരിശീലനം നൽകാൻ സർക്കാരുകളുടെ നല്ല പിന്തുണയുണ്ട്. എന്തുകൊണ്ടാണ് രാജ്യത്തെ സർക്കാർ സാധാരണ പൗരന്മാർക്കു പോലും ഷൂട്ടിംഗ് പരിശീലനത്തിന് വഴിയൊരുക്കുന്നത്?
നമ്മുടെ നാട്ടിൽ ഒളിമ്പിക്സ് ഉൾപ്പെടെ അനവധി വേദികളിൽ മെഡൽ നേടിയ ധാരാളം ഷൂട്ടർമാർ ഉണ്ടെന്നത് അഭിമാനകരമാണ്. അഭിനവ് ബിന്ദ്ര മുതൽ മനു ബേക്കർനെ പോലുള്ള അനേകം പുതുമുഖ താരങ്ങൾ ഇന്ന് ലോകോത്തര അംഗീകാരം ലഭിച്ചിരിക്കുന്നവരാണ്. ഇത് തന്നെ നമ്മുടെ ഗവൺമെൻ്റുകൾ എത്രമാത്രം രാജ്യത്തെ പൗരരെ ഷൂട്ടിങ്ങിൽ തൽപ്പരരാക്കുന്നു എന്നതിൻ്റെ തെളിവാണ്!
യുദ്ധം അല്ലെങ്കിൽ വലിയ അതിർത്തി സംഘർഷം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സൈന്യം/സുരക്ഷാശക്തികൾക്ക് ഒരുപക്ഷെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ, അതേ പ്രദേശത്തെ കേന്ദ്രീകരിച്ചും പരിശീലനമുള്ള സാധാരണ പൗരന്മാർക്ക് പ്രതിരോധത്തിന് സഹായകരമാകാനാകും. അതിനാൽ ആളുകൾക്ക് അടിസ്ഥാന തോക്ക് കൈകാര്യം ചെയ്യലും സുരക്ഷാ പരിശീലനവും നൽകി വെക്കുന്നത് ദേശീയ സുരക്ഷയുടെ ബാക്കപ്പ് ഓപ്ഷൻ കൂടെയാണ്!
ഇതിനു പുറമേ ഷൂട്ടിംഗ് പരിശീലനം യുവാക്കളിൽ വ്യായാമം, ധൈര്യം, ശാസ്ത്രീയത, ശ്രദ്ധ എന്നിവവളർത്താന് സഹായിക്കും. കൂടാതെ അക്കാദമിക് മത്സരങ്ങൾ വഴി രാജ്യത്തിന് അന്താരാഷ്ട്ര അംഗീകാരം ഉണ്ടാക്കാനും ഉപയോഗപ്രദമാണ്.
ഷൂട്ടിംഗ് ലോകം വെറും താരങ്ങൾക്കുള്ളതാണ് എന്ന് കരുതേണ്ട. ഈ സ്പോർട്സ് എന്നെ പഠിപ്പിച്ച ഏറ്റവും വലിയ കാര്യം, വിജയം കഴിവിൽ മാത്രമല്ല, ഏകാഗ്രതയിലും മനസിൻ്റെ നിയന്ത്രണത്തിലും, ദിവസേന മെച്ചപ്പെടുത്താനുള്ള മനസ്സിലും അടങ്ങിയിരിക്കുന്നു എന്നതാണ്. ദൃഢനിശ്ചയമുള്ള ആരും തങ്ങളുടെ നാട്ടിലെ റൈഫിൾ അസോസിയേഷനിൽ ചേർന്നുതുടങ്ങിയാൽ വളരാൻ കഴിയും. അതാണ് ഷൂട്ടിംഗിൻ്റെ പ്രത്യേകത.