രാജാവിന് വേണ്ടി ജനങ്ങൾ പണിത ടെമ്പിൾ|World’s Most Unusual Temple Ritual – Beer for the Gods!|
3 Views November 21, 2025നിങ്ങൾ എപ്പോഴെങ്കിലും രാജാവിനുവേണ്ടി ജനങ്ങൾ പണിത ക്ഷേത്രം കണ്ടിട്ടുണ്ടോ? പൊതുവേ രാജാക്കന്മാരാണ് ക്ഷേത്രം പണിയുന്നത്. ഇവിടെ കാരൃം ഇത്തിരി വ്യത്യസ്തമാണ് . വിയറ്റ്നാമിൽ എങ്കിൽ അങ്ങനെ ഇത്തിരി പ്രത്യേകതകൾ നിറഞ്ഞ ഒരു ക്ഷേത്രമുണ്ട്. അതും ഒരു കാടിന് നടുവിൽ!
നൂറ്റാണ്ടുകൾക്കുമുമ്പ്, ജനങ്ങൾ അവരുടെ പ്രിയപ്പെട്ട രാജാവിനോടുള്ള സ്നേഹത്തിനും ആദരവിനുമായി പണിത വിയറ്റ്നാമിലെ ഹാൻ ലു ക്ഷേത്രം അങ്ങിനെയൊരു കഥയാണ് പറയുന്നത്.
വിയറ്റ്നാമിന്റെ പഴയ കാല മഹത്വം സൂക്ഷിക്കുന്ന ഒരു അത്ഭുതസ്ഥലമാണ് ഇവിടം.മലകളും പച്ചപ്പും ചുറ്റിയ ക്ഷേത്രം, ചരിത്രത്തിന്റെ നിശബ്ദതയും ആത്മീയതയും ഒരുമിച്ച് അനുഭവിക്കാവുന്ന ഇടമാണ്.
രാജാവിനുവേണ്ടി ജനങ്ങൾ പണിതതെന്ന ചരിത്രം മാത്രമല്ല, അതിന്റെ വിചിത്രമായ ആരാധനരീതികൾ കൊണ്ടും ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇവിടെ വരുന്ന ഭക്തർ പൂക്കളോ നിവേദ്യങ്ങളോ കൊണ്ടല്ല പ്രാർത്ഥന നടത്തുന്നത് – പകരം ബിയർ കുപ്പികളും സിഗരറ്റ് പാക്കറ്റുകളും സമർപ്പിക്കുന്നതാണ് അവരുടെ പ്രത്യേക ആചാരം.
പ്രാദേശിക വിശ്വാസപ്രകാരം, രാജാവിന് ഇഷ്ടമായിരുന്നത് ബിയറും പുകയിലയുമായിരുന്നു. അതിനാൽ അവയെ സമർപ്പിക്കുന്നത് ഭക്തിയുടെ അടയാളമെന്നതോടൊപ്പം ആഗ്രഹങ്ങൾ നിറവേറാൻ വഴിയൊരുക്കുമെന്നും നാട്ടുകാർ വിശ്വസിക്കുന്നു.ക്ഷേത്രത്തിന്റെ കോണുകളിൽ നിരയായി കിടക്കുന്ന ബിയർ കുപ്പികളും പാക്കറ്റുകളും ഈ വിശ്വാസത്തിന്റെ തെളിവാണ്.
വിദേശസഞ്ചാരികൾക്ക് അത്ഭുതമാകുന്ന ഈ കാഴ്ച, വിയറ്റ്നാമിന്റെ ജനകീയ സംസ്കാരത്തിന്റെ പ്രത്യേകതയും അവരുടെ ആത്മാർത്ഥമായ വിശ്വാസങ്ങളുടെയും പ്രതിഫലനവുമാണ്.വിശ്വാസത്തിന് അതിരുകളില്ല, ചിലപ്പോൾ ബിയറും സിഗരറ്റും പോലും ഭക്തിയുടെ ഭാഷയാകാം.പൂക്കൾ ആകട്ടെ, ബിയർ കുപ്പികൾ ആകട്ടെ, അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നതത് ഒരേ വികാരമാണ് — ആഗ്രഹങ്ങൾ പൂവണിയട്ടെ എന്ന പ്രാർത്ഥന.ചരിത്രവും വിശ്വാസവും ചേർന്ന് രൂപം കൊണ്ട ഒരു അത്ഭുതലോകം. രാജാവിനോടുള്ള ജനങ്ങളുടെ സ്നേഹം ഇന്നും ബിയർ കുപ്പികളുടെയും പുകയിലപ്പാക്കറ്റുകളുടെയും വഴിയാണ് ജീവിക്കുന്നത്. ഒരിക്കൽ അവിടെ എത്തി നിൽക്കുമ്പോൾ മനസ്സിലാകും — വിശ്വാസം കാലത്തെ മറികടക്കുന്ന ഏറ്റവും വലിയ കഥയാണ്.