ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിയറ്റ്നാമിലെ ഒരു സ്ഥലം! |The Must-See Wonder of Vietnam – Ha Long Bay|

3 Views November 17, 2025

വിയറ്റ്നാമുകാർ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്ന ഒരു കഥയുണ്ട്.ഡ്രാഗൺ രക്ഷിച്ച ഒരു ദേശത്തെ കുറിച്ച്.ആയിരം വർഷങ്ങൾ മുമ്പ്, കടൽ കടന്നെത്തിയ ചൈനീസ് അധിനിവേശക്കാരിൽ നിന്ന് വിയറ്റ്നാം ദേശത്തെ രക്ഷിക്കാൻ, ആകാശത്തിൽ നിന്ന് കടലിലേക്ക് ഇറങ്ങിയ ഒരു ഭീമാകാരൻ ഡ്രാഗൺ തന്റെ വാലിനാൽ ഒരു കൂറ്റൻ മല ചിതറിച്ച് ശത്രു സൈനികരിൽ നിന്നും അവരുടെ ദേശം സംരക്ഷിച്ച കഥ. പാറക്കെട്ടുകൾ ചിതറി സമുദ്രത്തിൽ വീണ ഇടം ഇന്നത്തെ Halong Bay ആയി രൂപാന്തരപ്പെട്ടു. Hạ Long” (下龍) എന്ന വാക്ക് വിയറ്റ്നാമീസ് ഭാഷയിൽ “Descending Dragon” — അഥവാ കടലിലിറങ്ങിയ ഡ്രാഗൺ എന്നർത്ഥം.
മരതക നിറമുള്ള മലകളും നീല സമുദ്രവും ചേർന്ന് പിറന്ന അത്ഭുതലോകം — Ha Long Bay.

സഞ്ചാരത്തിന്റെ അർത്ഥം “കാഴ്ചകൾ കാണുന്നത് ” മാത്രമല്ല, പ്രകൃതിയുമായി ഒരു ബന്ധം ഉണ്ടാക്കുക എന്നതുമാണ്.Ha Long Bay അങ്ങനെ ഒരു ഇടമാണ്. 2,000-ലധികം മഞ്ഞുപോലെ വെളുത്ത പാറകൾ അതിനു മുകളിൽ പച്ചപ്പ് പുതച്ച മരങ്ങൾ, അതിനിടയിൽ മന്ദഗതിയിൽ ഒഴുകുന്ന കടൽജലം.കടലിനും പർവ്വതങ്ങൾക്കും ഇടയിൽ പിറന്ന ഈ ലോകം യഥാർത്ഥ്യമാണോ?
പച്ചമണിപോലെ തിളങ്ങുന്ന ജലത്തിന്മേൽ നീന്തുന്ന ദ്വീപുകൾ, മേഘങ്ങൾ തഴുകുന്ന പാറമലകൾ…
ഇവയെല്ലാം സ്വപ്നമാണോ …. ഇവിടം അങ്ങനെ ഒരു സ്ഥലമാണ്.

സഞ്ചാരികൾക്ക് ഹാലോങ്ങ് ബേ സാഹസികതയും സമാധാനവും ചേർന്ന അനുഭവമാണ്.
മനോഹരമായ ബോട്ട് ക്രൂയിസുകൾ, ഫ്ലോട്ടിംഗ് ഗ്രാമങ്ങൾ, കായാക്കിംഗ്, രാത്രി കടലിൽ പ്രകാശിക്കുന്ന ലൈറ്റ് ഷോകൾ — ഓരോ അനുഭവവും മനസിൽ പതിഞ്ഞുപോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലമുണ്ടെങ്കിൽ,
അത് ഇതായിരിക്കും –
വിയറ്റ്നാമിന്റെ സ്വർഗ്ഗം, Ha Long Bay.

Tags :
Go to top