കേട്ടത്തിലപ്പുറം കാണാൻ ഏറെയുണ്ട് മാലിദ്വീപിൽ

18 Views October 31, 2022

നീലക്കടലിന് മീതെ ആയിരക്കണക്കിനു മരതക തുരുത്തുകൾ. ഒരു മാലയിലെ മുത്തു കണക്കെ കോർത്ത് നിൽക്കുന്ന ദ്വീപുകൾ. മാലിദ്വീപ്സ്. കേട്ടത്തിലും വായിച്ചതിലുമപ്പുറമാണ് ഈ കൊച്ചു ദ്വീപ സമൂഹം. പഞ്ചാര മണലിൽ കടൽ തലോടുന്ന ഒരു ചെറിയ തുരുത്ത്. തീരത്തെ പുൽകികൊണ്ട് തിര വീശിയടിക്കും. കടലും കരയും പ്രണയാതുരമാകുന്നിടത്താണ് ഞാനും M 4 ടെക്കിലെ ജിയോ മച്ചാനും പ്രവീൺ മച്ചാനും. നീലിമയാൽ തിളങ്ങി നിൽക്കുന്ന കടൽ തന്നെ കണ്ടു നിന്നാൽ സമയം പോകുന്നത് അറിയില്ല. മാലിയിലെ ആയിരത്തി ഇരുന്നൂറു ദ്വീപുകളിൽ ഭൂരിഭാഗം ദ്വീപുകളിലും ജനവാസമില്ല. പല ദ്വീപുകളും വൻകിട കമ്പനികൾ പാട്ടത്തിന് എടുത്തിട്ടാണ് ഉള്ളത്. അങ്ങനെയൊരു ദ്വീപിലാണ് ഞങ്ങളുടെ താമസം. സ്ഫടികം കണക്കെ തിളങ്ങുന്ന ജലത്തിന് മീത്തെ പച്ച വിരിച്ച മണൽതിട്ട. അവിടെ തച്ചൻ്റെ കരവിരുതിൽ തീർത്ത മനോഹരമായ തടികൊണ്ട് പണിത ഒരു കൊച്ചു കൂടാരമാണ് ഞങ്ങൾ താമസിക്കുന്ന റിസോർട്ട്.

പ്രകൃതിയുമായി ഇണങ്ങി ചേർന്ന നിർമ്മിതികളാണ് ഇവിടത്തെ കോട്ടേജുകളുടെ പ്രത്യേകത. തിളക്കമുള്ള കടലും പവിഴപുറ്റുമാണ് സഞ്ചാരികളെ ഇവിടെ ആകർഷിക്കുന്നത്. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകൾ. കൂടാതെ മറ്റ് അനേക വിനോദ പരിപാടികൾ റിസോർട്ടുകാർ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. സ്ക്കൂബ ഡൈവിംഗും ബോട്ട് യാത്രയും ഫിഷിങ്ങും സർഫിങ്ങും അങ്ങനെ നിരവധി വിനോദങ്ങൾ. M4 ടെക്കിന് റിസോർട്ടുകാർ ഒരുക്കിയ വിനോദ പരിപാടികൾ ആസ്വദിക്കാം. വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

Tags :
Go to top