ഇന്ത്യക്കാരൻ ആയതിനാൽ അപമാനിച്ച് തിരിച്ചയച്ചു; പാസ്‌പോർട്ട് പോലും നോക്കിയില്ല| Japan Travel |

9 Views August 14, 2025

ഇന്ത്യക്കാരൻ ആയതിനാൽ, എവിടെയെങ്കിലും നിങ്ങൾക്ക് നിരാകരണം നേരിട്ടിട്ടുണ്ടോ?
എന്റെ ജീവിതത്തിൽ നടന്ന ഒരനുഭവം പറയാം. കുറച്ചു മാസങ്ങൾക്കു മുൻപാണ്…ലോകപ്രശസ്തമായ റോയൽ കരീബിയന്റെ ചൈന – ജപ്പാൻ – കൊറിയ എന്നീ മൂന്ന് രാജ്യങ്ങളിലിക്കുള്ള CRUISE SHIP JOURNEY യിലാണ് ഞാൻ. ചൈനീസ് തീരം വിട്ട കപ്പൽഏതാനം ദിവസങ്ങൾക്കുള്ളിൽ ജപ്പാൻ തീരത്തോട് അടുത്തു. പിറ്റേ ദിനം ഉദയ സൂര്യന്റെ നാട്ടിലാണ് കണ്ണ് തുറക്കുക.ഈ യാത്രയിൽ ഏറ്റവുമധികം കാഴ്ചകൾ കാണേണ്ടത് ഇവിടെയാണ്‌. ഒരുപാട് സ്ഥലങ്ങൾ.തദ്ദേശീയ ജീവിതം. ജപ്പാനിൽ ഇന്ത്യൻ സഞ്ചാരികൾ അധികം എത്താത്ത ഒരുപാട് ഇടങ്ങൾ ഉണ്ട്. അവയൊക്കെ ക്യാമറയിൽ പകർത്തണം എന്ന ലക്ഷ്യം കൂടെയുണ്ട്.അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ വെച്ചാണ് തലേ ദിവസം കിടന്നു ഉറങ്ങിയത്.

കപ്പൽ ജപ്പാൻ തീരത്ത് എത്തി. കപ്പലിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് പാസ്‌പോർട്ടും വിസയും യാത്രാ രേഖകൾ മുഴുവനും ഒന്നുകൂടെ പരിശോധിച്ചു.കപ്പലിൽ നിന്ന് ഇറങ്ങി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥൻ എന്റെ മുഖത്തേക്ക് നോക്കി. ഒന്നും ചോദിച്ചില്ല. വെറും മുഖം നോക്കി, ഇന്ത്യൻ പാസ്പോർട്ട്‌ കയ്യിൽ എടുത്തു. എന്റെ ദേശീയത കണ്ടു. അകത്തെ താളുകൾ പോലും മറിച്ചു നോക്കാതെ അദ്ദേഹം എന്നോട് പറഞ്ഞു ;”Entry Rejected!”

വിസാ നടപടികൾ കഠിനമാകാം, സുരക്ഷാ പരിശോധനകൾ സാധാരണമാകാം. പക്ഷേ, മുഖം കണ്ടും പാസ്പോർട്ട് നോക്കിയും, ചോദ്യങ്ങളില്ലാതെ “നിങ്ങൾക്ക് പ്രവേശനം ഇല്ല” എന്ന് പറയുന്നത്, അത് യാത്രികന്റെ അവകാശത്തെ മാത്രമല്ല, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നതാണ്. ഇത് ഒരു ട്രിപ്പ് നഷ്ടമായ കഥയല്ല.
ഇത് ഒരു ജനതയുടെ മേൽ പതിച്ച മുദ്രയാണ് ; നമ്മുടെ പൗരത്വം – നമ്മുടെ പാസ്‌പോർട്ട്.
എനിക്ക് നഷ്ടമായത് ഒരു നഗര സന്ദർശനം മാത്രമല്ല… ദീർഘകാലമായി മനസ്സിൽ നിലനിൽക്കുന്ന സ്വപ്‌നത്തിന്റെ വിലയും, ഒരു വ്യക്തിത്വത്തിന്റെ സ്വാതന്ത്ര്യവുമാണ്.

Tags :
Go to top