ആഴക്കടലിലെ ചൂണ്ടയിടൽ

32 Views December 8, 2022

കടലിൽ പോയി ചൂണ്ടയിട്ടാലോ? അതും അറബിക്കടലിൻ്റെ മടിതട്ടിലേക്ക് ഒരു യാത്ര ചെയ്ത്. കടലിൽ ചൂണ്ടയിട്ട് മീൻ പിടിച്ചിട്ടുണ്ടോ? അതും കൊമ്പൻ സ്രാവിനെയും ഭീമൻ തിരണ്ടിയെയുമൊക്കെ. മാലി കടലിൽ M4 ടെക്കിനൊപ്പമുള്ള ഒരു മീൻപിടിത്തം. നസ്സാകി റിസോട്ടിലെ സിജോയാണ് കടലിൽ മത്സ്യബന്ധനം നടത്തുന്ന തദ്ദേശീയർക്കൊപ്പം മീൻ പിടിക്കാൻ ഒരു അവസരം ഒരുക്കിയത്.
കടിലിലൂടെ ഒരു മണിക്കൂറിൻ്റെ യാത്ര. പിന്നെ കടൽ ശാന്തമാണ്. തെളിഞ്ഞ ജലത്തിന് കീഴെ ചിറക് വിടർത്തി ഒഴുകുന്ന സ്രാവിനെയും ഓളപ്പരപ്പിൽ ഊളിയിടുന്ന ഭീമൻ വറ്റയും മിന്നൽ പിണർപ്പുപോലെ കടന്നു പോകുന്ന ചൂരയും എല്ലാം കടലിൻ്റെ പശ്ചാത്തലത്തിൽ വശ്യമായ കാഴ്ച്ചയാണ്. അതിനോടൊപ്പം ചൂണ്ടയിട്ട് അവയെ കൊരുക്കുന്നത് കൂടുതൽ ആവേശമാവും. മീൻ പിടിത്തം ഹോബിയാക്കിയവർ അനേകമാണ് ഈ ലോകത്ത്. പെട്ടന്ന് തന്നെ നമ്മെ ലഹരിയാക്കുന്ന ഒരു വിനോദം. ലോകത്തിലെ പല രാജ്യങ്ങളിലും മീൻ പിടിത്തം ഒഴിവു നേരത്തെ മാനസികൊല്ലാസ്സോപാധിയാണ്.
ഇന്ന് കേരളത്തിലെ യുവാക്കൾക്കിടയിൽ വളർന്നു വരുന്ന ഒരു ഹോബിയാണ് ചൂണ്ടയിടൽ. ഹരമേറുന്ന ലഹരി. എങ്കിൽ മലയാളി യൂത്തിൻ്റെ പ്രിയ കൂട്ടുകാരായ ജിയോമച്ചാനും പ്രവീൺ മച്ചാനുമൊപ്പം ഒരു ചൂണ്ടയിടൽ യാത്ര കണ്ടാലോ. അവരുടെ ജീവിതത്തിലെ ആദ്യത്തെ ആഴക്കടൽ മത്സ്യബന്ധനമാണ്. സ്രാവുകളും തിരണ്ടികളും ചൂണ്ടയിൽ കുരുങ്ങി ബോട്ടിലേക്ക് വലിച്ചു കയറ്റുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ ഭീമൻ സ്രാവുകളെ എങ്ങനെയാണ് ജിയോ മച്ചാൻ പിടിക്കുന്നത് എന്ന് കണ്ടിട്ട് വരാം. കൂടെ പ്രവീൺ മച്ചാൻ്റെ തമാശകളും.
ജിയോയുടെ ചൂണ്ടയിൽ കുരുങ്ങുന്ന മീനുകൾ ഏതൊക്കെ? എനിക്ക് കിട്ടിയ ഏറ്റവും വലിയ ചൂര എത്ര കിലോ കാണും? കൂടെ കടൽ യാത്രയിലെ സാഹസിക പ്രകടനങ്ങളും.
വീഡിയോ കാണാം.

Tags :
Go to top