ആഴക്കടലിലെ ആഢംബര റിസോർട്ടിൽ M4 ടെക്കിനൊപ്പം | Dhigufaru Island Resort with M4Tech, My Maldives Part 7
13 Views November 10, 2022
ഇതാണ് ദിഗ്ഫാറു ,ആഴക്കടലിലെ ആഢംബര റിസോർട്ട്. മാലി ദ്വീപിലെ ആഢംബരത്തിൻ്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചനക്ഷത്ര റിസോർട്ടുകളിൽ ഒന്ന്. ആഴക്കടലിൽ പ്രകൃതി തീർത്ത വിസ്മയത്തിൽ മനുഷ്യൻ്റെ കലാവിരുതും ചേർന്നപ്പോൾ നിർമ്മിതമായ വിസ്മയ ഭൂമി. യാത്രയുടെ അടുത്ത തട്ടകം ദിഗ്ഫാറുവിലാണ് എത്തി ചേർന്നു നിൽക്കുന്നത്. ഓരോ മാലി തുരുത്തിനും ഓരോ ഭാവതലമാണ്. ഒരു പോലെ എന്ന് തോന്നുമെങ്കിലും സൂക്ഷ്മ തലത്തിൽ ഓരോ ദ്വീപും വ്യത്യസ്തമാണ്. ഒരോന്നിനും പ്രകൃതി തീർത്ത വ്യത്യസ്തത കാണാം. തീരത്തോട് അടുത്തു വരുന്ന കുഞ്ഞൻ മത്സ്യങ്ങൾ, സ്രാവുകൾ, കടൽ തിരണ്ടികൾ. അവയുടെ ഒരു സാമ്രാജ്യമാണ് ദിഗ്ഫാറു. ഇവയെ ഭക്ഷണം തീറ്റിക്കുന്ന ” ഫിഷ് ഫീഡിങ് ” പരിപാടികൾ കാണാനാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നത്. കൂടെ പഞ്ചാര മണലിനെ തഴുകുന്ന കടലും. തിരയും തീരവും ഹൃദയം കൈമാറുന്ന സുന്ദര ഭൂമി.ഈ മരതക തുരുത്തിലാണ് ഇനി കുറച്ചു ദിനങ്ങൾ. തീരത്തും തിരയിലും ഒരുപാട് അതിശയ കാഴ്ചകൾ കത്തിരിപ്പുണ്ട്. അപൂർവ്വ ഇനം മത്സ്യങ്ങളും വിനോദ പരിപാടികളും ഒക്കെ ഇവിടെ സഞ്ചാരികൾക്ക് ഉല്ലാസത്തിനായി ഒരുക്കി വച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഈ തിരയും തീരവും മതി മനസ്സ് നിറയ്ക്കാൻ. കടലിലേക്ക് ഇറക്കി പണിത കൂടാരങ്ങളും അവയിൽ നിന്നും കടലിലേക്കുള്ള നടപ്പാതകളും രുചിയൂറും വിഭവങ്ങങ്ങളും ബോട്ടിങ്ങും ഒക്കെ ഇവിടെ സഞ്ചാരികൾക്ക് വിസ്മയമാകാറുണ്ട്. പ്രവീൺ മച്ചാനെയും ജിയോ മച്ചാൻ്റെയും കൂടെയുള്ള എൻ്റെ മാലി യാത്രാനുഭവങ്ങൾ കാണാം.