World Cup Football കാണുവാനായി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ | FIFA World Cup Qatar 2022 | Part 1
32 Views December 1, 2022
ഖത്തർ ലോകകപ്പിന് ആദ്യ വിസിൽ മുഴങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ദോഹയുടെ തെരുവുകളും കോർണിഷിൻ്റെ ഓരങ്ങളും ഒരുങ്ങിയിരിക്കുകയാണ്. ഫുട്ബാൾ ബോൾ മാമാങ്കത്തിന് സാക്ഷിയാകാൻ ഞാനുമുണ്ട്. ഇനിയുള്ള പത്ത് ദിനങ്ങൾ ഖത്തറിലെ ഫുട്ബാൾ ആരവങ്ങൾ പകർത്തി, പ്രേക്ഷകരോട് പങ്കിടണം. എനിക്ക് പ്രിയപ്പെട്ട ഇടമാണ് ഖത്തർ. സൗദിയിൽ ജോലി ചെയ്ത സമയത്ത് ഒരുപാടു തവണ ഖത്തറിലേക്ക് വന്നിട്ടുണ്ട്.
വ്ലോഗിങ് കരിയറിൻ്റെ ആദ്യ ഖത്തർ ചിത്രീകരണമാണിത്. ദൈവത്തിൻ്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് ടിക്കറ്റ് ലാഭ്യമായത്. ഏഷ്യയുടെ മണ്ണിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഫുട്ബാൾ ലോകകപ്പിൻ്റെ തുടക്കം കുറിക്കുമ്പോൾ , ആ കാൽപന്ത് മാമാങ്കത്തിന് സാക്ഷിയാകാൻ എനിക്കും ഒരു ഭാഗ്യം ലഭിച്ചു. ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാത പക്ഷം പ്ലാനിങ്ങുകൾ എല്ലാം തെറ്റിയ നിമിഷമാണ്, ശ്രീ സന്തോഷ് ടി കുരുവിള സാറിനെ ബന്ധപ്പെടാനും അതുവഴി അദ്ദേഹം ബുക്ക് ചെയ്ത ടിക്കറ്റ് എൻ്റെ പേരിൽ റീ എൻട്രി ചെയ്യുകയും ചെയ്തു. എൻ്റെ ഖത്തർ യാത്രക്ക് പുതു ജീവൻ നൽകുന്ന ഒന്നായിരുന്നു അത്. ലോകകപ്പിൻ്റെ ഉത്ഘാടന മത്സരം നഷ്ടപ്പെടുമോ എന്ന എൻ്റെ ടെൻഷൻ അതോടെ മാറി. അദ്ദേഹത്തോട് നന്ദി പറയാതെ ഈ ബ്ലോഗ് എഴുതി തുടങ്ങാൻ കഴിയില്ല.
ഒരു പാട് കാഴ്ചകളും വിശേഷങ്ങളും കാണികൾക്ക് ഒരുക്കിയിട്ടുണ്ട്. ഒരു അത്ഭുതം തന്നെയാണത് ഈ കുഞ്ഞൻ രാജ്യം ഒരുക്കിയിരുന്നത്. വലുപ്പത്തിൽ കുഞ്ഞൻ എന്നേ ഉള്ളൂ, കാഴ്ചകൾ ഒരുക്കുന്നതിൽ ഭീമൻ തന്നെ. ഖത്തർ ലോകകപ്പ് എല്ലാ അർത്ഥത്തിലും മലയാളിയുടെ കൂടേ ആഘോഷമാണ്. മലയാളികൾക്ക് ഇത്രയുമധികം ആവേശം ഉണർത്തുന്ന വേൾഡ് കപ്പ് വേറേ ഇല്ല. ലക്ഷക്കണക്കിന് മലയാളികളാണ് ഖത്തറിൻ്റെ മണ്ണിലേക്ക് ഒഴുകി എത്തുന്നത്. ഫുട്ബാൾ പ്രേമിയായും കാഴ്ചക്കാരനായും സംഘാടകരായും മലയാളി സാമീപ്യമുണ്ട്. അത്തറ് മണക്കുന്ന ഭൂമികയിൽ അതിലും വാസനയേറി എല്ലാം സജ്ജമാണ് ഇവിടെ. എല്ലാം ലളിതം സുസജ്ജം. ഇന്ത്യയുടെ സഹോദര തുല്യാമയ രാജ്യമാണല്ലോ ഖത്തർ. ധാരാളം ഇന്ത്യക്കാർ ഉപജീവനം നൽകുന്ന രാജ്യം. മലയാളികൾക്കാണെങ്കിൽ അയൽപക്കം പോലെ. ധാരാളം മലയാളികൾ ജോലി ചെയ്യുന്ന ഇടം. എയർപോർട്ട് മുതൽ മലയാളി സാമീപ്യം വ്യക്തം. നമ്മുടെ പ്രിയ സഹോദരന്മാർ. കൂടാതെ എനിക്ക് ഇവിടെ കുറച്ച് വീട്ടുകാര്യങ്ങളുമുണ്ട്. എൻ്റെ അനിയൻ്റെ കുടുംബം ഖത്തറിൽ കാലങ്ങളിലായി താമസമുണ്ട്. അവരെ കാണണം. പിന്നെ എൻ്റെ പ്രിയ പ്രേക്ഷകരെയും. മുഴുവൻ വിശേഷങ്ങൾ അറിയണ്ടേ? വീഡിയോ കാണാം.