ഉയരങ്ങൾ കീഴടക്കാൻ സ്ത്രീകൾക്കൊപ്പം ഒരു വനിതാദിന യാത്ര | Women’s Day Special Azerbaijan Trip
199 Views March 8, 2024സ്വന്തം സ്വപ്‌നങ്ങളുടെ ഉയരങ്ങള്‍ കീഴടക്കാന്‍ ചിറകടിച്ചു പറക്കുന്ന പെണ്ണുങ്ങള്‍. അവരുടെ യാത്ര അനുഭവങ്ങളും വിചിത്രമാണ്. ആണ്‍ യാത്രകള്‍ പലപ്പോഴും തിടുക്കവും സാഹസികതയും നിറഞ്ഞതാകുമ്പോള്‍ പെണ്‍ യാത്രകള്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള കരുതലിന്റെയും മുന്നൊരുക്കങ്ങളുടെതും കൂടിയാണെന്ന് തോന്നാറുണ്ട്.
യാത്ര ചെയ്യാനുള്ള സ്വാതന്ത്യം ആണിനും പെണ്ണിനുമൊക്കെ ഒരുപോലെയാണെന്ന് പറയുമെങ്കിലും വീട്ടുകാരുടെ സമ്മതക്കുറവും സുരക്ഷിതത്വം ഇല്ലായ്മയും ഏറെക്കുറെ പെണ്‍കുട്ടികളെയാണല്ലോ ബാധിച്ചിരുന്നത്. എന്നാല്‍ ഇന്നോ, പെണ്‍കുട്ടികള്‍, സ്ത്രീകള്‍ തനിച്ചു യാത്ര ചെയ്യുന്നു. അവരതില്‍ ആഹ്ളാദിക്കുന്നു. നിമിഷങ്ങളെ ആഘോഷിക്കുന്നു. ലോകത്തെ അനുഭവിക്കാനുള്ള അതിയായ ആഗ്രഹവും, പുതിയ ഇടങ്ങള്‍ ചവിട്ടാനുള്ള ആത്മവിശ്വാസവുമാണ് ഇപ്പോഴത്തെ ഗേള്‍സ്ഗ്യാങ് യാത്രകളുടെ പ്രത്യേകത.
ലോകമെമ്പാടും ചുറ്റിയടിക്കുന്ന അതുപോലൊരു ഗ്യാങിനോടൊപ്പമാണ് ഇപ്പോള്‍ ഞാനുള്ളത്.
അസെര്‍ബെയ്ജാനില്‍.. അഗ്നിപര്‍വ്വതങ്ങളുടെ നാട്ടിലെ കാഴ്ചകള്‍ക്കൊപ്പം അവര്‍ വിശേഷങ്ങളും പങ്കുവെച്ചു. ഇന്‍വിസിബിള്‍ ചിറകുകള്‍ക്ക് ജീവന്‍ വെച്ച കഥ. സ്വന്തം അധ്വാനം കൊണ്ട് ഒരോ രാജ്യത്തെയും സമ്പന്നമായ പൈതൃകവും, ഭക്ഷണം വൈവിധ്യവും ആസ്വദിക്കുകയാണവര്‍. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഉറപ്പുവരുത്തേണ്ടത് അവരുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി വളര്‍ച്ചയ്ക്കും ഗുണം ചെയ്യുമെന്നവര്‍ പറയുന്നു. യാത്രകള്‍ സ്ത്രീകളെ ആത്മവിശ്വാസമുള്ളവരാക്കും. യാത്രകള്‍ ഞങ്ങളുടെ അധ്വാനത്തെ അടയാളപ്പെടുത്തുന്നപോലെ അവരെയും പലതും ബോധ്യപ്പെടുത്തട്ടെ. വുമന്‍സ് ഗാങ്ങിനൊപ്പമുള്ള കൂടുതല്‍ വിശേഷങ്ങള്‍ വിഡോയോയില്‍ കാണാം..
Women’s Day Special Azerbaijan Trip