M4 ടെക്കിനൊപ്പം കപ്പലിൽ ഒരത്താഴവിരുന്ന് – തായ്‌ലൻഡിലെ ഡിന്നർ ക്രൂയിസ് വിശേഷങ്ങൾ

25 Views July 29, 2022

ഒരു മില്യൺ മനുഷ്യർ, അതേ പത്തുലക്ഷം സഞ്ചാരികൾ ഭക്ഷണ വൈവിധ്യം തേടി ഒരു നാട്ടിൽ വിരുന്നെത്തിയെന്നോ? അങ്ങ് യൂറോപ്പിലും അമേരിക്കയിലുമല്ല മറിച്ച് നമ്മുടെ അയൽരാജ്യമായ തായ്ലാൻഡിലാണത്.

https://youtu.be/g-ji-4xnf6A

M4 ടെക്കിലെ ജിയോ മച്ചാൻ്റെയും പ്രവീൺ മച്ചാൻ്റെയും കൂടെ അത്താഴത്തിനായി തായിലാൻഡിലെ പ്രശസ്തമായ ബാങ്കോക്ക് ഏഷ്യാറ്റിക്ക് മാളിൽ വന്നിരിക്കുകയാണ് ഞാൻ. ലോകത്തിലെ ഏറ്റവും വലിയ തുറന്ന മാളുകളിൽ ഒന്ന്. ഭക്ഷണ വൈവിധ്യം കണ്ട് വന്നവരിൽ പലരുടെയും കണ്ണ് തള്ളിയെങ്കിലും കുറച്ച് സമയത്തിനകം വയറ് നിറക്കാമെന്നെറിഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസമായി. ബാങ്കോക്ക് യാത്രയിൽ ഒരു യാത്രികനും ഒഴിവാക്കാൻ പാടില്ലാത്ത യാത്രയാണ് റിവർ ക്രൂയിസ് ഡയനിംഗ്.
ചന്ദ്ര വെളിച്ചം തെളിഞ്ഞ മാനത്ത് ഒരാഢംബര നൗകയിൽ ഓളപ്പരപ്പിലൂടെ ഒരു യാത്ര. യാത്രയ്ക്കിടയിൽ കാഴ്ച്ചകൾ ആസ്വദിച്ച് ഒരത്താഴം. ഭക്ഷണത്തിന് മികവേകാൻ സംഗീതവും നൃത്ത്യനർത്തങ്ങളും കൂട്ടിനുണ്ടാകും. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ. തായ് രുചികൾക്കൊപ്പം അറേബ്യൻ യൂറോപ്യൻ രുചിക്കൂട്ടുകൾ. വറുത്തതും പൊരിച്ചതും നാവിൻ തുമ്പിൽ മധുരമേറുന്നതുമായ രസക്കൂട്ടുകൾ.

നാം മലയാളികൾ ഇന്നുവരെ കാണാത്ത രുചി വൈവിധ്യങ്ങൾ. നിരവധി തവണ ഡിന്നർ ക്രൂയിസിനുവേണ്ടി വന്നിരുന്നെങ്കിലും ഇന്ന് ഒരു പ്രത്യേകതയുണ്ട്. യൂട്യൂബിലെ ഹീറോകളായാ നമ്മുടെ സ്വന്തം മാള സ്വദേശികളായ രണ്ടുപേര് ഇന്ന് കൂടെയുള്ളതാണ് ഏറ്റവും വലിയ സന്തോഷവും അഭിമാനവും. ചാവോ പ്രായ ഡിന്നർ ക്രൂയിസ് , ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻരാജ്യങ്ങളിൽ നിന്നും വരുന്നവർ കൂടുതലായി സന്ദർശിക്കുന്ന അത്താഴ വിരുന്നിൽ ഒന്നാണിത്.സഞ്ചാരികളുടെ ഒഴുക്ക് കൂടിയതിനാൽ ആദ്യമേ ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. വിരുന്നിന് കൂടുതലും ചൈനീസ് വംശചരാണ്. ചൈനീസ് വംശചരാണല്ലോ തായ്ലാൻഡിൽ കൂടുതലും എത്താറ്. ഇവിടെയും മാറ്റങ്ങൾ ഒന്നുമില്ല. ചൈനീസ് സഞ്ചാരികൾക്ക് വേണ്ടി തനത് ചൈനീസ് ചേരുവകളും രുചിക്കൂട്ടുകളുടെ ഒരു ശ്രേണി പല അത്താഴ വിരുന്നിലും ഒരുക്കാറുണ്ട്. മത്സ്യ പ്രിയരായ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സഞ്ചാരികൾക്ക് കണവ മുതൽ തിമിംഗലം വരെയുള്ള കടൽവിഭവങ്ങൾ തീൻമേശയിൽ സ്ഥാനം ഉറപ്പിക്കും.ഇനി കോണ്ടിനെൻ്റൽ ഭക്ഷണം വേണമെന്ന് വാശിപിടിക്കുന്നവർക്ക് അതുമുണ്ട്.

തെളിഞ്ഞ ആകാശത്തിന് കീഴെ സംഗീതം പൊഴിക്കുന്ന അന്തരീക്ഷത്തിൽ നൃത്ത ചുവടുമായി നർത്തകരും വിശാലമായ നദിയിലൂടെ ഒഴുകി നടക്കുന്ന കപ്പലിൽ ഒരു രാത്രിയിൽ അത്താഴം കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?അത്താഴ വിരുന്നന് ശേഷം പാടാൻ ആഗ്രഹിക്കുന്നവർക്ക് പാടാം ആടാൻ ആഗ്രഹിക്കുന്നവർക്ക് ആടുകയും ചെയ്യാം. ഇന്ന് തൻ്റെ ഉള്ളിലെ നർത്തകനെ പുറത്തെടുക്കുമെന്നാണ് ജിയോ മച്ചാൻ പറഞ്ഞിരിക്കുന്നത്. അത് പ്രാവർത്തികമാക്കുംപോലെ ജിയോ തായ് സംഗീതത്തിന് മുന്നിൽ രണ്ട് മൂന്ന് ചുവടുകൾ കളിക്കുകയും ചെയ്തു.ഓരോ യാത്രയിലും ഡിന്നർ ക്രൂയിസിൽ പങ്കെടുപ്പിക്കുമ്പോഴും പുതുമയുള്ള കാഴ്ചകളാണ് എന്നും സമ്മാനിക്കാറുള്ളത്. കഴിഞ്ഞ മാർച്ചിൽ യാത്ര ചെയ്തപ്പോൾ തനത് തായ് നിർത്ത്യ നർത്ത്യങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പാശ്ചാത്യ നൃത്തമാണ് സ്ഥാനം ഉറപ്പിച്ചിട്ടുളത്. പുതുമകൾ അല്ലേ നമുക്ക് എന്നും കൗതുകം സമ്മാനിക്കുന്നത്? എങ്കിൽ ഓരോ കാഴ്ചയിലും പുതുമകൾ സമ്മാനിക്കാൻ ഈ വിരുന്നിനു ഓരോ വട്ടവും കഴിയാറുണ്ട്. കഴിഞ്ഞ വട്ടം വിരുന്നു തേടി എത്തിയ സഞ്ചാരി ഈ വട്ടം വിരുന്നു കൂടാൻ വന്നാൽ മറ്റൊരു കാഴ്ചയായിരിക്കും എല്ലായിടവും. ഏത് രാജ്യാക്കാരനെ വീഴ്‌ത്തേണ്ട വിദ്യയും ഇവിടെയുണ്ട്. ഭക്ഷണം വേണ്ടവർക്ക് അത്, ഫോട്ടോ ചിത്രീകരണത്തിനായി മികച്ച ഫ്രെയിമുകൾ ഡാൻസ് കളിക്കാനഗ്രഹിക്കുന്നവർക്ക് സ്റ്റേജുകൾ.

അനുഭവങ്ങളാണ് ഏറ്റവും നല്ല ഓർമ്മകൾ നൽകുന്നത്. ഓരോ യാത്രയും എത്രയധികം അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. എങ്കിൽ ഓർമ്മകൾക്കായി യത്രയല്ലേ ഏറ്റവും മികച്ച മാർഗ്ഗം?

Tags :
Go to top