M4 ടെക്കുമൊത്ത് ഫുട്ബോൾ കളിയും മീൻപിടുത്തവും – വീഡിയോ കാണാം
22 Views November 16, 2022
ആവേശമുണർത്തുന്ന ഖത്തർ ലോകകപ്പിന് മുന്നോടിയായി ഇങ്ങ് മാലിയിൽ മറ്റൊരു ഫുട്ബോൾ ആരവം. എന്നോടൊപ്പം കാൽപന്തു കളിക്ക് കൂട്ടിന് ജിയോ മച്ചാനും പ്രവീൺ മച്ചാനും. മാലി യാത്രയിലെ മറ്റൊരു ദിനം. ദിഗഫാറു ദ്വീപിലാണ്. മാലിയിലെ തന്നെ ഏറ്റവും മികച്ച ഐലൻഡ് റിസോർട്ടുകളിൽ ഒന്ന്. സഞ്ചാരികളെ ആകർഷിക്കാൻ ഇവിടെ നിരവധി വിനോദങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവിടെ സഞ്ചാരികൾക്ക് ഒരുക്കിയിട്ടുള്ള ഫുട്ബാൾ ടർഫിലാണ് കാൽപന്തു കളി.. രാത്രി ചൂണ്ടയിടാൻ പോയാലോ? പുഴയിലോ കായയിലിലോ അല്ല മറിച്ച് അറ്റമില്ലാതെ കിടക്കുന്ന കടലിൽ. മീൻപിടുത്തമാണ് ദിഗ്ഫാറുവിലെ മറ്റൊരു പ്രധാന വിനോദം. അണ്ടർ സീ വാക്കും സ്കൂബ ഡൈവിങ്ങും അങ്ങനെ ഒരുപാട് കാര്യങ്ങൾ വേറെ ഉണ്ട്. വിവിധ രാജ്യങ്ങളിലെ ആളുകൾ, വിവിധ ഭാഷക്കാർ അവരോടൊപ്പം ഒരു രസകരമായ കടൽ യാത്ര. കൂട്ടത്തിൽ പ്രവീൺ മച്ചാൻ്റെയും ജിയോ മച്ചാൻ്റെയും കുസൃതികൾ. ദിഗ്ഫാറു ദ്വീപിൻ്റെ കാണാ കാഴ്ചകളിലേക്കും ഈ വീഡിയോ നിങ്ങളെ കൂട്ടി കൊണ്ടു പോകുന്നു. ആഡംബരവും മനോഹരവുമായ ദ്വീപ് കാഴ്ചകൾ. തിരയും തീരവും ഒത്തു ചേരുന്ന സ്വർഗ്ഗ ഭൂമിക.മാലിയിലെ തന്നെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ. കുടുംബവുമൊത്ത് ഉല്ലസിക്കാൻ മികച്ചൊരു ഉല്ലാസ കേന്ദ്രം. കുട്ടികളെ ആകർഷിച്ച് വിസ്മയ കാഴ്ചകൾ. എല്ലാം കൊണ്ടും ഒരു ഫാമിലി പേക്കേജ് ആണ് ദിഗ്ഫാറു. M4 ടെക്കുമായുള്ള ഫുട്ബോൾ കളിയും മീൻപിടുത്തവും കാണുവാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.