M 4 ടെക്കിനൊപ്പം കടലിന് നടുവിലെ ആഢംബര റിസോർട്ടിലെ “ആദ്യരാത്രി” .
33 Views October 26, 20224 ടെക്കിനൊപ്പം കടലിന് നടുവിലെ ആഢംബര റിസോർട്ടിലെ “ആദ്യരാത്രി”. കടലിൽ പണിത ആഢംബര റിസോർട്ടിലാണ് മാലിദ്വീപിലെ ആദ്യ രാത്രി കഴിയാൻ പോവുന്നത്. വിമാനത്താവളത്തിൽ നിന്നും നേരേ കടലിൽ നിർത്തിയിട്ട ഒരു ബോട്ട് വഴി കടലിൻ്റെ നടുവിലെ മാന്ത്രിക തുരുത്തിലേക്ക്. ആഡംഭരവും ആവേശകരവുമായ യാത്ര തുടങ്ങുകയായി. ജിയോ മച്ചാനും പ്രവീൺ മച്ചാനും ആവേശത്തിലാണ്. ആദ്യ മാലി സന്ദർശനം. തുടക്കത്തിൽ പെയ്ത മഴ ഒരു നിമിഷം വിഷമിപ്പിച്ചെങ്കിലും വൈകാതെ മാനം തെളിഞ്ഞു. കടൽ രാവിനെ വരവേറ്റു. രാത്രിയുടെ കഥകൾ കേട്ട് കടലിൻ്റെ കാറ്റേറ്റ് ഒരു രാത്രി. നടുക്കടലിൽ തിരകളുടെ താളമോർത്ത് രുചിയൂറും വിഭവങ്ങൾ ആസ്വദിക്കാം. രസചരടുകൾ പൊട്ടിച്ച് ജിയോയും തമാശകൾ പറഞ്ഞ് പ്രാവീണും. ഈ ആദ്യ രാത്രി അത് സ്പെഷ്യൽ ആണ്. കടലിൻ്റെ സംഗീതമേറ്റ് സുഖ നിദ്ര പുൽകാം. ആരംഭം ഗംഭീരമായാലാണ് യാത്ര കൂടുതൽ ആവേശമാവുക. തുടക്കം ആസ്വാദനമേറിയാൽ അവ തുടർന്നു കൊണ്ടേയിരിക്കും. ഇന്നത്തെ രാത്രി ഒരു ദീർഘ ദൂര യാത്രയുടെ ആദ്യ ദിനമാണ്. വിശേഷങ്ങൾ ഒരുപാട് പങ്കു വെയ്ക്കാൻ. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.