എന്റെ പുതിയ വണ്ടി…? I bought a New Car!

20 Views April 8, 2024

ഒരു യാത്ര പോകുകയാണ്. ഭാര്യയും മകളും ഉമ്മയുമൊക്കെയായിട്ടുള്ള ട്രെയിന്‍ യാത്ര. കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ദേഭാരതിലാണ് യാത്ര. രാവിലെ 8.25 സൗത്ത് നിന്നാണ് കയറണ്ടത്. നോമ്പ് എടുത്തിട്ടുള്ള യാത്രയാണ്. അതിന്റെ ചെറിയ ക്ഷീണം എല്ലാവരിലുമുണ്ട്. അങ്ങനെ 8.25 സ്റ്റേഷന്‍ എത്തി. കൃത്യ സമയത്ത് സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നതാണ് കണ്ട കാഴ്ച. അടുത്ത ട്രെയിന്‍ ഇനി ഉച്ചയ്ക്ക് 12.55. അമൃത്സര്‍ വീക്കിലിയാണ്.

പക്ഷെ അത് എത്തിയത് 3-45 ആയപ്പോ. 3rd എസി കോച്ചിലായിരുന്നു യാത്ര. കയറിക്കഴിഞ്ഞപ്പോ ആശ്വാസം തോന്നി. പക്ഷെ അത്ര സുഖകരമല്ല സൗകര്യങ്ങള്‍. വീഡിയോ ഷൂട്ട് ചെയ്യാന്‍ നോക്കിയപ്പോ ഗ്ലാസില്‍ ഒരുപാട് കറയും പൊടിച്ചിരിക്കുന്നു. മൊത്തത്തില്‍ ഒരു തൃപ്തിക്കുറവ്. സ്ത്രീകളുടെ ടോയ്‌ലറ്റ് ആണെങ്കിലും ആകെ വൃത്തിഹീനം.
യാത്രയുടെ ഉദ്ദേശമെന്താണ് എന്ന് തമ്പ് നെയില്‍ വായിച്ചപ്പോ പിടികിട്ടി കാണും. അതെ പുതിയൊരു കാര്‍ വാങ്ങാനുള്ള യാത്രയിലാണ്.
4.40 ആയപ്പോ തൃശൂര്‍ എത്തി. നമ്മുടെ നാടല്ലേ. ഇവിടുത്തെ കാറ്റും കാഴ്ചകളും അത്രയ്ക്ക് ഉണര്‍വ് നല്‍കും. തൃശൂരിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ പുറത്തെ കാഴ്ചകളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല. ഷൊര്‍ണ്ണൂര്‍ തേക്കിന്‍കാടുകള്‍ക്ക് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയിലെ അതിമനോഹര യാത്ര. ഭാരതപ്പുഴയ്ക്ക് നെറുകെ ട്രെയിന്‍ പാസ് ചെയ്തപ്പോ ചുറ്റും മനോഹര ദൃശ്യം. 6.55 കോഴിക്കോട് എത്തി. കണ്ണൂര്‍പാലത്തിന്റെ രാത്രി കാഴ്ചകളൊക്കെ കണ്ടിരുന്ന് 9-45 കാസര്‍ഗോഡ് എത്തി. രാത്രി ഭക്ഷണം പ്രിയപ്പെട്ട ഒരിടത്തു നിന്നാണ്. കാര്‍ എടുക്കാന്‍ എന്തു കൊണ്ട് കാസര്‍ഗോഡ് വന്നു, എം.ജി എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുന്നതായിരിക്കും.

 

| I bought a new car from Kasaragod- TOYOTA HyCross

Tags :
Go to top