Desert Safari in Qatar | വണ്ടിയുമായി ഖത്തറിലെ മരുഭൂമിയിൽ അകപ്പെട്ടപ്പോൾ | Harees Ameerali
7 Views December 8, 2022
കണ്ണെത്താദൂരം പരന്നു കിടക്കുന്ന സ്വർണ്ണ മണൽപ്പരപ്പിലേക്ക് ആര്ത്തിരമ്പുന്ന തിരമാലകളുമായി സംഗമിക്കുന്ന കടൽ. ഖത്തറിലെ ഖോർ – അൽ അദായിദിൽ അങ്ങനെ ഒരു സ്വപ്ന സംഗമ ഭൂമിയാണ്. ഭൂമിയിലെ അത്യഅപൂർവ്വ സംഗമങ്ങളിൽ ഒന്ന്. ആ മാന്ത്രിക ഭൂമിയിലേക്ക് ഒരു യാത്ര പോയാലോ? ” ഡ്യൂൺ ട്രൂപ്പേഴ്സ് “, ഖത്തറിലെ മണലാരണ്യത്തിലൂടെ സാഹസിക യാത്രകൾ നടത്തുന്ന ഒരു കൂട്ടം വണ്ടിപ്രാന്തന്മാരുടെ കൂടെ യാത്ര.
ഡ്യൂൺ ട്രൂപ്പേഴ്സ്, പേര് സൂചിപ്പിക്കുന്നത് പോല തന്നെ മരുഭൂമിയിലെ ഒരു പട തന്നെയാണ് ഈ സംഘം. ഖത്തറിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ഡെസേർട്ട് ഡ്രൈവിംഗും സാഹസിക വിനോദവും ഹോബിയാക്കിയ ഒരു കൂട്ടം ആളുകളുടെ ടീമാണ് ഡ്യൂൺ ട്രൂപ്പേഴ്സ്, (DUNE TROOPERS). നിരവധി മലയാളികൾ നേതൃത്വം നൽകുന്ന വണ്ടിപ്രാന്തന്മാരായ സാഹസികർ. വർഷങ്ങളായി അൽ അദായിദിൽ പ്രദേശത്തു കൂടെ യാത്ര ചെയ്യുന്നവരാണ് ഇവർ. ദോഹയിൽ നിന്നു പുലർച്ചെ പുറപ്പെട്ട് അതിരാവിലെ തന്നെ മരുഭൂമിയിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. മരുഭൂമിയിൽ നിന്നു കൊണ്ട് കടലിന് നടുവിൽ സൂര്യോദയം കണ്ടിട്ടുണ്ടോ? ഇളം നീല കടലും സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന മണലും ഒത്തുചേർന്ന ഒരു സ്വർഗ്ഗീയ സംഗമം. അവിടെയുള്ള ഓരോ മണൽ തരികൾക്കു പോലും വശ്യ സൗന്ദര്യമാണ്.
“നീണ്ടു നിവർന്നു കിടക്കുന്ന മരുഭൂമി അതിൻ്റെ ഒരറ്റത്ത് കടൽ. ചുറ്റിലും മണൽ കൂനകൾ. സൂര്യ പ്രഭയേറ്റ് സ്വർണ്ണനിറത്തിൽ മണൽ പ്രകാശിക്കുന്നുണ്ട്. കടലിന് ഇളം നീല നിറമാണ്. ആ നീല നിറം വാനിൽ പ്രതിഫലനം ചെയ്യുന്നുമുണ്ട്. മണൽ പരപ്പിൻ്റെ അരികിലൂടെ നടന്നു വരുന്ന നൂറ് കൂട്ടം ഒട്ടകങ്ങൾ എത്ര മനോഹരമായിരിക്കും കാഴ്ചകൾ. വാക്കുകൾ കൊണ്ട് വർണ്ണിക്കുന്നതിലും അതീതം. എങ്കിൽ ആ കാഴ്ച്ച നേരിട്ട് കണ്ടാലോ?
ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന സഞ്ചാരികൾ, ഒരിക്കലെങ്കിലും യാത്ര ചെയ്യേണ്ട ഭൂമിക. നിങ്ങൾക്ക് ആ സുന്ദര ഭൂമിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഡ്യൂൺ ട്രൂപ്പേഴ്സ് നിങ്ങളുടെ കൂടെയുണ്ട്. മരുഭൂമിയിലൂടെ എൻ്റെ സാഹസിക യാത്രയുടെ വിശേഷങ്ങൾ അറിയണ്ടേ? ഭൂമിയുടെ സൗന്ദര്യവും ആസ്വദിക്കണ്ടെ? വീഡിയോ കാണാം വിശദമായി….