മൂർഖൻ പാമ്പിനെക്കൊണ്ട് വിഷം ചീറ്റിച്ചപ്പോൾ!!
35 Views August 1, 2022കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുക എന്ന് കേട്ടിട്ടില്ലേ? എങ്കിൽ ഒരു പാമ്പിനെകൊണ്ട് വിഷം ചീറ്റിപ്പിച്ചാലോ? സാധാരണ ഒരു പാമ്പല്ല. ഒരു മൂർഖനെ കൊണ്ട് തന്നെ ചീറ്റിക്കാം. നമ്മുടെ രാജ്യത്ത് സാധിക്കില്ലെങ്കിലും തായ്‌ലൻഡിൽ എത്തിയാൽ അതിനും ഉണ്ട് ഒരു വഴി.
ചിങ് മായി ഷോ. തായ്‌ലൻഡിലെ ഒരു കുടുംബം നടത്തുന്ന സാഹസിക പ്രകടനത്തിൻ്റെ പേരാണത്. ഒരമ്മൂമയും മകനും ഭാര്യയും കൊച്ചുമകനും ഒക്കെ അവതരിപ്പിക്കുന്ന ഒരു കുടുംബ കലാപ്രകടനം. ഇവരുടെ കൂടെ പരിപാടിയിൽ മാറ്റുരക്കുന്നത് രാജവെമ്പാലയും മൂർഖനും തുടങ്ങിയ വമ്പൻ താരങ്ങളാണ്. പാമ്പുകളിലെ രാജാക്കന്മാരുടെ കൂടെയുള്ള കലാപ്രകടനമാണ് ഈ ഷോയുടെ ആകർഷണം. സാധാരണയായി കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഇതുപോലെ സ്നൈക്ക് ഷോകൾ ഉണ്ടാകാറുണ്ടെങ്കിലും രാജവെമ്പാലപോലെയുള്ള കടുത്ത വിഷമുള്ള പാമ്പുകളെ പ്രകടനത്തിൻ്റെ ഭാഗമാക്കിയുള്ള ഷോകൾ കുറവാണ്.
നാം വീട്ടിൽ പട്ടികളെയും പൂച്ചയെയും വളർത്താറില്ലെ, അതുപോലെ തായ്‌ലൻഡിൽ ഇത്തിരി ധൈര്യമുള്ളവർക്ക് പാമ്പിനെയും വളർത്താം. ആവശ്യക്കാർക്ക് ഒരു പെറ്റ് ഷോപ്പിൽ ചെന്നാൽ മൂർഖനെ മുതൽ പെരുമ്പാമ്പിനെ വരെ വാങ്ങാൻ കിട്ടും. അത് വച്ച് സാഹസിക പ്രകടനം നടത്തി ഉപജീവമാർഗ്ഗം കണ്ടെത്തുന്നവരും ഇവിടെ ധാരാളം. അതുപോലുള്ള സാഹസിക പ്രകടനങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ് ചിങ്മായി ഷോയുടെ കൂടുതൽ ആരാധകർ.
ഫണം വിടർത്തി നില്ക്കുന്ന മൂർഖൻ പാമ്പുകൾക്കിടയിലേക്ക് യാതൊരു സുരക്ഷാ സംവിധാനം പോലുമില്ലാതെസാഹസിക പ്രിയനായ അവതാരകൻ. പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം സാഹസിക രംഗങ്ങളും പൊട്ടിച്ചിരി ഉണർത്തുന്ന കഥാരംഗങ്ങളും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട രംഗങ്ങൾ മുതൽ കൊച്ചുകുട്ടികളെ വരെ അമ്പരിപ്പിക്കുന്ന കുടു കുടെ പൊട്ടിചിരിപ്പിക്കുന്ന കലാരംഗങ്ങൾ. ഓരോ നിമിഷവും അടുത്തത് എന്ത് എന്ന് കൗതുകമുണർത്തുന്ന പ്രകടനങ്ങൾ.
നിങ്ങൾക്ക് പാമ്പുകളെ പിടിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ ഒരു മലമ്പാമ്പിനെ കൈയ്യിൽ തന്നാലോ? മൂർഖൻ്റെ കൂടെ ഒരു സെൽഫി എടുത്തലോ? അതിനും ഇവിടെ സൗകര്യങ്ങൾ ഉണ്ട്. നൂറ് കണക്കിന് മൂർഖൻ പാമ്പുകളെയാണ് ഇവിടെ സാഹസിക വിനോദത്തിനായി ഒരുക്കിയിട്ടുള്ളത്. പലതും വിഷപ്പല്ലുക്കൾ നീക്കം ചെയ്യാതവ.അതുകൊണ്ടു് തന്നെ ധൈര്യം ഉള്ളവർ മാത്രമേ അടുത്ത് പോവാൻ പാടുള്ളൂ ,അല്ലാത്തവർക്ക് കുറച്ച് ദൂരെ നിന്നു ഫോട്ടോ എടുക്കാം.
ഈ പാമ്പുകളിൽ പലതും ഇവിടെ തന്നെ മുട്ടയിട്ട് വളർന്നു കുഞ്ഞുങ്ങളായി വളർന്നു വന്നവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ സ്വഭാവങ്ങൾ ഇവിടെയുള്ളവർക്ക് കൃത്യമായി അറിയാം. എങ്കിലും പാമ്പാണ് അതിനു അതിൻ്റേതായ സ്വഭാവം ഉണ്ടാകും. ചെറിയ അശ്രദ്ധ മതി ജീവൻ പോലും ഇല്ലാതെയാക്കാൻ. നമ്മുടെ ഒക്കെ സന്തോഷത്തിനാണ് ഇവരൊക്കെ ജീവൻ മരണ പ്രകടനങ്ങൾ നടത്തുന്നത്. നമ്മുടെ ചുണ്ടിൽ ചിരി പകർത്താൻ ആഗ്രഹിക്കുന്നവർ.ഇതൊക്കെ എങ്ങനെ നമുക്ക് കാണാതെ നടിക്കാൻ കഴിയും? നമ്മളെ പോലെയുള്ള യാത്രികരെ കാത്തല്ലേ ഇവരുടെ ജീവനോപാധി? എങ്കിൽ ആ കാഴ്ച്ചകൾ നാം ഒരിക്കലും കാണാതെ വിട്ടു പോകരുത്!