ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിനിൽ M4Tech നോടൊപ്പം നടത്തിയ യാത്ര || My Maldives Part 6
16 Views November 8, 2022വർഷം 1910 മാർച്ച് 28-ന് ഫ്രഞ്ചുകാരനായ ഹെൻറി ഫാബ്രെ താൻ സ്വന്തമായി നിർമ്മിച്ച സീ – പ്ലെയിൻ തൻ്റെ നാട്ടിലെ വിശാലമായ ജലാശയത്തിൽ ലാൻഡ് ചെയ്യുന്നു.
ലോകത്തിലെ ആദ്യത്തെ വിജയകരമായ പവർഡ് സീ – പ്ലെയിനായ ഹൈഡ്രാവിയോണിൻ്റെ ടൈക്കോഫും ലാൻഡിംഗുമായിരുന്നു അന്നു ഫ്രാൻസിൽ നടന്നത്. പ്ലൈവുഡ് ബോർഡുകളും ഭാരം കുറഞ്ഞ സാധനങ്ങളും കൊണ്ട് നിർമ്മിച്ചതായിരുന്നു ആ കുഞ്ഞൻ വിമാനം. അത് ലോകത്ത് സീ പ്ലെയിൻ എന്ന മറ്റൊരു ഗതാഗത മാർഗത്തിന് തുടക്കമിട്ടു. കരയിലും കടലിലും ഇറങ്ങാൻ സാധിക്കുന്ന ഒരു യന്ത്ര പക്ഷി. സീ പ്ലെയിനുകൾ പിന്നീട് ലോകമെമ്പാടും ഉപയോഗിക്കുകയുണ്ടായി. അതിന് തുടക്കമിട്ടതും ഫാബ്രെയുടെ ആ കരവിരുതും.
ഇന്ന് ലോക ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ സീ പ്ലെയിനുകൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഓന്നാണ് മാലി ദ്വീപുകൾ. കുഞ്ഞൻ ദ്വീപുകൾ തമ്മിൽ എളുപ്പം ബന്ധിപ്പിക്കാൻ സീ പ്ലെയിനുകൾ നൽകുന്ന ഉപയോഗം ചെറുതല്ല. വളരെ എളുപ്പം സഞ്ചാരികൾക്ക് ദൂരെയുള്ള സ്ഥലത്തേക്ക് എളുപ്പം സഞ്ചരിക്കാൻ കഴിയുന്നു. കടൽ യാത്രയെ വച്ച് ചിലവ് അധികമെങ്കിലും സമയലാഭമാണ് ഇതിലെ പ്രധാന ആകർഷണം. ആകാശ കാഴ്ച മറ്റൊരു ആകർഷണം. വെറും രണ്ടും മൂന്നും ദിവസത്തേക്ക് മാലിയിലേക്ക് വരുന്ന സഞ്ചാരികൾക്ക്, സീ പ്ലെയിൻ വളരെ ഉപകാരപ്രദമായ കാര്യമാണ്. M4 ടെക്കുമായുള്ള സഞ്ചാരത്തിലെ ആദ്യ സീ പ്ലൈയിൻ യാത്ര. കടലിൽ നിന്നും പൊങ്ങി പറക്കുന്ന കുഞ്ഞൻ യന്ത്ര പക്ഷികൾ. ഷോർട്ട്സും ഷർട്ടുമിട്ട് വിമാനം പറത്തുന്ന വൈമാനികർ. കടലിൽ മുത്തുപോലെ ചിതറി കിടക്കുന്ന ദ്വീപുകൾ. കാഴ്ച്ചകൾ ഏറെയുണ്ട്. കാണാൻ ഏറെയുണ്ട്.
യാത്രയുടെ മുഴുവൻ വീഡിയോ കാണാം.