റോബോട്ടുകൾ നടത്തുന്ന കോഫീ ഷോപ്പും ആപ്പിൾ കമ്പനിയുടെ ഓഹരിയും . വീഡിയോ കാണാം

17 Views September 29, 2022

രണ്ട് റോബോട്ടുകൾ നടത്തുന്ന കോഫീ ഷോപ്പ്. കാപ്പി ഉണ്ടാക്കാനും അത് കൊണ്ടുത്തരാനും ബിൽ വാങ്ങുന്നത് വരെ റോബോട്ടിക് സംവിധാനങ്ങൾ. സംഭവം നടക്കുന്നത് തായ്‌ലൻഡിലാണ്. ബാങ്കോക്ക് നഗരത്തിലെ പ്രശസ്തമായ മാളിലാണ് രണ്ട് റോബോ കുട്ടന്മാരുടെ കാപ്പി കച്ചവടം. ഒരു ചെറിയ ചില്ല് കൂട്ടിൽ രണ്ട് റോബോട്ടുകൾ കോഫി പ്രിയരെ കാത്തിരിക്കുകയാണ്. അവരാണ് കടയിലെ എല്ലാം. നമുക്ക് വേണ്ട ഏത് കോഫീ ആണോ അത് മുൻപിൽ വച്ച ഡിസ്പ്ലേയിൽ ക്ലിക്ക് ചെയ്ത് ഓർഡർ നൽകാം. ഇഷ്ടപ്പെട്ട ഫ്ലേവറോ ആവശ്യത്തിനുള്ള മധുരവും ചൂടും തണുപ്പും വരെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
ഇഷ്ടമുള്ള രീതിയിൽ കോഫി ഓർഡർ ചെയ്തു കഴിഞ്ഞാൽ അകത്തെ റോബോട്ടുകൾ കാപ്പി തയ്യാറാക്കുന്ന പരിപാടി ഏറ്റെടുക്കും. പിന്നെ ഏതാനം മിനുറ്റുകൾക്കുള്ളിൽ സ്വാദിഷ്ടമായ കോഫീ തയ്യാറായി കഴിഞ്ഞിരിക്കും. നമ്മുടെ ഒക്കെ നാട്ടിൽ പത്ത് കൊല്ലങ്ങൾക്കുള്ളിൽ ഇതു പോലുള്ള റോബോട്ടിക് കോഫീ ഷോപ്പുകളും റെസ്റ്റോറൻ്റുകളും സ്ഥാപിക്കപ്പെടാം. ഭാവിയിൽ നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും കടക്കാരനില്ലാതെ കടകൾ വന്നേക്കാം. ഭാവിയിലെ കടകൾ നൂതന ആശയങ്ങൾ.

അടുത്തതായി പോയത് തായ്ലാൻഡിലെ തന്നെ ഏറ്റവും വലിയ ഫിനാൻഷ്യൽ ബി ടു ബി എക്സ്പോ കാണാനാണ്. അവിടെ എന്നെയും കാത്ത് ഒരു മലയാളി സുഹൃത്തും ഉണ്ടായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് പഠനവും ഷൈർ മാർക്കറ്റിൻ്റെ അറിയാ കയങ്ങളിലേക്കു എടുത്ത് ചാടി കബളിക്കപ്പെടുന്നവർക്ക് സാമ്പത്തികമായ അറിവുകൾ പറഞ്ഞു കൊടുക്കുന്ന എക്സ്പോ.
റോബോട്ടിക് കോഫീ ഷോപ്പിൻ്റെയു ഫിനാൻഷ്യൽ എക്സ്പോയുടെയും കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.

Tags :
Go to top