റെയിൽവേ പാളത്തിലെ മീൻ കച്ചവടം
36 Views July 27, 2022റെയിൽവേ പാളത്തിലെ മീൻ കച്ചവടമോ? അങ്ങനെ ഒന്ന് സാധിക്കുമോ? കണ്ണുമടച്ച്
” ഇല്ല” എന്ന് ഉത്തരം പറയാൻ വരട്ടെ. ഇങ്ങ് ഇന്ത്യയില്ല, നമ്മുടെ സ്വന്തം തായിലാൻഡിൽ സാധ്യമാണ്. ട്രാക്കിലെ മീൻ കച്ചവടക്കാരനാരാണെന്നാണോ സംശയം? അത് മറ്റാരുമല്ല നമ്മുടെ ജിയോ മച്ചാനാണ്.
M 4 ടെക് ടീമിൻ്റെ കൂടെയുള്ള തായ്ലൻഡ് യാത്രയിലാണ് ജിയോ മച്ചാൻ്റെയും പ്രവീൺ മച്ചാൻ്റെയും കൂടെ റെയിൽവേ മാർക്കറ്റിൽ എത്തിയത്. ദിവസവും ട്രെയിനോടുന്ന തായ്ലാൻഡിലെ ഒരു റെയിൽവേ ട്രാക്കും അതിൻ്റെ ഇരുവശത്തുമായി കച്ചവടം പൊടിപൊടിക്കുന്ന റെയ്ൽവേ മാർക്കറ്റും. മീനും ഇറച്ചിയും വായിൽ കപ്പലോടുന്ന തായ് രുചികളും സുവിനീർ കടകളും ചേർന്ന ഒരിടം. ദിവസവും ആയിരക്കണക്കിനു സഞ്ചാരികൾ സംഗമിക്കുന്ന കേന്ദ്രങ്ങളിൽ ഒന്ന്.
റെയിൽവേ ട്രാക്കിലെ കച്ചവടത്തെക്കുറിച്ച് ആദ്യം പറഞ്ഞപ്പോൾ പ്രവീൺ മച്ചാന് ഒരു സംശയം ഉണ്ടായിരുന്നു. എങ്കിൽ അത് കാണിച്ചു കൊടുത്ത് സംശയം തീർക്കാം എന്നായി ഞാനും ജിയോയും. തായ്ലൻഡ് യാത്രയിലെ പ്രധാന കൗതുക കാഴ്ചകളിൽ ഒന്നാണിത്. സാധാരണ ഒരു മാർക്കറ്റ് തന്നെയാണ് ഇത്. പക്ഷേ റെയ്ൽവേ പാളത്തിലാണിത് എന്നതാണ് പ്രധാന പ്രത്യേകത. ട്രെയിനിൻറെ വരവറിയിച്ച് ഒരു മണി മുഴങ്ങമ്പോൾ മാത്രം അപ്രതക്ഷ്യമാകുന്ന ഒരു മാർക്കറ്റ് കൂടിയാണിത്. പിന്നെ ട്രാക്കുകൾ ട്രെയിനിന് വഴി ഒരുക്കലായി. ജനങ്ങൾ ട്രാക്കിൽ നിന്നും ഒഴിഞ്ഞു മാറി നിശ്ചിത ദൂരത്ത് അകലം പ്രാപിക്കും. മെല്ലെ മെല്ലെ ഒരു ഗജവീരൻ്റെ മട്ടും ഭാവവും ചേർന്ന് ട്രെയിൻ വരികയായി. ശരീരത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ട്രെയിൻ കൂകി പാഞ്ഞ് പോവും. അത് പകർത്താൻ ആയിരങ്ങളാണ് ട്രാക്കിൻ്റെ ഇരുവശത്തും കാത്ത് നിൽക്കുക. ആയിരങ്ങളുടെ കൂട്ടത്തിൽ മാളയിൽ നിന്ന് ഞങ്ങൾ മൂവരും…