മാളയിൽ നിന്നും M4 ടെക് മാലിയിലേക്ക്

12 Views October 24, 2022

M4 ടെക് ഇനി മാലിയിലേക്ക്. ജിയോ മച്ചാൻ്റെയും പ്രവീൺ മച്ചാൻ്റെയും ഇനിയുള്ള പത്ത് ദിവസങ്ങൾ ഭൂമിയിലെ സ്വർഗ്ഗതുരുത്തുകളായ മാലിദ്വീപിൽ. കൊച്ചിയിൽ നിന്നും മാലി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്. വളരെ ചെറിയ ഒരു ഫ്ലൈറ്റ് യാത്ര. ശേഷം മാലിയിലെ അത്ഭുത കാഴ്ചകളുടെ ലോകത്തേക്ക്. തിരകളുടെയും തീരങ്ങളുടെയും സംഗമഭൂമിയാണ് മാലി. അവിടെ തിരകളുടെ താളത്തിന് ആവേശമേവാൻ m4 ടെക് ടീമും കൂടെ ഞാനും. ഏത് തിരയും തീരത്തെ പുൽകുന്നത് പ്രണയം പങ്കു വെയ്ക്കാനാണ് എന്നു പറയാറുണ്ട്. മാലിയിലെ തീരങ്ങൾ നൽകുന്ന ചുടുചുംബനങ്ങളേറ്റിട്ടാവാം കടൽ ഇത്ര നീലിമയായാത്. നീല സമുദ്രവും പഞ്ചാര മണൽ തീരവും ആരേയും ആകർഷിക്കുന്ന ഒന്നാണ്. ഭൂമി കടലിൽ ഒരുക്കിയ മാന്ത്രിക ലോകത്തേക്കാണ് ഇനിയുള്ള യാത്ര.
യാത്ര തുടങ്ങുന്നത് എൻ്റെ നാടായ മാളയിൽ നിന്നാണ്. മാളയിൽ നിന്നും മാലിയിലേക്കെന്ന് പ്രാസം ഒപ്പിച്ചു കൗതുകത്തിന് പറയാം. യാത്രയുടെ മുന്നൊരുക്കങ്ങളും യാത്രാ വിശേഷങ്ങളും കാണാം. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ.
വീഡിയോ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക : https://youtu.be/TExNv86hiOI

Tags :
Go to top