മാലിദ്വീപിൽ വിമാന യാത്രയിൽ സംഭവിച്ചത് – കൊടും പേമാരിയിൽ അപ്രതീക്ഷതമായി കടലിനു നടുവിൽ സീപ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ !
14 Views November 21, 2022ജീവിതത്തിൽ അപ്രീക്ഷിതമായി കടന്നു വരുന്ന നിമിഷങ്ങൾ. ദിഗ്ഫാറുവിൽ നിന്നും അടുത്ത സഞ്ചാര ലക്ഷ്യമായ കട്ധുവിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. രാവിലെ മുതൽക്കേ ആകശത്ത് കാർമേഘം മൂടപ്പെട്ടിരുന്നു. ടൈക്ക് ഓഫിന് ശേഷം ആകാശത്തിലൂടെ കുറെ നേരം വിമാനം മുന്നോട്ട് നീങ്ങി. അവിചാരിതമായാണ് കനത്ത കാറ്റും കോളിളക്കത്തോടെ മഴയും വന്നത്. യാത്ര തുടാരാൻ കഴിയാത സാഹചര്യം. താഴെ വിശാലമായ സമുദ്രം. വിമാനം ചെറുതായി ഉലയുന്നുണ്ട്. യാത്രികരുടെ മുഖത്ത് ടെൻഷൻ നിഴലിച്ച് കാണാം. വിമാനം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്ന പൈലറ്റ്സ്.
ദിഗ്ഫാറുവിലെ ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇന്ന് വിരാമമാകുകയാണ്. ഇനി മറ്റൊരു ദ്വീപിലേക്ക്. കട്ധു ദ്വീപ്. മാലിയിലെ സുന്ദരമായ മറ്റൊരു ദ്വീപ്. സീ പ്ലെയിനിലാണ് മടക്ക യാത്ര. ദിഗ്ഫറുവിൻ്റെ മുകളിലൂടെ ഒന്ന് കറങ്ങി ഏതാനം ദ്വീപുകളിലെ സഞ്ചാരികളെകൂടി കൂടെ കൂട്ടി നേരെ കട്ധുവിലേക്ക്. രാവിലെ തന്നെ വിമാനം ലാൻഡ് ചെയ്തിരുന്നു. ധൃതയിലുള്ള ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് നേരെ വിമാനത്തിനടുത്തേക്ക് നടന്നു. മാനം കാർമേഘം കമ്പിളി പുതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രി ചെറിയ തോതിൽ മഴ ഉണ്ടായിരുന്നു. എങ്കിലും മഴ കടുക്കും മുന്നേ കട്ധുവിലെത്താനായിരുന്നു ലക്ഷ്യം. പക്ഷെ ടൈക്ക് ഓഫ് ചെയ്ത് ഏതാനം മിനിറ്റുകൾക്കകം മഴ കനത്തു. മാനം ഇരുണ്ടു. വിമാനം നിയന്ത്രണ വിധേയമാക്കാൻ പൈലറ്റുമാർ ശ്രമം തുടരുകയാണ്. എല്ലാവരുടെയും ഉള്ളിൽ ഒരു നിമിഷം ടെൻഷൻ പടർന്നു. എങ്കിലും മഴ കടുക്കും മുന്നേ കട്ധുവിലെത്താനായിരുന്നു ലക്ഷ്യം. പക്ഷെ ടൈക്ക് ഓഫ് ചെയ്ത് ഏതാനം മിനിറ്റുകൾക്കകം മഴ കനത്തു. മാനം ഇരുണ്ടു. വിമാനം നിയന്ത്രണ വിധേയമാക്കാൻ പൈലറ്റുമാർ ശ്രമം തുടരുകയാണ്. എല്ലാവരുടെയും ഉള്ളിൽ ടെൻഷൻ. കടലിന് നടുക്കാണ്. താഴെ പരന്നൊഴുകുന്ന മഹാസമുദ്രം. ഏതാനം തുരുത്തുകൾ മണി മുത്തുകൾ പോലെ കാണാം. ഇനി എന്തെങ്കിലുമൊരപകടം ഉണ്ടായാൽ? ചെറിയ ഭയം എനിക്കും തോന്നി. ശേഷം ത്രില്ലടിപ്പിക്കുന്ന വീഡിയോ കാണാം.