നിങ്ങളുടെ 10 വയസ്സ് കുറക്കുന്ന ഒരു ഐലൻ്റ്- M4 ടെക്കിനോപ്പം മാലിയിലെ മാന്ത്രിക ദ്വീപിൽ
33 Views November 19, 2022ചെറുപ്പമായി ഇരിക്കാൻ ആരാണ് ആഗ്രഹക്കാത്തത്? എങ്കിൽ നിങ്ങൾക്ക് പത്ത് വയസ്സ് കുറച്ചു തരുന്ന ഒരു സംഗതി പറഞ്ഞു തന്നാലോ?
ഒരു ദ്വീപിൻ്റെ കഥയാണ്. ദിഗ്ഫാറു. മാലിയിലെ മാന്ത്രിക ദ്വീപ്. മനസ്സിന് കിട്ടുന്ന സന്തോഷവും സമാധാനവും നമ്മെ യൗവനത്തിലേക്ക് കൂട്ടികൊണ്ടു പോവുമെന്നാണ് പറയുക. എങ്കിൽ മനസ്സിൽ പോസിറ്റീവ് എനർജി മാത്രം നിറയ്ക്കുന്ന ഒരു ഇടമാണ്ണ് ദിഗ്ഫാറു ഐലൻൻ്റ് . ഞങ്ങളുടെ മാലി യാത്രയിലെ പ്രിയപ്പെട്ട ഇടം. കടലിൽ ഇറക്കി പണിത കൂടാരങ്ങളും പഞ്ചാര മണലിൽ മരകുറ്റികൾ അടിച്ചു താഴ്ത്തി കെട്ടിയ ടെൻ്റുകളും നീലാകാശവും നീലത്തിരമാലകളും പച്ചപ്പ് നിറച്ച കണ്ടൽ കാടുകളും നിറഞ്ഞ ഒരു മാന്ത്രിക തുരുത്ത്.
ദ്വീപിൽ എത്തിയത് മുതൽ ജിയോ മച്ചാനും പ്രവീൺ മച്ചാനും ദിഗ്ഫാറുവിലെ ഓരോ ദിനവും വ്യത്യസ്ത കാഴ്ചകളായിരുന്നു പ്രകൃതി ഒരുക്കി വച്ചിരുന്നത്. കടലിലെ ഓളവും തീരത്തെ ശാന്തതയും മനസ്സിൽ നിറയ്ക്കുന്ന പ്രസന്നത. തീരത്തേക്ക് അടുത്തു വരുന്ന ഭീമൻ സ്രാവുകളുടെയും തിരണ്ടികളുടെയും കൗതുകവും കടൽ തരുന്ന ആവേശവും ആരേയും ആകർഷിക്കുന്ന ഒന്നാണ്. ദിഗ്ഫാറുവിൽ വരുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ്. കൗതുക കാഴ്ചകൾ കാണാൻ കുട്ടികൾക്കാണ് പ്രിയം, സാഹസികത്തിന് യൗവനത്തിൻ്റെ ഊർജ്ജം എങ്കിൽ വാർധക്യം നേടുന്നത് ഊഷ്മളതയാണ്. കരയിലേക്ക് വീശുന്ന കാറ്റും വെൺമെത്തയിൽ കണ്ടൽ തീർത്ത മരതക തെങ്ങിൻ ചുവടുകൾ തണലേകുന്ന കൂടാരങ്ങളും അങ്ങനെ തിരയും തീരവും സല്ലപിക്കുന്ന ഒരിടം. ഇവിടെ വരുന്ന ഓരോ മനുഷ്യനും അവനവൻ്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞാണ് മുറികളും പരിസരവും ഭക്ഷണവും ഒക്കെ തയാറാക്കി നൽകുന്നത്. ഓരോ സഞ്ചാരിയുടെയും സാറ്റിസ്ഫാക്ഷൻ അവർ നൽകുന്നു. നവ മിഥുനങ്ങൾക്കുള്ള സ്വകാര്യതയും ദമ്പതികൾക്കായി പ്രിയ ഇടങ്ങളും കുട്ടികൾക്കുള്ള കളിയിടങ്ങളും എല്ലാം ഇവിടെ ഒരുക്കി വച്ചിരിക്കുന്നു. ഈ ദ്വീപിലെ കാഴ്ചകൾ ഒന്നു ചുറ്റികണ്ടാലോ? ഓരോ കോട്ടേജുകളും എങ്ങനെയിരിക്കും? ഭക്ഷണങ്ങൾ ഏതൊക്കെ ഒരുക്കി വച്ചിട്ടുണ്ട്? M4 ടെക്കിനും എനിക്കുമൊത്ത് ഒരുമിച്ച് വീഡിയോ കാണാം.