ദ്വീപുകാർ ഞങ്ങൾക്ക് നൽകിയ വിരുന്ന്. കൂടെ രക്ത തടാകവും അപൂർവ്വം വിശേഷങ്ങളും.

13 Views December 8, 2022

പങ്കുവെയ്ക്കാൻ വിശേഷങ്ങൾ ഒരുപാടുണ്ട് ഇന്ന്. രക്ത വർണ്ണത്തിൽ ജലം നിറഞ്ഞ താടകത്തെ കണ്ടിട്ടുണ്ടോ? സീ കുക്കുമ്പറെന്നും സീ കാരറ്റും കേട്ടിട്ടുണ്ടോ? ശേഷം ഒരു വീട്ട് വിരുന്ന് വിശേഷവും. നമ്മുടെ മാളയിലല്ല മറിച്ച് മാലിയിലെ ഒരു വീട്ടിൽ. തനത് മാലി രുചികൾ ആസ്വദിച്ചറിയാൻ ഒരുഗ്രൻ മത്സ്യ സദ്യ. കട്ധു ദ്വീപിൽ ഇന്നുവരെ ആരും പങ്കു വച്ചിട്ടില്ലാത അപൂർവ്വം വിശേഷങ്ങളും ദൃശ്യങ്ങളുമാണ് ഇന്നത്തെ എപിസോഡിൽ.

സിജോയുടെ മിടുക്കിലാണ് തനത് മാലിരുചികളിൽ ദ്വീപുകാർ വിരുന്ന് ഒരുക്കി തന്നത്. അതും ഒരുഗ്രൻ മത്സ്യ സദ്യ തന്നെ. മീൻ പെരുമയിൽ പേരുകേട്ടവരാണല്ലോ മാലി ദ്വീപുകാർ. മാലി മസാലകൂട്ടുകളിൽ പൊരിച്ചതും വറുത്തതും കറിവച്ചതുമായ വിഭവങ്ങൾ. ശേഷം നേരെ ആരും അധികം ചെന്നിട്ടില്ലാത രക്ത വർണ്ണത്തിൽ തിളങ്ങുന്ന തടാക കരയിലേക്ക്. ചുവപ്പിൻ്റെ വിവിധ നിറഭേദങ്ങൾ. നീലിമയിൽ മാത്രമല്ല ചെഞ്ചോപ്പിലും മാലി സുന്ദരി തന്നെ. അപൂർവ്വസീ കുക്കുമ്പർ എന്നും സീ കാരറ്റ് എന്നും കേട്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ ഇന്ന് കാണാം.

അപൂർവ ഇനം കടൽ ജീവികൾ. മണലിൽ നേർത്ത ഞരമ്പുകൾ കണക്കെ പടർന്നു പിടിച്ച വേരുകൾ. ശാന്തമായി ഉറങ്ങുന്ന തടാകം . രുധിരം ചാലിച്ച കണക്കെ അത് തിളങ്ങുന്നുണ്ട്.
ശേഷം കടൽ യാത്രയാണ്. അതും ചൂണ്ടയിടാൻ… ഇന്ന് രണ്ട് മൂന്ന് ട്യൂണയെ പിടിക്കണം. ഇനം പക്ഷികളുടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം. സീ കുക്കുമ്പർ എന്നും സീ കാരറ്റ് എന്നും കേട്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ ഇന്ന് കാണാം.
അപൂർവ ഇനം കടൽ ജീവികൾ. മണലിൽ നേർത്ത ഞരമ്പുകൾ കണക്കെ പടർന്നു പിടിച്ച വേരുകൾ. ശാന്തമായി ഉറങ്ങുന്ന തടാകം . രുധിരം ചാലിച്ച കണക്കെ അത് തിളങ്ങുന്നുണ്ട്.
ശേഷം കടൽ യാത്രയാണ്. അതും ചൂണ്ടയിടാൻ… ഇന്ന് രണ്ട് മൂന്ന് ട്യൂണയെ പിടിക്കണം. ശേഷം വേറെ വിശേഷങ്ങളും. മുഴുവൻ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Tags :
Go to top