ഗിന്നസ്സ് വേൾഡ് റെക്കോർഡ് നേടിയ ബൂട്ട് | Guinness World Record Football Boot | Qatar FIFA22 Part 2
12 Views December 8, 2022ഖത്തറിൻ്റെ മണലാരണ്യത്തിൽ ഫുട്ബാൾ വേൾഡ് ലോകകപ്പ് വന്നത് ആർത്തുപെയ്യുന്ന മഴയായിട്ടായിരുന്നു. ഏഷ്യയുടെ കാൽപന്ത് കളിയുടെ ഓർമ്മകൾക്ക്
കുളിരു പകരുന്ന ഒന്ന്. ഇനിയുള്ള ദിനങ്ങൾ ഖത്തറിൻ്റെ പുൽമൈതാനങ്ങളിൽ ഫുട്ബോൾ രാജാക്കന്മാരുടെ ബൂട്ടുകൾ ചലിക്കും. അതികായുരുടെ ബുട്ടുകൾ കാൽപന്തിനെ ചുംബിക്കുന്ന വേളയിൽ ലോകകപ്പ് മാമാങ്കത്തിന് മാറ്റേകാൻ ഖത്തറിന് ഇന്ത്യയുടെ സ്നേഹ സമ്മാനം, ഒരു സ്നേഹ ബൂട്ട്. അതും ലോകത്തിലെ ഏറ്റവും വലിയ ബൂട്ട്. അത് നിർമ്മിച്ചതോ ഒരു മലയാളിയും. ഇന്ത്യൻ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി, സർ ദീപക് മിത്തൽ ഉത്ഘാടനം ചെയ്ത അനാച്ഛാദന ചടങ്ങ്.
ലക്ഷകണക്കിന് ഇന്ത്യൻ വംശചർക്ക് തൊഴിലേകുന്ന ഇടമാണല്ലോ ഖത്തർ. അതിൽ ഭൂരിപക്ഷവും മലയാളികൾ. സ്വന്തം നാട് പോലെ അവർ സ്നേഹിച്ച മറ്റൊരു ഭൂമിക. അവിടെ ഒരു ഉത്സവം വരുമ്പോൾ അത് സ്വന്തമെന്നു തോന്നുന്ന ഒരു പ്രതീതിയാണ് ഇന്ത്യക്കാർക്ക് മുഴുവനും, മലയാളികൾക്ക് പ്രത്യേകിച്ചും. ഫുട്ബോളിൻ്റെ ഉത്സവം പ്രിയ നാട്ടിൽ നടക്കുമ്പോൾ അവരുടെ സ്നേഹത്തിനടയാളമായി എന്തെങ്കിലും സമ്മാനം നൽകേണ്ടെ? അവരുടെ പ്രിയ രാജ്യത്തിന് ഒന്നാന്തരം ഒരു ബൂട്ട്. ചെണ്ടകൊട്ടിയും ദഫ് മുട്ടിയും കോൽകള്ളിയുടെ ചേലുമായി മലയാളി സാന്നിധ്യം ചടങ്ങിന് നിറം പകർന്നു. ചുറ്റും മലയാളി സമീപ്യമായിരുന്നു ഖത്തറിൽ.എയർപോർട്ട് മുതൽ തുടങ്ങുന്നു , ഖത്തറിൽ മലയാളിയുടെ അടയാളം. കായിക മാമാങ്കത്തിൻ്റെ ഏതറ്റവും മലയാളി ഓഫീസർമാർ ഉണ്ടാവും. കേരളത്തിലാണ് ലോകകപ്പ് നടക്കുന്നത് എന്ന് തോന്നും. ഇന്ത്യൻ കൾചറൽ സെൻ്ററിൻ്റെ ചടങ്ങ് എങ്കിലും നിറയെ മലയാളികൾ മാത്രം. ഈ ചടങ്ങിൽ എത്തിചേരാനും ഒരു മലയാളി എന്നെ സഹായിച്ചു. ശ്രീ സന്തോഷ് ടി കുരുവിള. അദ്ദേഹമാണ് ഖത്തറിലേക്കുള്ള യാത്രാ പരിപാടികൾ എല്ലാം ലഘൂകരിച്ചത്. കൂടേ നിന്ന് സാഹായിച്ചത്. നന്ദി സാർ… നിങ്ങൾക്ക് എന്നോടൊപ്പം ആ ചടങ്ങ് കാണണ്ടേ? വീഡിയോ കാണാം…