യാത്രയിൽ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഇഷ്ട ഭക്ഷണങ്ങളും വേറിട്ട ഓർമ്മകളും – വീഡിയോ കാണാം

24 Views October 4, 2022

ഓരോ യാത്രയും ഓരോ ഓർമ്മകളാണ്. ഓർമ്മിച്ചെടുക്കാൻ അനേകായിരം കഥകളാണ് അവ ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്. ഏതൊരു യാത്രയും പൂർണ്ണമാകുന്നത് അനുഭവങ്ങൾ പങ്കുവെക്കുമ്പോഴാണ്. ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് മലയാളിയുടെ വീട്ടകങ്ങളിൽ യാത്രാനുഭവങ്ങൾ പങ്കുവെച്ച, വിവിധ രാജ്യങ്ങളിലെ സംസ്കാരാവും ചരിത്രവും പൈതൃകവും നമ്മെ പഠിപ്പിച്ച കേരളത്തിൻ്റെ “വിശ്വയാത്രികൻ”, ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര. അദ്ദേഹവുമായി ഒരു സൗഹൃദ ഭാഷണത്തിൻ്റെ അവസരമൊരുങ്ങുകായാണ് ഇന്ന്. 136 രാജ്യങ്ങൾ, അതേ 136 രാജ്യങ്ങൾ, ഒരു തവണ അല്ല പല തവണ യാത്ര ചെയ്ത് ടെലിവിഷൻ പരമ്പരകളിലൂടെ നമ്മെ പല ദേശങ്ങളെ പരിചയപ്പെടുത്തിയ അതേ സഞ്ചാരിയോടൊപ്പമുള്ള കുറച്ചു നിമിഷങ്ങൾ.

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രാനുഭവങ്ങൾ പല പല സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി അറിഞ്ഞിട്ടുണ്ടെങ്കിലും കുറച്ചു വേറിട്ട ഓർമ്മകളും അനുഭവങ്ങളുമാണ് വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത്.
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വേറിട്ട രുചികളും മനസ്സിൽ മായാതെ കിടക്കുന്ന ഓർമ്മകളും അദ്ദേഹം ഓർത്തെടുക്കുന്നു. തെക്കൻ അമേരിക്കയിലെ വൈവിധ്യങ്ങളും ആഫ്രിക്കൻ രുചികളും തെക്ക് കിഴക്കനേഷ്യൻ രുചികളും അദ്ദേഹത്തിൻ്റെ നാവിൻ തുമ്പിനെ കീഴടക്കി.
ഓരോ ഭക്ഷണവും ഓരോ സംസ്കാരത്തിൻ്റെയും നാഗരികതയുടെയും ഭാഗം കൂടിയാണ്. ഓരോ രുചി വൈവിധ്യവും വ്യത്യസ്തയുടെ അടയാളം കൂടിയാണ്. അതിൽ സന്തോഷ് സാറിനെ കീഴടക്കിയ രുചികൾ ഏത്? അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട യാത്രാനുഭവങ്ങൾ. അതോടൊപ്പം അദ്ദേഹത്തിനു നാടിനോടുള്ള വീക്ഷണവും നമ്മോട് പങ്കുവെയ്ക്കുന്നു
വീഡിയോ കാണാം.

Tags :
Go to top