0

കൊച്ചിയിൽ മലയാള സിനിമാ നടന്മാരുടെ പ്രിയപ്പെട്ട ഉച്ചയൂണ്!

30 Views October 20, 2022

 

നട്ടുച്ച നേരത്ത് കൊച്ചിയിൽ മികച്ചൊരു ഉച്ചയൂണ് തിരയുകയാണോ നിങ്ങൾ. എങ്കിൽ നേരേ വണ്ടി പാലാരിവട്ടത്തുള്ള പേപ്പർ ബോട്ട് റെസ്റ്റോറൻ്റിലേക്ക് വിട്ടോളീ… നല്ല കരിമീൻ പൊള്ളിച്ചതും വായിൽ കപ്പലോടുന്ന കൊഞ്ച് ഫ്രൈയും കുടം പുളിയിട്ട് വച്ച കാളാഞ്ചി വറ്റിച്ചതും ഉച്ചയോടെ അവിടെ തയ്യാറായിരിക്കും. അതും നാടൻ ഷാപ്പ് രുചിയിൽ പാകം ചെയ്ത വിഭവങ്ങൾ. കൂടെ കഴിക്കാൻ താറാവ് മപ്പാസും, ബീഫ് ഫ്രൈയും , കൂന്തൽ റോസ്റ്റും ഒക്കെയുണ്ട്. ഊണ് വേണ്ടെങ്കിൽ പൊറോട്ടയും ബീഫും വരട്ടിയത്തും വേറെ. കൂടെ തലക്കറിയും ഞണ്ട് റോസ്റ്റും. നാവിലെ രുചി മുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന രുചികളാല്‍ സമ്പന്നമാണ് ഇവിടം. മലയാള സിനിമയിൽ മികച്ച സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സന്തോഷ് ടി കുരുവിള സാറിൻ്റെയും മകൾ ഷാരോണിൻ്റെയുമാണ് ഈ റെസ്റ്റോറൻ്റ്. ഹിറ്റു സിനിമകൾ സമ്മാനിച്ച ഇവർ കൊച്ചീക്കാർക്ക് മികച്ച രുചികളും വെച്ചു വിളമ്പുന്നു. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ പ്രിയപ്പെട്ട ഭക്ഷണമിടം കൂടിയാണ് ഇവിടം. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ടോവിനോയും പാർവതി തിരുവോത്തും ഒട്ടുമിക്ക താരങ്ങളും സന്ദർശിച്ച ഇടം.
ഓരോ ഭക്ഷണ പ്രേമിയും തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട കൊച്ചിയിലെ രുചിയിടം.
മുഴുവൻ വീഡിയോ കാണാം.

Tags :
Go to top