കാണാ കാഴ്ചകൾ തീരുന്നില്ല. M4 ടെക്കിനൊപ്പം മാലിയിലെ വിശേഷങ്ങളിൾ പങ്കു ചേരാം.
17 Views November 5, 2022കാണാ കാഴ്ചകൾ തീരുന്നില്ല. മാലി യാത്രയുടെ പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചു കൊണ്ടിരുന്ന റിസോർട്ട് വിട്ട് മറ്റൊരു ദ്വീപിലേക്ക് ഒരു യാത്ര. ശാന്തമായി ഒഴുകുന്ന നീല തിരകൾക്ക് മീതെ മാലി വിമാനത്താവളത്തിലേക്ക് ഒരു ബോട്ട് യാത്ര. ശേഷം സീ പ്ലൈനിൽ മറ്റൊരു ദ്വീപ് സഞ്ചാരം. ഓരോ ദിനവും പുത്തൻ മാലി വിശേഷങ്ങൾ കണ്ട് അതിശയിച്ചു നിൽക്കുകയാണ് പ്രവീൺ മച്ചാനും ജിയോ മച്ചാനും. കാഴ്ചയുടെ പൊടിപൂരങ്ങളാണ് ഓരോ ദിനവും കാത്തിരിക്കുന്നത്.
നിറ കൂട്ടുകൾ ചാലിച്ച് പ്രകൃതി തീർത്ത വശ്യഭൂമി. ഓരോ ദിവസവും പുതിയ പുതിയ ഫ്രെയിമുകൾ. ഓരോ തീരവും വ്യത്യസ്തത പുലർത്തിയിരിക്കും. തിരയ്ക്കുമുണ്ട് ഭാവ മാറ്റങ്ങൾ. കാഴ്ചകൾക്ക് മധുരമേവാൻ ധാരാളം വിനോദ പരിപാടികളും. കൊച്ചു കുട്ടികൾക് മുതൽ കാമുകി കാമുകന്മാരും നവ ദമ്പതിമാർക്കും എന്തിന് വൃദ്ധർക്ക് പോലും ആഘോഷമാക്കാവുന്ന തരത്തിലുള്ള വിനോദ പരിപാടികൾ. അതിശയിപ്പിക്കുന്ന കാഴ്ചകൾ. രുചിയൂറും മാലി രുചികൾ. വിശേഷങ്ങൾ ഏറെയുണ്ട്. ജിയോ മച്ചാനെ മാലിയിൽ അതിശയിപ്പിച്ചത് എന്ത്? പ്രവീൺ മച്ചാൻ്റെ ഇഷ്ട രുചികൾ. മാലിയിലെ കാണാ കാഴ്ചകൾ
M4 ടെക്കുമായുള്ള വീഡിയോ കാണാം.