സന്ദര്‍ശകരെയും, തദ്ദേശീയരെയും ഒരുപോലെ സ്വാധീനിക്കുന്ന നിരവധി വിഭവങ്ങള്‍ മാലിദ്വീപിലുണ്ട്. കടല്‍ വിഭവങ്ങളും, അരിയും, പഴങ്ങളും, സുഗന്ധവ്യജ്ഞനങ്ങളും ഒത്തു ചേരുന്ന തനത് രുചികളാണ് മാലിദ്വീപ് അടുക്കളയുടെ പ്രത്യേകത. ദക്ഷിണേന്ത്യന്‍, ശ്രീലങ്കന്‍, അറബ്, ഇന്തോനേഷ്യന്‍ രുചികളുടെ മിശ്രിതമാണ് മാലിദ്വീപ് പാചകരീതി. മാലിദ്വീപ് പാചകരീതിയുടെ ഹൃദയവും ആത്മാവുമാണ് സീഫുഡ്. പ്രധാന ചേരുവ ട്യൂണ മത്സ്യമാണ്. പരമ്പരാഗത ചില മാലിദ്വീപ് രുചികള്‍ പരിചയപ്പെടാം
ഗരുധിയ (ഫിഷ് സൂപ്പ്)
മത്സ്യം, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സുഗന്ധമുള്ള ഒരുതരം മത്സ്യ സൂപ്പാണ് ഗരുധിയ. നാരങ്ങനീരും അരിയും മുളകും ഉള്ളിയും ചേര്‍ത്താണ് വിളമ്പുന്നത്. പ്രാദേശിക ജനതയുടെ പരമ്പരാഗത വിഭവമാണിത്.
ബിസ് കീമിയ (സമോസ)
സമൂസയും സ്പ്രിങ് റോളും പോലെയുള്ള ഒരു വിഭവമാണ് ബിസ് കീമിയ. മാലദ്വീപിലെ പ്രധാന ഭക്ഷണമാണ് ഇത്. ട്യൂണ അല്ലെങ്കില്‍ വേവിച്ച മുട്ട, ഉള്ളി അരിഞ്ഞത്, വഴറ്റിയ കാബേജ് എന്നിവ നിറച്ച ഒരു തരം പേസ്ട്രിയാണിത്.
വറുത്ത ചേന
വറുത്ത ചേന മാലദ്വീപില്‍ വളരെ ജനപ്രിയമായ ഒരു ഭക്ഷണമാണ്. കാഴ്ചയില്‍ ക്രിസ്പിയായി തോന്നുമെങ്കിലും ഉള്ളില്‍ സോഫ്റ്റ് ആണ്. ഫ്രഞ്ച് ഫ്രൈസ് പോലെ സോസുകള്ക്കൊപ്പമാണ് വിളമ്പുക.
കുല്‍ഹി ബോകിബ (ഫിഷ് കേക്ക്)
പ്രത്യേകതരം ഒരു മീന്‍ കേക്ക് ആണ് കുല്‍ഹി ബോക്കിബ. മാലദ്വീപിലെ വീടുകളില്‍ പ്രത്യേക അവസരങ്ങളില്‍ ഇത് പാകം ചെയ്യും. സ്മോക്ക്ഡ് ട്യൂണ, ചിരകിയ തേങ്ങ, ഉള്ളി, പൊടിച്ച അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന എരിവുള്ള കേക്ക്. പല കഫേകളിലും ഇത് ലഭ്യമാണ്.
ബോഷി മഷുനി
കറിവേപ്പില, മഞ്ഞള്‍, ജീരകം, നാരങ്ങ, മാലിദ്വീപ് മുളക് എന്നിവ വാഴപ്പൂക്കളില്‍ തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന സാലഡ്. ഭക്ഷണത്തോടൊപ്പം സ്ഥിരമായി ഉപയോഗിച്ചുവരുന്ന സാലഡ് ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നു.