Scenic Village Journey in Bali-vlog

വായിച്ചു മറന്ന കഥകളിലെ മനോഹരസ്വപ്നം പോലൊരു ഗ്രാമം..

by September 26, 2024

വായിച്ചു മറന്ന കഥകളിലെ മനോഹരമായ ഗ്രാമങ്ങൾ മുന്നിൽ തെളിയുക. എന്ത് രസമായിരിക്കും. അത്തരം ഒരു അനുഭവമാണ് എനിക്ക് ബാലിയിലെ ഉൾഗ്രാമങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ കിട്ടുന്നത്.

ഇടയ്ക്കൊക്കെ നമ്മുടെ നാട് തന്നെ എന്ന് തോന്നുമെങ്കിൽ മിന്നൽ വേഗത്തിൽ ഒരു സ്വപ്ന തുല്യമായ കാഴചകളിലേക്ക് എത്തിപ്പെട്ടപോലെ തോന്നും.

പോയി പോയി ഒടുവിൽ ബാലിയിലെ പ്രശസ്തമായ ടെഗ്ന്യൂഗാന്‍ വെള്ളചാട്ടത്തിലേക്ക് എത്തി. അതിരപ്പിള്ളി വെള്ളച്ചാട്ടം നമുക്ക് വലിയൊരു സംഭവം ആണ്. എന്നാൽ അതിനോട്‌ ചേർന്നു നിൽക്കുന്ന കാഴ്ചകൾ എത്രത്തോളം സംരക്ഷിക്കപ്പെട്ടു, അല്ലെങ്കിൽ ആ മനോഹാരിതയെ എത്രത്തോളം നമുക്ക് മാർക്കറ്റ് ചെയ്യാൻ സാധിച്ചു എന്ന ചോദ്യമുണ്ട്. അത്തരത്തിൽ ഒരു ചോദ്യത്തിന് ഇവിടെ ബാലിയിൽ ഈ വെള്ള ചാട്ടത്തിന് മുൻപിൽ പ്രസക്തിയില്ലാതാകും.

 

അകത്തെക്കാഴ്ചകള്‍ പുറത്ത് പ്രദര്‍ശിപ്പിച്ച നടവഴി. ബാലിയിലെ കരകൗശലവസ്തുകളും ട്രഡീഷണല്‍ തുണിത്തരങ്ങളും കണ്ടും വാങ്ങിയുമുള്ള രസകരമായ യാത്ര. പലരാജ്യക്കാരെയും ഇവിടെ കണ്ടുമുട്ടാനായി. ബാലിയിലെ ചരിത്രസംഭവങ്ങളും കഥകളുമായി ചേര്‍ന്നവായാണ് ഇവിടെ വില്പനക്ക് വെച്ചിട്ടുള്ളതിൽ ഏറെയും.

തൊട്ടടുത്തായി രണ്ടു മലകളെ ബന്ധിപ്പിക്കുന്ന വലിയൊരു ഗ്ലാസ് ബ്രിഡ്ജ്. വാട്ടർ ഫോൾസിനോട് ചേർന്ന് ഇന്‍ഫിനിറ്റി പൂള്‍ ഫോറസ്റ്റ് ക്ലബ്.

ഈ കാടിനകത്തും ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്നു എന്നത് ആ നേരം എനിക്ക് കൗതുകമായി തോന്നി. മെനുവിലേക്ക് സൂക്ഷിച്ചു നോക്കി ബട്ടര്‍ ചിക്കനും സമൂസയും മസാല ചായയുമൊക്കെ കിട്ടാനുണ്ട്.

അങ്ങനെ കുന്നുംമലകളും താണ്ടി ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള അതിമനോഹരയാത്ര തുടർന്നു. ബാട്ടൂര്‍ എന്ന പ്രശസ്തമായ ഒരു ഉൾഗ്രാമത്തിൽ എത്തി. കാറിൽ നിന്നിറങ്ങിയപ്പോൾ മുന്നിൽ തെളിഞ്ഞത് വിശാലമായ ഒരു ചെണ്ടുമല്ലി തോട്ടം. ചെണ്ടു മല്ലി ഇവിടെ പൂജയ്ക്കു പ്രധാനമാണ്.

ഹില്‍ സ്റ്റേഷന്‍ ആയതുകൊുണ്ടു തന്നെ നല്ല ക്ലൈമറ്റ്. വ്യാവസായികാടിസ്ഥാനത്തില്‍ സ്‌ട്രോബറിയും, ഓറഞ്ചുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. അവിടെ കൃഷിയിടത്തിലൂടെ ചുമ്മാ നടന്ന് കണ്ടു. പുകയുന്ന അഗ്നി പര്‍വതത്തിനടുത്തു നിന്നും അവർ പറഞ്ഞ കഥകള്‍കേട്ടു.

പിന്നീട് കിന്താമണി ഏരിയയില്‍ മൗണ്ട് ബാട്ടൂരിലേക്ക് നീങ്ങി . 1960 കളിലാണ് പര്‍വതം അവസാനമായി പൊട്ടിയിട്ടുള്ളത്.അഡ്വഞ്ചര് ടൂറിസംത്തിന് പേരുകേട്ട ഇടം. വോള്‍ഗാന ആശിലൂടെയുള്ള റൈഡും, സണ്‍റൈസ് ട്രക്കിംഗ് ആണ്‌ കിടിലൻ എന്ന് പറയപ്പെടുന്നു. ഒരു മണിക്കൂര്‍ നടത്തമുണ്ട് അവിടേക്ക്. അത് കഴിയാത്തവര്‍ക്ക് ലാവ കാണാനും ജീപ്പില്‍ പോകാം.കൂടുതല്‍ അഡ്വഞ്ചറാകാന്‍ എന്‍ഡുറ പോലെയുള്ള ബൈക്ക് ഇവിടെ റെന്റിന് കിട്ടും. അതുമായി കോൾള്‍ഗാന ഗര്‍ത്തത്തില്‍ വരെ പോകാന്‍ സാധിക്കും. നിലവില്‍ സേഫ് ആണ്.

പ്രകൃതി ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ നിര്‍മ്മിച്ച മനോഹരമായ കഫ്‌തേരിയയില്‍ കയറി ഒരു കാപ്പികുടിച്ചു. ലോകത്തിലെ വ്യത്യസ്തരായ മനുഷ്യര്‍ക്കൊപ്പമിരുന്ന് ചായ കുടിച്ച്‌വര്‍ത്താനം പറഞ്ഞു അഗ്നിപര്‍വതത്തിന്റെ വിശാലത ആസ്വദിക്കുക, തൊട്ടുതാഴെ ഒഴുകുന്നതടാകത്തെ കാണുകയൊക്കെ മനോഹര അനുഭവമാണ്. ചില സിനിമകളില്‍പ്രകൃതിയും ഒരു പ്രധാന കഥാപാതമാണ് എന്നു പറയുന്ന പോലെ ഈ യാത്രയില്‍ പ്രകൃതിക്കഴ്ചകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. കാഫെയുടെ ആര്‍ക്കിടെക്ടിംഗ് വല്ലാതെ ആകര്‍ഷിച്ചു. കാന്‍വാസില്‍ വരച്ച ചിത്രംപോലെ തോന്നി പുറത്തെക്കഴ്ചകള്‍. ദുബായിലൊക്കെ ഇങ്ങനെ നിര്‍മ്മിതിയുണ്ടെങ്കിലും പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ച ഇത്രത്തോളം പച്ചപ്പ് നിറയുന്നതല്ല. അപൂര്‍വം ചില സ്ഥലങ്ങളിലെ ഇത്തരം കാഴ്ചകള്‍ കാണാനാകൂ.വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കാണാനും കഴിക്കാനുമായി. തായ്‌ലന്‍ഡ് കഴിഞ്ഞാല്‍ കുറഞ്ഞചെലവില്‍ മനോഹരകാഴ്ചകളും അനുഭവങ്ങളും തേടുന്നവര്‍ക്ക് ഞാന്‍ നിര്‍ദേശിക്കുന്നസ്ഥലമാണ് ബാലി. ബാലി ബെസ്റ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആണെന്ന്പറയപ്പെടുമ്പോഴും എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ഹണിമൂണ്‍ ആഘോഷിക്കാവുന്ന ഫാമിലി ഡെസ്റ്റിനേഷനാണ് ബാലി. അടുത്തിടെ വിവാഹിതരായ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും ഭര്‍ത്താവും ഹണിമൂണ്‍ആഘോഷിക്കാന്‍ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം ബാലിയില്‍ സന്ദർശനത്തിന് എത്തിയത് ഈ അടുത്ത ദിവസങ്ങളിൽ ആയിരുന്നല്ലോ. അവര്‍പങ്കുവെച്ച ബാലിഡെയ്‌സ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. എല്ലാ പ്രായത്തിൽ ഉള്ളവർക്കും ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.

ബാലിയിലെ ഓരോ ക്ഷേത്ര നിര്‍മ്മിതികള്‍ക്കും പ്രത്യേകതയുണ്ട്. വിശ്വാസ ആചാരങ്ങൾക്കും സവിശേഷതയുണ്ട്. കൂടുതൽ കാഴ്ചകളിലേക്കും വിശേഷങ്ങളിലേക്കും വരും ദിവസങ്ങളിലും കടക്കേണ്ടതുണ്ട്..

ഇത്തരത്തിൽ ഒരു യാത്ര അനുഭവം നിങ്ങളും ബാലിയിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്റെ സ്വന്തം സ്ഥാപന്മായ റോയൽ സ്കൈ ഹോളിഡേയ്സ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരും. വിളിക്കേണ്ട നമ്പർ: +91 9846571800

 

Leave a Reply

Your email address will not be published. Required fields are marked *

Go to top