നിറങ്ങളില്‍ വീണ്ടും നിറങ്ങള്‍ ചേരുന്നതാണ് തായ്‌ലന്‍ഡിലെ ഓരോ ഇടങ്ങളും. കുടുംബസമേതമുള്ള യാത്രകളില്‍ ഏറെ ആനന്ദവും ആവേശകരവുമായ അനുഭവമാണ് പട്ടായ റണ്‍വേ മാര്‍ക്കറ്റിലൂടെയുള്ള കറക്കം. ഭക്ഷണമാണ് ഇവിടുത്തെ മെയിന്‍ സാറെ. നമ്മള്‍ മലയാളികള്‍ക്ക് മനസ്സിന് പിടിക്കുന്നതും അല്ലാത്തതുമായ കുറെ ഏറെ വിഭവങ്ങള്‍ നിരന്നു കാണാം. അതൊരു ഒന്നൊന്നര കാഴ്ചയാണ്. ലോകത്തിലെ ഭക്ഷണപ്രിയപ്പെട്ട ഏല്ലാ വിഭവങ്ങളും ഒറ്റ പ്ലേറ്റില്‍ വിളമ്പിയതുപോലെ ഒരു കാഴ്ച. ഞാനൊരു തൃശൂര്‍ക്കാരനായതുകൊണ്ട് കൂടി ആദ്യം കണ്ണുടക്കിയത് താറാവ് ചുട്ട് കെട്ടി തൂക്കിയതിലാണ്. ലുക്കിലും രുചിയിലും നമ്മുടെ അല്‍ഫഹം തന്നെ. ഹാഫ് ആയിട്ടും ക്വാട്ടര്‍ ആയിട്ടുമൊക്കെ വാങ്ങി കഴിക്കാം. അതില്‍ നിന്നും പിടിവിട്ട് നേരെ പോയത് മധുരത്തിലേക്കാണ്. വെള്ളം ചേര്‍ക്കാത്ത ഒറിജിനല്‍ പഴച്ചാറ്. അവരുടെ മേക്കിംഗ് തന്നെ കണ്ടു നിന്നാല്‍ വായില്‍ കപ്പലോടും. മാങ്ങ അവക്കാഡോ മാതള നാരങ്ങ ഒക്കെ ക്രഷ് ചെയ്ത ഫ്രഷ് ജ്യൂസ്.മാതള നാരങ്ങയായിരുന്നു എന്റെ തെരെഞ്ഞെടുപ്പ്. 80,100 തായ്ബാത്ത് ഒക്കെ വരുന്നുള്ളൂ. തായ്‌ലാന്‍ഡ് പോലൊരു രാജ്യത്തൊക്കെ വന്നു ഫുഡ് എക്‌സ്‌പ്ലോര്‍ ചെയ്യണം എന്ന് ഞാന്‍ പലപ്പോഴും ആവര്‍ത്തിച്ചു പറയുന്നത് കുറഞ്ഞ ചെലവില്‍ സ്വാദുള്ള ഭക്ഷണം നമുക്ക ആസ്വദിക്കാം എന്നുള്ളതുകൊണ്ടാണ്. മറ്റുള്ള രാജ്യങ്ങളില്‍ പോയാല്‍ അത് അത്രത്തോളം സാധ്യമാകണമെന്നില്ല.
പറഞ്ഞു പറഞ്ഞവസാനം ഒരു അഡാറ് ഐറ്റം വിട്ടുപോകരുതല്ലോ. അത് മാംഗോ സ്റ്റിക്കി റൈസ് ആണ്. എന്റെ ഭാര്യയൊക്കെ ആസ്വദിച്ചു കഴിക്കുന്ന വിഭവം. പല രീതിയില്‍ പല നിറത്തില്‍ കിട്ടും. രൂചി എല്ലാത്തിനും ഒന്നു തന്നെയാണ്. തേങ്ങാപാല്‍ ഒക്കെ ചേര്‍ത്ത് സ്‌പെഷ്യല്‍ റൈസില്‍ ആണ് പ്രിപ്പറേഷന്‍സ്. സീഫുഡ് കണ്ടാല്‍ പിന്നെ നോ രക്ഷ. പ്രോണ്‌സ് ആണ് താരം. വ്യത്യസ്ത തരം. ഗ്രില്ല് ചെയ്തത് സ്‌പെഷ്യല്‍ സോസില്‍ മുക്കി കഴിക്കാം. ചീസ് അടിച്ച പ്രോണ്‌സ് വേറെ. സാല്‍മണ്‍, മറ്റിനം മീനുകള്‍, ബീഫ് പോര്‍ക്ക് എന്നുവേണ്ട ഭക്ഷണപ്രിയരെ സന്തോഷിപ്പിക്കുന്ന എല്ലാം ഉണ്ട്.
മറ്റൊരു വശത്ത് പാറ്റ, പുല്‍ചാടി, പുഴു എന്നിവയൊക്കെ വറുത്തു വെച്ചിട്ടുണ്ട്. മുതലയെ മുഴുവനായി ബാര്‍ബിക്യു ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ആടിനെ ബാര്‍ബിക്യ ചെയ്യുന്ന തിരക്കുണ്ട് അവിടെ മുതലയ്ക്ക്. തായ്‌ലന്‍ഡിലെ കരിക്കിനുമുണ്ട് പ്രത്യേക സ്വാദ്. ദുര്യന്റെയും മാങ്കോസ്റ്റീന്റെയും കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. പഴങ്ങളിലെ രാജാവ് എന്നാണ് വിളിപ്പേരെങ്കിലും രാജാവിനെ വീട്ടില്‍ കയറ്റാന്‍ പാടില്ലാത്ത് ദുര്യോഗമാണ് ദുര്യന്‍ പഴത്തിന്റേത്. ഹോട്ടലുകളില്‍ ഇവരണ്ടിനും നിരോധനമുണ്ട്. ഒന്നിനു രൂക്ഷ ഗന്ധമാണ് വില്ലനെങ്കില്‍ മറ്റേതിന് കറയാണ് വിരോധം.
നടന്നു നടന്ന് മറ്റൊരു പ്രിയപ്പെട്ട സ്‌പോട്ടിലെത്തി. ഒരുപാട് വെറൈറ്റി ചിക്കന്‍ വിഭവങ്ങള്‍. ഉണക്കചെമ്മീന്‍ കപ്പലണ്ടിയൊക്കെ ഇട്ട പപ്പായ സാലഡ് പരീക്ഷിച്ചു. വെറൈറ്റി ആണ്. തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ പ്ലാന്‍ ഉള്ളവര്‍ തോമിയം സൂപ്പും മിസ് ചെയ്യണ്ട. പാട്തായും കഴിക്കാം. എപ്പോഴും ഏരേ രുചികള്‍ അല്ലെ. പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഉഗ്രന്‍ ചോയ്‌സാണ്. തായ്‌ലന്‍ഡ് ബ്രോസ്റ്റഡ് ചിക്കനും പ്രത്യകതയുണ്ട്‌ട്ടോ. വ്യത്യസ്ത രുചി. പ്രത്യേകതരം മസാല. അധികം സ്‌പൈസി അല്ല. നാട്ടിലെ പോലെ കട്ടി മസാല ഉണ്ടാവില്ല. തായ്‌ലന്‍ഡില്‍ അങ്ങോളം ഇങ്ങോളം യാത്ര ചെയ്ത് ഇന്‍സ്‌പെയേര്‍ഡ് ആയ കുറെ ചിക്കന്‍ റെസിപ്പി ചാനലിലൂടെ പങ്കുവെച്ചിുരുന്നു സോളാര്‍ ചിക്കന്‍ വൈക്കോല്‍ ചിക്കന്‍ ബക്കറ്റ് ചിക്കന്‍. കണ്ടിട്ടും കണ്ടിട്ടും തീരാത്തത്ര വിഭവങ്ങള്‍ ഇനിയും മുന്നില്‍ നിരന്നിരിപ്പുണ്ട്. പലതും കാമറയില്‍ പതിയാതെ പോയിട്ടുണ്ട്. ഭക്ഷണം ഒരു വികരമായാല്‍ അതാണ് അവസ്ഥ അതിപ്പോ തായലന്‍ഡില്‍ ആയാലും ശര് സ്വര്‍ഗത്തില്‍ ആയാലും ശരി.
തായ്‌ലന്‍ഡിലേക്ക് ഒരു ട്രിപ്പ് പോകണമെന്നുണ്ടോ? എങ്കിൽ മികച്ച യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.