മുംബൈ തെരുവിൽ ഒരു നാലംഗ കുടുംബം സ്കൂട്ടറിൽ മഴ നനഞ്ഞു പോകുന്നു. ഇതുകണ്ട് എന്തുകൊണ്ട് ഇവർക്ക് യാത്ര കാറിൽ ആയിക്കൂട എന്ന ചിന്ത ഒരാളെ എത്തിച്ചത് ഇന്ത്യ കണ്ട അത്ഭുതമായ ഒരു ലക്ഷം രൂപയുടെ നാനോ കാർ നിർമിതിയിലേക്കാണ്.
ഇന്ത്യന്‍ ബിസിനസ് രംഗത്തെ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ആഗോള പ്രശസ്തിയിലേക്ക് കൈപിടിച്ചുയര്‍ത്തി വ്യവസായിയുടെ പേരാണ് രത്തൻ നവൽ ടാറ്റ. ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല ഇന്ത്യയിലെ വ്യവസായ മേഖലയെ തന്നെ പുതിയ പാതയിലേക്ക് എത്തിച്ചു അദ്ദേഹം. ബിസിനസിനോടൊപ്പം സാമൂഹികസേവന രംഗത്തും അദ്ദേഹം പതിപ്പിച്ച വ്യക്തിമുദ്ര തലമുറകളെ പ്രചോദിപ്പിക്കുന്നു.
പുത്തൻ സാങ്കേതികവിദ്യയോടുള്ള അഭിനിവേശം രത്തൻ ടാറ്റയെ യുവതലമുറയുടെ പ്രിയങ്കരനാക്കി നിർത്തി.
മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് ജെ.ആർ.ഡി ടാറ്റക്ക് ശേഷം 1991 രത്തൻ ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് എത്തുന്നത്.
വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരങ്ങൾ ആക്കി മാറ്റിയ ബിസിനസുകാരൻ. ഫോർഡ് മേധാവിയിൽ നിന്ന് അപമാന ഭാരമേറ്റ അദ്ദേഹം 2008 ഫോഡിന്റെ ആഡംബര കാർഡ് ഡിവിഷൻ ആയ ജാഗ്വാർ ലാൻഡ് റോവർ വിലയ്ക്കുവാങ്ങി പ്രതികാരം ചെയ്തു. വിദേശത്ത് നിന്ന് കോറസ് സ്റ്റീൽസും ടെറ്റ്ലിയും ഏറ്റെടുത്ത് ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി ഉയർത്തി. ഇന്ത്യൻ കാർ വിപണിയിൽ വിപ്ലവം തീർത്തു.
ലാഭവിഹിതത്തിന്റെ 60% വും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച മനുഷ്യസ്നേഹി. ബിസിനസിന്റെ വളർച്ചയിൽ വിജയ മന്ത്രവും തന്ത്രവും മനുഷ്യത്വത്തോടൊപ്പം വിളക്കി ചേർത്ത് ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ രത്തൻ ടാറ്റ സവിശേഷ സ്ഥാനം നേടി.
2012ൽ ചെയർമാൻ പദവിയിൽ നിന്നും മാറിയിട്ടും സാങ്കേതികവിക്കൊപ്പം സഞ്ചരിച്ച് യുവാക്കൾക്ക് പ്രചോദനമായി മാറി. ഇന്ന് ഇന്ത്യയുടെ ഓരോ കോണിലും ടാറ്റ ഉണ്ട്. കച്ചവടത്തിന്റെ മഹനീയ മാതൃകയിൽ രാജ്യത്തെ ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു.
ദീർഘ വീക്ഷണമുള്ള വ്യവസായി…. മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക. വിട…