
ഇത്തവണയും കളറായി ഓണം. റോയൽ സ്കൈ ഫാമിലിയിലെ അംഗങ്ങൾ എല്ലാവരും ഒത്തു ചേർന്നപ്പോൾ എന്നത്തേയും പോലെ ഇത്തവണയും ഏവർക്കും സന്തോഷത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചു.
ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ തയ്യാറെടുപ്പാണ്. ജോലിക്കിടയിലും കലാപരിപാടികൾക്കും എന്റെർടൈൻമെന്റ്സിനുമുള്ള പരിശീലനം പൂർത്തിയാക്കിയാണ് ആഘോഷത്തിന് മാറ്റ് കൂട്ടിയത്.
ഓഫിസിലെ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്ന സദ്യ തന്നെയാണ് ഓണം ബ്ലാസ്റ്റിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
എന്നെ സംബന്ധിച്ച് ഓഫീസിലെ ആഘോഷങ്ങൾക്ക് പൊതുവെ പൊലിമ കൂടാറുണ്ട്. ഇത്തവണ അത് ഇരട്ടിയായിരുന്നു. കലാകാരന്മാരും കലാകാരികളും നിറഞ്ഞാടി…….
ഉമ്മിച്ചിയും ഞങ്ങൾ എല്ലാവരും ചിരിച്ചു ഒരു പരുവമായി.
രാവിലെ 11 മണിക്ക് തുടങ്ങിയ ആഘോഷം വൈകിട്ട് അഞ്ചരയോടെയാണ് സമാപിച്ചത്. ഇനിയും ഇതുപോലെ ഒരുപാട് ഓണങ്ങൾ എല്ലാവർക്കും ഒരുമിച്ചു ആഘോഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.