M E S ASMABI COLLEGE ലെ കുട്ടികൾക്കൊപ്പം ഒരു Interactive Section
കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജിലെ ടുറിസം ആന്റ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികളുമായി വിനോദസഞ്ചാര മേഖലയിലെ വികസന ആശയങ്ങള്‍ പങ്കുവെച്ചത് ഹൃദ്യമായ അനുഭവമായി. ലോകം മുഴുവന്‍ വിവിധ ടൂറിസം സാധ്യതകള്‍ പരീക്ഷിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതുപോലൊരു വേദിയില്‍ നിന്നു കൊണ്ട് വിനോദസഞ്ചാര മേഖലയിലേ വികസന ആശയങ്ങള്‍ യുവാക്കളുമായി പങ്കുവെക്കാന്‍ സാധിച്ചത്.
കൊറോണക്ക് ശേഷം തിരിച്ചടി നേരിട്ട ടൂറിസം മേഖല ഗംഭീരമായൊരു തിരുച്ചുവരവിന്റെ പാതയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആ നിലയ്ക്ക് നിത്യജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് ഒരു പുതിയ സ്ഥലത്തിന്റെ സൗന്ദര്യവും സംസ്‌കാരവും ആസ്വദിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണ് ഓരോ സഞ്ചാരിയും. ആ യാത്രയില്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമങ്ങള്‍വരെ മാറി മറിയാം. പലപ്പോഴും ഞാന്‍ യാത്ര ചെയ്യുമ്പോള്‍ ചുറ്റിനടക്കാനും പ്രാദേശിക സംസ്‌കാരത്തിലും ഭക്ഷണരീതിയില്‍ മുഴുകാനുമാണ് ശ്രമിക്കുന്നത്. അതിന് ആദ്യം നമ്മള്‍ തുറന്ന മനസ്സോടെ യാത്ര ചെയ്യാന്‍ തയ്യാറാവണം. വളരെ റിസര്‍വ്ഡ് ആയ കുട്ടിയില്‍ നിന്നും ഇതു പോലെ പട്ടം കണക്കെ പറന്നു യാത്രകള്‍ നടത്തുന്നതിന് കാരണമായത് സാഹചര്യങ്ങളാണ്. യാത്രകള്‍ ശാരീരികമായും മാനസികമായും ആയാസമുണ്ടാക്കും എന്ന തിരിച്ചറിവാണ് തുടങ്ങി ദീര്‍ഘകാലത്തെ യാത്രാനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.
ഏതുരാജ്യത്തായാലും സമാധാന അന്തരീക്ഷമാണ് ടുറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ട്. ഓരോ രാജ്യവും ലോക ഭൂപടത്തില്‍ അവരുടെ പ്രതിച്ഛായ എടുത്തുകാണിക്കാനാണ് ശ്രമിക്കുന്നത്. അത്തരത്തില്‍ സമഗ്രവും വികസനവുമായ മുന്നേറ്റം സാധ്യമാകണമെങ്കില്‍ കൂട്ടമായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും അവരെ ബോധ്യപ്പെടുത്തി.
ഒരോ രാജ്യവും അതിഥികള്‍ക്കായി എന്തു കരുതിവെക്കുന്നു എന്നതും പ്രധാനമാണ്. വിനോദ ടൂറിസം, രാജ്യാന്തര ടുറിസം, വന്യജീവി ടൂറിസം, മെഡിക്കല്‍ ടൂറിസം, ഇക്കോ ടൂറിസം, ബീച്ച് ടൂറിസം തുടങ്ങി ഇവന്റ് മാനേജ്മെൻറ് ലോജിസ്റ്റിക് കാര്‍ഗോ മേഖലകളില്‍ നിരവധി അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കുള്ള ചെറിയൊരു ഗൈഡന്‍സ്.