
കടല്‍ തീര റിസോര്‍ട്ടുകള്‍ മുതല്‍ മഞ്ഞുമൂടിയ മലനിരകള്‍ വരെ ഉള്‍ക്കൊള്ളുന്ന ജോര്‍ജിയയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഗഡൗറി. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ക്ക് വിസയുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന ടൂറിസ്റ്റ് കേന്ദ്രം. വിസ ഓണ്‍ അറെവല്‍ സംവിധാനത്തില്‍ ജോര്‍ജിയയിലേക്ക് യാത്ര എളുപ്പമാണ്. എല്ലാ സമയത്തും ആവേശകരമായ കാലാവസ്ഥയെന്നതാണ് ജോര്‍ജിയയുടെ പ്രത്യേകത.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന വിന്റര്‍ സീസണ് ഏറെ ആസ്വാദ്യകരമാണ്. മഞ്ഞ്പുതച്ച താഴ് വാരങ്ങള്‍, മലനിരകള്‍, ചെറിയ അരുവികള്‍ തുടങ്ങിയ മനോഹര കാഴ്ചകള്‍ക്കൊണ്ട് ഭൂമിയില്‍ ഒരു പറുദീസ തീര്‍ക്കുകയാണ് രാജ്യം.
കണ്ണെത്താ ദൂരത്തോളം മഞ്ഞില്‍ വെള്ള പുതച്ച മലനിരകളാണ് ഗഡൗറിയുടെ പ്രത്യേകത. ഹോംവൈനുകള്ക്ക് പേരുകേട്ട പ്രദേശം. കുറഞ്ഞചിലവില്‍ വഴിയോരങ്ങളില്‍ ഫ്രഷ് പഴങ്ങളും പച്ചക്കറികളും ലഭിക്കും. ജോര്‍ജിയന്‍ സിറ്റിയില്‍ നിന്ന് നൂറു കിലോ മീറ്ററിലേറെ ദൂരമുണ്ട് ഗഡൗറിയിലേക്ക്. ഗഡൗറിയിലേക്കുള്ള റോഡ് യാത്രയാണ് മറ്റൊരാകര്‍ഷണം. മനോഹര കാഴ്ചകള്‍ക്കൊപ്പം ഇരുഭാഗവും മഞ്ഞ്മൂടിയ മനോഹരകാഴ്ച ആസ്വദിച്ച് യാത്ര ചെയ്യാം. ഗഡൗറിയിലെ മഞ്ഞ് മലയിലേക്കുള്ള യാത്രയിലെ പ്രധാന ആകര്‍ഷണം തന്നെ അവിടുത്തെ കേബിള്‍ കാറുകളാണ്. കേബിള്‍ കാറിലൂടെ മലയുടെ മുകളറ്റം എത്തിക്കഴിഞ്ഞാല്‍ പാരാഗ്ലൈഡിംഗിന് സൗകര്യമുണ്ട്.
നൂറു ശതമാനം ഫാമിലി ഡെസ്റ്റിനേഷനാണ് ഗഡൗറി. വെറുമൊരു ഗ്രാമപ്രദേശമായ ഗഡൗറി വളരെപെട്ടെന്നാണ് വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നത്. ഭക്ഷണ ശ്രേണിയിലെ വൈവിധ്യം, ഹോട്ടലുകള്‍, സ്കീ റിസോര്‍ട്ടുകളെല്ലാം കൊണ്ട് സമ്പന്നമാണ് പ്രദേശം.
ജോര്‍ജിയയിലേക്ക് ഒരു ട്രിപ്പ് പോകണമെന്നുണ്ടോ? എങ്കിൽ മികച്ച യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.